twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമേഷ് പിഷാരടിക്ക് പ്രേമലേഖനവുമായി രചന! ഒരാളെ മാത്രമാണ് ഭയം! ആരെയാണെന്നറിയുമോ? കാണൂ!

    |

    മിനിസ്‌ക്രീനില്‍ തുടങ്ങി ബിഗ് സ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായി മാറിയ അഭിനേത്രിയാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മറിമായമെന്ന പരമ്പര കണ്ടവരാരും ഈ താരത്തെ മറക്കില്ല. വിടര്‍ന്ന കണ്ണുകളുമായെത്തിയ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. യുവജനോത്സവ വേദികളിലെ സ്ഥിരം താരം കൂടിയായിരുന്നു രചന. അഭിനയവും നൃത്തവും മാത്രമല്ല അവതരണവും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. അച്ഛനാണ് തന്റെ കലാജീവിതത്തിന് സകല പിന്തുണയും നല്‍കുന്നതെന്ന് താരം പറയുന്നു. മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മാണിക്യനല്ല പ്രഭയുടെ കഞ്ഞിയാണ് താരം! സോഷ്യല്‍ മീഡിയയില്‍ കഞ്ഞി ട്രോളുകള്‍! ഒടിയന്‍ ഇഫക്റ്റ്! കാണൂമാണിക്യനല്ല പ്രഭയുടെ കഞ്ഞിയാണ് താരം! സോഷ്യല്‍ മീഡിയയില്‍ കഞ്ഞി ട്രോളുകള്‍! ഒടിയന്‍ ഇഫക്റ്റ്! കാണൂ

    കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നുവെന്നും അരമണ്ഡലത്തില്‍ ഇരിക്കാന്‍ മടിയായിരുന്നുവെന്നും ടീച്ചറോട് പിണങ്ങി വീട്ടിലെത്തുന്നതിനിടയില്‍ അച്ഛന്‍ വടിയെടുത്ത് അങ്ങോട്ടേക്ക് തന്നെ ഓടിക്കുമായിരുന്നുവെന്നും രചന പറയുന്നു. ലക്ഷ്മി ഗോപാലസ്വാമിയും അതിഥിയായി ഒപ്പമുണ്ടായിരുന്നു ആര്യയായിരുന്നു പരിപാടി നയിച്ചത്. മിനിസ്‌ക്രീനിലെ മിന്നും അവതാരകമാരിലൊരാള്‍ കൂടിയാണ് ആര്യ. ഇരു അഭിനേത്രികളെയും ഒരുമിച്ച് കിട്ടിതിയതിന്റെ സന്തോഷത്തിലായിരുന്നു ആര്യ. രചന നാരായണന്‍കുട്ടി പങ്കുവെച്ച വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!

     നൃത്തത്തിലൂടെ തുടക്കം

    നൃത്തത്തിലൂടെ തുടക്കം

    സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലേ നൃത്തം അഭ്യസിച്ചിരുന്നു. അമ്മ നൃത്തം ചെയ്യുമായിരുന്നു പഠിച്ചിട്ടില്ലെങ്കിലും നന്നായി ഡാന്‍സ് ചെയ്യുമായിരുന്നു. തന്നെ നര്‍ത്തകിയാക്കിയതിന് പിന്നിലെ ഫുള്‍ ക്രെഡിറ്റും അച്ഛനാണെന്ന് താരം പറയുന്നു. അരമണ്ഡലത്തില്‍ ഇരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഭയങ്കര മടിയായിരുന്നു. ഇതേ തന്നെയായിരുന്നു തന്റെയും അവസ്ഥയെന്നായിരുന്നു ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്. ഇത് മടിച്ചാണ് താന്‍ നൃത്തപഠനം നിര്‍ത്തിയതെന്നായിരുന്നു ആര്യ പറഞ്ഞത്.

