For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത് ആര്‍മിയോട് തെറിവിളി അവസാനിപ്പിക്കാന്‍ പറയാന്‍ ടിനി ടോം! കിടിലന്‍ മറുപടിയുമായി താരം!

  |

  ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിച്ചതോടെയാണ് രജിത് കുമാറിന്റെ ഇമേജ് മാറി മറിഞ്ഞത്. സോഷ്യല്‍ മീഡിയയിലെ വിവാദനായകന്റെ ഗെയിം പ്ലാനിന് വിമര്‍ശകര്‍ പോലും കൈയ്യടിക്കുകയായിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് നല്‍കിയത്. അപ്രതീക്ഷിത സംഭവങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്തേക്ക് പോയത്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയിയായി പലരും വിശേഷിപ്പിക്കുന്നത് രജിത് കുമാറിനെയാണ്. ബിഗ് ബോസില്‍ നിന്നും തിരികെ നാട്ടിലേക്കെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. നിര്‍ദേശം അവഗണിച്ചെത്തിയ ഇവരുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.

  ടിനിക്ക് കലക്കന്‍ മറുപടി കൊടുത്ത് രജിത് കുമാര്‍ | FilmiBeat Malayalam

  രജിത് കുമാര്‍ പുറത്തായതില്‍ വ്യാപക പ്രതിഷേധവുമായി ആരാധകരെത്തിയിരുന്നു. ആത്മാര്‍ത്ഥമായി അദ്ദേഹം ക്ഷമ ചോദിച്ചതല്ലേയെന്നും കഴിഞ്ഞ സീസണില്‍ ഇതിനേക്കാളും വലിയ സംഭവങ്ങളുണ്ടായപ്പോള്‍ താക്കീത് നല്‍കുകയായിരുന്നില്ലേ ചെയ്തതെന്നുമൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം. മോഹന്‍ലാലിന്റെ പേജിലും രേഷ്മയുടെ പേജിലുമൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ആരാധകരെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റിന്റെ മറ്റൊരു പരിപാടിയിലേക്ക് അദ്ദേഹം അതിഥിയായി എത്തിയിരുന്നു. അതിനിടയിലാണ് ടിനി ടോം ആര്‍മി ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞത്.

  വീണ്ടും ചില വീട്ടുവിശേഷങ്ങള്‍

  വീണ്ടും ചില വീട്ടുവിശേഷങ്ങള്‍

  ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പരിപാടികളുടേയും പരമ്പരകളുടേയുമെല്ലാം ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പഴയ പരിപാടികളും മുന്‍കാല എപ്പിസോഡുകളുമൊക്കെയാണ് ഇപ്പോള്‍ ചാനലുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് വേറിട്ടൊരു പരീക്ഷണവുമായി ഏഷ്യാനെറ്റ് എത്തിയത്. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ സംപ്രേഷണം ചെയ്തത്.

   രജിത് കുമാറും പങ്കെടുത്തു

  രജിത് കുമാറും പങ്കെടുത്തു

  ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിന്റെ തന്നെ മറ്റൊരു പരിപാടിയില്‍ രജിത് കുമാര്‍ പങ്കെടുക്കുന്നുവെന്നുള്ള വിവരങ്ങളും പ്രമോയുമൊക്കെ നേരത്തെ പുറത്തുവന്നിരുന്നു. ടിനി ടോം, ജഗദീഷ്, ബിജുക്കുട്ടന്‍, പ്രജോദ്, രജിത് കുമാര്‍ ഇവരായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പങ്കെടുത്തത്. അവതാരകയായ മീര നായരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസ് വിശേഷങ്ങളെക്കുറിച്ചും തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണയെക്കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്.

   ടിനി ടോമിന്‍റെ അഭ്യര്‍ത്ഥന

  ടിനി ടോമിന്‍റെ അഭ്യര്‍ത്ഥന

  ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകരിലൊരാളാണ് താനെന്ന് പറഞ്ഞായിരുന്നു ടിനി ടോം തുടങ്ങിയത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സില്‍ ബിഗ് ബോസിന്‍രെ സ്പൂഫ് ചെയ്തിരുന്നു. അന്ന് രജിത് കുമാറിനെ അവതരിപ്പിച്ചത് പ്രജോദായിരുന്നു. ഈ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളെ തെറിവിളിച്ചതെന്നും അതൊന്ന് അവസാനിപ്പിക്കാനായി സാര്‍ അവരോട് പറയണമെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

  രജിത് കുമാറിന്‍രെ വാക്കുകള്‍

  രജിത് കുമാറിന്‍രെ വാക്കുകള്‍

  അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം"

   മോശക്കാരാക്കാന്‍ സമ്മതിക്കില്ല

  മോശക്കാരാക്കാന്‍ സമ്മതിക്കില്ല

  അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു.

  മാപ്പ് ചോദിക്കുന്നു

  മാപ്പ് ചോദിക്കുന്നു

  അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു രജിത് കുമാര്‍ നല്‍കിയ മറുപടി. അദ്ദേഹത്തിന്‍റെ മറുപടി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് രജിത് കുമാറിനെ അഭിനന്ദിച്ച് എത്തിയത്. ഏഷ്യാനെറ്റ് തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഫാന്‍സ് ഗ്രൂപ്പിലെ ചര്‍ച്ച.

  English summary
  Rajith Kumar's reaction to Tiny Tom's request viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X