»   » രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ സീരിയലില്‍ വില്ലന്‍ വേഷത്തിലെത്തി കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ രാജേഷ് ഹെബ്ബാര്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങുകയാണ്. ചെറിയ വേഷങ്ങളില്‍ ഒട്ടേറെ സിനിമകളില്‍ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായി രാജേഷ് ഹെബ്ബാര്‍ നായക വേഷത്തില്‍ എത്തുകയാണ്.

പ്രിയമാനസത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

സിനിമയില്‍ കഷണ്ടി കൊണ്ട് ഫഹദ് ഫാസില്‍ ശ്രദ്ധ നേടിയപ്പോള്‍ ടെലിവിഷന്‍ സീരിയലില്‍ കഷണ്ടി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായത് രാജേഷ് ഹെബ്ബാറാണ്. സീരിയലിലെ ഈ വില്ലന്‍ പ്രിയമാനസം എന്ന സിനിമയിലാണ് നായക വേഷത്തിലെത്തുന്നത്. കേരളത്തിലെ ആദ്യത്തെ സംസ്‌കൃത സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരമാണിത്. അപ്പോള്‍ സീരിയലിനോട് രാജേഷ് ഹെബ്ബാര്‍ വിടപറഞ്ഞോ? സിനിമകളുടെ തിരക്കുകള്‍ കാരണം ഒന്നര വര്‍ഷമായി സീരിയലുകളൊന്നും ചെയ്യുന്നില്ലെന്നും താരം തന്നെ പറയുന്നു.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് രാജേഷ് ഹെബ്ബാര്‍ എത്തുന്നത്. എന്നാല്‍, അതിനിടയില്‍ ഒട്ടേറെ സിനിമകളും ചെയ്തിട്ടുണ്ട്. ഒടുവില്‍ നായക വേഷത്തിലും എത്തുകയാണ്. പ്രിയമാനസം എന്ന സംസ്‌കൃത സിനിമയിലാണ് രാജേഷ് ഹെബ്ബാര്‍ തകര്‍പ്പന്‍ വേഷത്തിലെത്തുന്നത്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

ഉണ്ണായിവാര്യരുടെ കഥ പറയുന്ന ചിത്രമാണ് പ്രിയമാനസം. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ സംസ്‌കൃത സിനിമയാണിത്. മലയാളത്തിലെ ആദ്യത്തെ സംസ്‌കൃത സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ രാജേഷ് സന്തോഷത്തിലാണ്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

സിനിമയില്‍ കഷണ്ടി കൊണ്ട് യുവതാരങ്ങളുടെ മനസ്സു കീഴടക്കിയത് ഫഹദ് ഫാസിലാണെങ്കില്‍ സീരിയലില്‍ കുടുംബ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയത് രാജേഷ് ഹെബ്ബാറാണ്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

സിനിമകളുടെ തിരക്കുകള്‍ കാരണം സീരിയലില്‍ അഭിനയിക്കാന്‍ കഴിയാറില്ല. ഒന്നര വര്‍ഷമായി സീരിയല്‍ ചെയ്തിട്ട്. എന്നെ ഞാനാക്കിയത് സീരിയലുകളാണ്. ഒരിക്കലും സീരിയല്‍ ഉപേക്ഷിക്കില്ലെന്നാണ് രാജേഷ് പറയുന്നത്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

സിനിമയായിരുന്നു തന്റെ സ്വപ്‌നം എന്നു രാജേഷ് പറയുന്നു. സീരിയലില്‍ എത്ര നന്നായി അഭിനയിച്ചാലും അതിനു 20മിനിട്ടിന്റെ ആയുസ്സേയുള്ളൂവെന്നും താരം പറയുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ കാലാകാലം നിലനില്‍ക്കും. ലോകത്തോട് വിടപറയുമ്പോള്‍ തന്നെക്കുറിച്ച് ഓര്‍ക്കാന്‍ എന്തെങ്കിലും വേണമെന്നാണഗ്രഹമെന്നും അദ്ദേഹം പറയുന്നു.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

രാജേഷിന്റെ 41ാമത്തെ ചിത്രമാണ് പ്രിയമാനസം. ഇന്നത്തെ ചിന്താ വിഷയം, മനസ്സിനക്കരെ, കറുത്ത പക്ഷികള്‍, കെഎല്‍ 10 പത്തു, അപ്പവും വീഞ്ഞും, നിര്‍ണായകം, സെവന്‍ത്ത് ഡേ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

മിക്ക സീരിയലുകളിലും വില്ലന്‍ വേഷത്തിലാണ് രാജേഷ് എത്തിയത്. കഷണ്ടിയുള്ളതു കൊണ്ടു തന്നെ ഗ്ലാമറുള്ള വില്ലനായിരുന്നു രാജേഷ്. ഓര്‍മ, ഉണ്ണിയാര്‍ച്ച, ആകാശദൂത്, അമ്മക്കിളി, രഹസ്യം തുടങ്ങി ഒട്ടേറെ സീരിയലുകളിലെ നിറ സാന്നിദ്ധ്യമായിരുന്നു രാജേഷ്.

രാജേഷ് ഹെബ്ബാര്‍ സീരിയലിനോട് വിടപറഞ്ഞോ? സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്നു

ടെലിവിഷനിലെ മികച്ച വില്ലന്‍, നടന്‍ എന്നീ നിലകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ രാജേഷ് നേടിയിട്ടുണ്ട്. പ്രിയമാനസത്തിലെ ഉണ്ണായി വാര്യരുടെ വേഷത്തിലെത്തുന്ന രാജേഷിനു പുരസ്‌കാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ കഥകളി അവതരിപ്പിച്ചും ശക്തമായ വേഷത്തിലൂടെയും തകര്‍ക്കുന്നുണ്ട്.

English summary
Rajesh Hebbar plays the key role in a Sanskrit movie; he plays Unnayi Variyer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam