Don't Miss!
- Finance
മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തണം: നിർമാണ കമ്പനിയുമായി കൈകോർത്ത് എംജി മോട്ടോർ
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Automobiles
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രേം നസീര്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയത്; വലിയ നിരാശ മമ്മൂട്ടിയെയും മോഹന്‍ലാലിനെ കുറിച്ചുമായിരുന്നു
നിത്യഹരിത നായകന് എന്ന വിളിപ്പേരില്‍ മലയാളക്കരയില്‍ നിറഞ്ഞ് നിന്ന നടനായിരുന്നു പ്രേം നസീര്‍. മലയാളക്കരയുടെ ഏറ്റവും പ്രിയപ്പെട്ട നായകനായിരുന്ന നസീറിന്റെ അവസാന ചിത്രം ധ്വനി ആയിരുന്നു. സിനിമ റിലീസ് ചെയ്ത് 23-ാമത്തെ ദിവസം അദ്ദേഹം ഈ ലോകത്തില്‍ നിന്നും വേര്‍പിരിഞ്ഞു. ധ്വനി സിനിമയുടെ പിആര്‍ഒയും പത്രപ്രവര്‍ത്തകനുമായിരുന്ന റഹീം പൂവാട്ടുപറമ്പ് നസീറിന്റെ അവസാന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ്.

നസീര്‍ സാറുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം അഡ്വാന്‍സ് കൊടുക്കാന്‍ ഞാനും പോയിരുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷം രൂപയ്ക്കാണ് നസീര്‍ സാര്‍ അഭിനയിക്കുന്നത്. പതിനായിരം രൂപയായിരുന്നു അഡ്വാന്‍സ് കൊടുക്കേണ്ടത്. കോഴിക്കോടുള്ള നസീറിന്റെ മകളുടെ വീട്ടില്‍ പൈസ ഏല്‍പ്പിക്കാനായിരുന്നു പറഞ്ഞത്. അങ്ങനെ ആഗസ്റ്റ് മാസത്തില്‍ ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നു. ഡിസംബറില്‍ ക്രിസ്തുമസിന് റിലീസ് ആയി. ആ സിനിമ ഇറങ്ങി ഇരുപത്തിമൂന്നാം ദിവസം അദ്ദേഹം നമ്മളോട് വിട പറഞ്ഞു.

പടം നന്നായി ഓടുന്നത് കൊണ്ട് സത്യത്തില്‍ ആ സിനിമയുടെ അമ്പതാം ദിവസം ഗംഭീരമായി ആഘോഷിക്കാന്‍ ഇരുന്നതാണ്. നസീര്‍ സാറിനെയും ഈ സിനിമയില്‍ അഭിനയിച്ചിരുന്ന എല്ലാവരെയും കൊണ്ട് വന്ന് വലിയൊരു ആഘോഷമാക്കാനാണ് പദ്ധതിയിട്ടത്. മറ്റുള്ളവരെക്കാളും എനിക്കായിരുന്നു ആവേശം. എന്റെ സിനിമയിലെ തുടക്കമാണല്ലോന്ന് റഹീം പറയുന്നു. അങ്ങനെയാണ് ധ്വനി സിനിമയുടെ തുടക്കം.

നസീര്‍ സാറിന്റെ വിയോഗം കൂടി ഞങ്ങള്‍ പോയി ഷൂട്ട് ചെയ്തിരുന്നു. അതൂടി ധ്വനി സിനിമയ്ക്കൊപ്പം ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചു. അങ്ങനെ ധ്വനി സിനിമയെ പറ്റി വലിയൊരു ഓര്‍മ്മയാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ വേര്‍പാട് ദിവസം അങ്ങോട്ട് അടുക്കാന്‍ പറ്റാത്ത അത്രയും തിരക്ക് ആയിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊന്നും അദ്ദേഹത്തിന് യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. മലയാള സിനിമയില്‍ ഒരുപാട് ആളുകളുമായി എനിക്ക് ബന്ധമുണ്ട്. അന്നും ഇന്നും ഞാന്‍ പറയുന്ന കാര്യം നസീര്‍ സാറിനെ പോലൊരു നടന് ഇനി മലയാള സിനിമയില്‍ ഉണ്ടാവില്ലെന്നാണ്.

അത് അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് മാത്രമല്ല, പെരുമാറ്റവും അങ്ങനെയാണ്. അഭിനയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി പല താരങ്ങളും വലിയ ഉയരങ്ങളിലാണ്. പക്ഷെ പെരുമാറ്റത്തില്‍, ആ വിനയത്തില്‍, ജീവകാരുണ്യ രംഗത്തുള്ള നന്മയില് ഒക്കെ നസീര്‍ സാറിനെ പോലൊരു ആളില്‍ നിന്നും നമുക്ക് ചിന്തിക്കാന്‍ പറ്റാത്തത് പോലെയാണ്.

അവസാന സമയത്ത് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തില്‍ അദ്ദേഹത്തിന് തന്നെ നിരാശ തോന്നിയിരുന്നു. രണ്ട് കാര്യത്തിലായിരുന്നു നിരാശ. ഒന്ന് ഈ പ്രായത്തില്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ശോഭിക്കുമോ എന്നത്. എന്തോ കണക്ക് കൂട്ടലുകള്‍ തെറ്റി പോയി. അതുകൊണ്ട് രണ്ട് കൊല്ലത്തേക്ക് വന്ന സിനിമകള്‍ അദ്ദേഹം മാറ്റി വെച്ചു. പിന്നെ സിനിമ സംവിധാനം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ഒന്ന് മമ്മൂട്ടിയെ വെച്ചും മറ്റൊന്ന് മോഹന്‍ലാലിനെ വെച്ചും ചെയ്യണമെന്നായിരുന്നു ആലോചിച്ചത്. എന്നാല്‍ പലവിധ പ്രശ്നങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി.