For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയൽ നടനുമായി വിവാഹം കഴിച്ചതാണെന്ന് വരെ ഗൂഗിളില്‍ ഉണ്ട്; തന്റെ ഒര്‍ജിനല്‍ വിവാഹത്തെ കുറിച്ച് ദേവിക നമ്പ്യാർ

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവിക നമ്പ്യാര്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. ഗായകന്‍ വിജയ് മാധവുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ ദേവികയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ സോഷ്യല്‍ വഴിയിലൂടെ പ്രചരിച്ചിരുന്നു. കോവിഡ് വീണ്ടും ശക്തമായതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താര വിവാഹം നടന്നത്.

  ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിജയ് മാധവ് വേദികയുടെ കഴുത്തില്‍ താലികെട്ടുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചുള്ള വിവാഹ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വരികയും ചെയ്തു. ഇപ്പോഴിതാ താരങ്ങളുടെ ഹണിമൂണ്‍ ആഘോഷങ്ങള്‍ എങ്ങനെയാണെന്ന് ചോദിക്കുന്നവരോട് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹശേഷം കൊവിഡ് പോസിറ്റീവായെന്നും രണ്ടാഴ്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയേണ്ടി വന്നെന്നുമൊക്കെ ദേവിക പറയുന്നത്.

  കല്യാണം വളരെ പോസിറ്റീവായി നടന്നു. അതുകൊണ്ട് ഞങ്ങളും പോസിറ്റീവായി രണ്ടാഴ്ച വീട്ടില്‍ ഇരിക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ ഉടന്‍ ഹണിമൂണ്‍ എവിടെ ആയിരുന്നു എന്ന് എല്ലാവരും ചോദിക്കും. ഞങ്ങള്‍ ബെഡ് റൂമില്‍ ആഘോഷിച്ചെന്നാണ് പറയുക. നിങ്ങളെ പോലെ ഭാഗ്യം ചെയ്തവര്‍ ഇല്ലെന്നാണ് പലരും വിളിച്ച് പറഞ്ഞിരുന്നത്. സത്യത്തില്‍ വിജയ് വയ്യാതെ അവിടെ കിടക്കുകയായിരുന്നു. ഞാന്‍ അത് നോക്കി ഇരിക്കേണ്ടിയും വന്നു. അതാണ് ഹണിമൂണില്‍ സംഭവിച്ചതെന്നാണ് ദേവിക പറയുന്നത്.

  ഗുരുവായൂരില്‍ നിന്ന് വിവാഹം കഴിഞ്ഞ് തന്റെ വീട്ടില്‍ കയറാന്‍ സമയം വെച്ചിരുന്നു. അത് തൊട്ടടുത്ത ദിവസം രാവിലെയാണ്. അതുകൊണ്ട് വീടിന് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ റൂമെടുത്ത് രാത്രി അവിടെയാണ് കഴിഞ്ഞത്. പിന്നെ രാവിലെ വീട്ടിലേക്ക് പോയെന്നും താരങ്ങള്‍ പറയുന്നു. ആദ്യ രാത്രി ആഘോഷിക്കാന്‍ അവിടെ ഒരു കൊട്ട നിറയെ പഴങ്ങളും ജ്യൂസുമൊക്കെ ഒരുക്കിയിരുന്നു. അങ്ങനെ സംഭവബഹുലമായ വിവാഹമായിരുന്നു എന്നാണ് ദേവിക പറയുന്നത്.

  ചിമ്പുവിൻ്റെ ഭാര്യയാവാൻ ഒരുങ്ങുന്ന നടി; വിവാഹത്തോട് അനുബന്ധിച്ച് നിധി അഗര്‍വാളിൻ്റെ പ്രണയകഥകൾ ചര്‍ച്ചയാവുന്നു

  അതേ സമയം ബാലാമണി എന്ന സീരിയലിലെ വിവാഹം ഉണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ചും നടി സൂചിപ്പിച്ചു. തനിക്കൊപ്പം ജയകൃഷ്ണന്‍ എന്ന നടനാണ് സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചത്. ഈ സീരിയലിലെ ഞങ്ങളുടെ കല്യാണത്തിന്റെ ഫോട്ടോ ഗൂഗിളില്‍ വന്നത് ഞങ്ങള്‍ ശരിക്കും കല്യാണം കഴിച്ചു എന്ന പേരിലാണ്. പൊതുവേ ആളുകള്‍ വിചാരിക്കുന്നത് മുന്‍പേ എന്റെ വിവാഹം കഴിഞ്ഞതാണെന്നും അത് ഒഴിവാക്കിയാണ് ഇപ്പോള്‍ വിവാഹിതയായത് എന്നുമാണ്. റിസപ്ഷനില്‍ പങ്കെടുക്കാന്‍ എന്തായാലും വരണം, എന്റെ പേരിലുള്ള ചീത്തപ്പേര് അങ്ങനെ എങ്കിലും ഒന്ന് മാറ്റണം എന്നൊക്കെ ജയകൃഷ്ണന്‍ ചേട്ടനോട് പറഞ്ഞിരുന്നതായി നടി വ്യക്തമാക്കുന്നു.

  ജഗതി, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്‌കോര്‍ ചെയ്ത നടി; ബിന്ദു പണിക്കരെ കുറിച്ച് ആരാധകൻ

  ഇതൊക്കെ സ്ഥിരം കേള്‍ക്കുന്ന കാര്യം അല്ലേ എന്ന് വിചാരിച്ച് ഞാന്‍ മൈന്‍ഡ് ആക്കിയിരുന്നില്ല. സീരിയലിലെ വീട്ടില്‍ കല്യാണ ഫോട്ടോ പോലെ വെക്കാന്‍ എടുത്തതായിരുന്നു. അത് കണ്ട് തെറ്റിദ്ധരിച്ചാണ് ഞങ്ങളുടെ കല്യാണത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നത്. വര്‍ഷം ഒത്തിരി കഴിഞ്ഞെങ്കിലും അതിപ്പോഴും പലരും ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്. പല ഓണ്‍ലൈനുകളിലും എന്റെ ഡിവോഴ്‌സ് വാര്‍ത്ത കണ്ടിരുന്നെന്നും ദേവിക വെളിപ്പെടുത്തിയിരുന്നു.


  കൊച്ചിന്‍ ഹനീഫയെ അവസാനമായി കാണാന്‍ വന്ന മമ്മൂട്ടിയടക്കമുള്ളവര്‍ ഉള്ള് പൊട്ടിക്കരഞ്ഞു; അതിന്റെ കാരണമിതാണ്

  Recommended Video

  Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: devika ദേവിക
  English summary
  Rakkuyil Serial Actress Devika Nambiar And Singer Vijay Madhav About Their Honeymoon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X