     മാഷിന്റെ വീട്ടില്‍

    മാഷിന്റെ വീട്ടില്‍

    തൃശ്ശൂരിലെ ജനാര്‍ദ്ദനന്‍ മാഷിന്റെ അടുത്ത് വെച്ചായിരുന്നു നൃത്തം പഠിച്ചത്. അവിടെ നിന്നിട്ട് ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു. സ്‌കൂളിങ്ങും കോളേജുമൊക്കെ അവിടെ നിന്നായിരുന്നു. വല്ലപ്പോഴുമായിരുന്നു വീട്ടിലേക്ക് വന്നിരുന്നത്. അതിനിടയിലാണ് അദ്ദേഹം തന്നോട് ഡാന്‍സ് സ്‌കൂള്‍ തുടങ്ങാന്‍ പറഞ്ഞതെന്ന് താരം പറയുന്നു. സ്‌കൂള്‍ തുടങ്ങുന്നതോടെ ഉത്തരവാദിത്തം കൂടുമെന്നും മാഷ് പറഞ്ഞിരുന്നു. 16ാമത്തെ വയസ്സിലായിരുന്നു അത്.

    ആമേനിലൂടെ സിനിമയിലേക്ക്

    ആമേനിലൂടെ സിനിമയിലേക്ക്

    റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മറിമായത്തിലേക്കെത്തിയത്. ജയരാജ് വാര്യരായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഒരെപ്പിസോഡ് ചെയ്യാനായിട്ടായിരുന്നു വന്നത്. പിന്നീട് അവരോടൊപ്പം കൂടുകയായിരുന്നു. ഈ പരിപാടിയില്‍ നിന്നും മിസ്സ് ചെയ്യുന്നുവെന്ന് പലരും പറയാറുണ്ട്. അത് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിയുന്നതിനിടയിലാണ് സിനിമാ അവസരം ലഭിച്ചത്. ആമേന്‍ സ്വീകരിക്കണമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനിടയിലാണ് സംവിധായകന്‍ മെസ്സേജ് അയച്ചത്. നല്ലൊരു സിനിമയുടെ ഭാഗമാവാനുള്ള അവസരമാണ്, ഇത് നിരസിക്കരുതെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

    മികച്ച അവസരങ്ങള്‍

    മികച്ച അവസരങ്ങള്‍

    ആദ്യം അഭിനയിച്ചത് ആമേനായിരുന്നു. അതിന് പിന്നാലായായാണ് ലക്കി സ്റ്റാറിലേക്ക് അവസരം ലഭിച്ചത്. സത്യന്‍ അന്തിക്കാടായിരുന്നു തന്നെ നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. മറിമായത്തിന്റെ കാര്യമൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു, അതിന് ശേഷം ഓഡീഷനിലേക്ക് വിളിച്ചിരുന്നു, പിന്നീടാണ് നായികയാക്കിയത്.ജയറാമിന്റെ നായികയായാണ് അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചത് തെറ്റായ തീരുമാനമാമെന്ന് ഇന്നുവരെയും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

    സംവിധാനത്തോടും താല്‍പര്യം

    സംവിധാനത്തോടും താല്‍പര്യം

    വിനോദ് മങ്കരയെ അസിസ്റ്റ് ചെയ്യുന്നുണ്ട് ഇപ്പോള്‍. സംവിധാന മോഹം പണ്ടേ മനസ്സിലുണ്ടായിരുന്നു. ആ സിനിമയുടെ കോറിയോഗ്രഫിയും താന്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്ന് താരം പറയുന്നു. അടുത്തെങ്ങാന്‍ സംവിധാനത്തിനുള്ള പ്ലാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തന്റെ ഇഷ്ടം അനിമേറ്റഡ് ചിത്രങ്ങളാണെന്നും താരം പറയുന്നു. അതിനുള്ള ഒരു കോഴ്‌സ് ചെയ്യുന്നുണ്ട്.

    മള്‍ട്ടി ടാസ്‌ക്കിങ്ങില്‍ വൈഭവം

    മള്‍ട്ടി ടാസ്‌ക്കിങ്ങില്‍ വൈഭവം

    കുട്ടിക്കാലം മുതല്‍ തന്നെ മള്‍ട്ടി ടാസ്‌ക്കിങ്ങില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവുന്നത് വലിയ ബുദ്ധിമുട്ടായി തോന്നിയില്ലെന്നും രചന പറയുന്നു. യുവജനോത്സവമാണ് അതിന് കാരണമായത്. അന്ന് ഒരുപാട് ഐറ്റങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ഇവിടത്തെ കുട്ടികളുടെ അര്‍പ്പണ ബോധമൊക്കെ ഗുണം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ സ്‌കൂളിലെ പഠനവുമുണ്ട്. അന്നത്തെ മള്‍ട്ടിടാസ്‌ക്കിങ്ങ് താന്‍ ഇന്നും നിര്‍ത്തിയിട്ടില്ല. ഇപ്പോഴും അത് തുടരുകയാണ്. അച്ഛന്‍ കാരണമാണ് എല്ലാം നടന്നത്, കലയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടമായിരുന്നു തന്നെ നയിച്ചത്.

    രമേഷ് പിഷാരടിക്ക് പ്രണയലേഖനം

    രമേഷ് പിഷാരടിക്ക് പ്രണയലേഖനം

    സിനിമയിലുള്ള ആര്‍ക്കെങ്കിലും പ്രണയലേഖനം എഴുതുകയെന്ന ടാസ്‌ക്കും ആര്യ ഇരുവര്‍ക്കും നല്‍കിയിരുന്നു. ആര്‍ക്ക് വേണമെങ്കിലും എഴുതാമെന്ന് താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനുള്ള എഴുത്തായിരുന്നു ലക്ഷ്മിഗോപാലസ്വാമിയുടേത്. രമേഷ് പിഷാരടിക്കുള്ള പ്രണയലേഖനവുമായാണ് രചനയെത്തിയത്. വലിയ എസ്സേയാണ് എഴുതിയതെന്ന് പറഞ്ഞ് രചനയെ ഇരുവരും കളിയാക്കിയിരുന്നു രചന തന്നെയായിരുന്നു പ്രണയലേഖനം വായിച്ചത്.

    ആര്യയെ പേടി

    ആര്യയെ പേടി

    സോഷ്യല്‍ മീഡിയയേയും ട്രോളിനേയും ഭയക്കാതെയാണ് താന്‍ തുറന്നുപറച്ചില്‍ നടത്തുന്നത്. സിനിമാലയിലൂടെയാണ് ആദ്യം പിഷുവിനെ ശ്രദ്ധിക്കുന്നത്. ആ വാക്ചാതുര്യമാണ് തന്നെ ആകര്‍ഷിച്ചത്. നല്ലൊരു കുടുംബ ജീവിതം നയിക്കുന്ന പിഷുവിന് ഒരിക്കലും ശല്യമാവില്ല, എങ്കിലും ഒരുപാട് സ്വ്പനങ്ങളുമുണ്ട്. തന്റെ നൃത്തവും പിഷുവിന്റെ വാക്ചാതുര്യവുമൊക്കെയായി വേദികളില്‍ പെര്‍ഫോം ചെയ്യാം, എന്നാല്‍ ആകെ ഒരാളെയാണ് താന്‍ ഭയക്കുന്നത് ആര്യയെ, ഇതായിരുന്നു രചനയുടെ കുറിപ്പ്.

    വിട്ട് തന്നിരിക്കുന്നു

    വിട്ട് തന്നിരിക്കുന്നു

    പിഷുവിനെ തനിക്ക് വേണ്ടെന്നും വിട്ട് തന്നിരിക്കുകയാണെന്നും തന്റെ തലയില്‍ നിന്നും ഒഴിവാക്കിത്തരാമോയെന്നുമാണ് ആര്യ ചോദിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന എല്ലാവരും ഡിപ്ലോമാറ്റിക്കായാണ് എഴുതിയത്. ഇതാദ്യമായാണ് ഈ റൗണ്ടിനെ കൃത്യമായി മനസ്സിലാക്കി ഒരാള്‍ കത്തെഴുതിയത്. താനും ഈ സീറ്റിലിരുന്നത് കൊണ്ട് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാമെന്നും തമാശയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു രചന പറഞ്ഞത്.

    English summary
    Rachana Naranayankutty talking about Ramesh Pisharody
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X