For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവിക ഭാര്യയാവുമെന്ന് ആഗ്രഹിച്ചില്ല; ഒരാഴ്ച കൊണ്ട് എല്ലാം തീരുമെന്ന് പറഞ്ഞു, ഒടുവിൽ നേർച്ച നടത്തി താരങ്ങൾ

  |

  ജനുവരിയില്‍ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും അവരുടെ ജീവിതത്തിലേ ഏറ്റവും സന്തോഷ നാളുകളിലൂടെ പോവുകയാണ്. വൈകാതെ ആദ്യ കണ്മണി ഇവരുടെ ജീവിതത്തിലേക്ക് എത്തുമെന്നുള്ളതാണ് പ്രത്യേകത. അതേ സമയം കല്യാണം പോലും കഴിക്കാന്‍ ആഗ്രഹിക്കാതെ നടന്ന ആളായിരുന്നു താനെന്ന് പറയുകയാണ് വിജയ്.

  അതിന് ശേഷം ദേവിക ഭാര്യയായി വന്നത് മുതലിങ്ങോട്ട് പലതും ആഗ്രഹിക്കത്ത കാര്യങ്ങളാണ്. സ്വപ്‌നം കാണുന്നതിനെക്കാളും കൂടുതല്‍ സൗഭാഗ്യങ്ങളാണ് ഇതുവരെ തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് വിജയ് പറയുമ്പോള്‍ ഇപ്പോള്‍ താനും അങ്ങനെയായെന്ന് ദേവികയും സൂചിപ്പിക്കുന്നു. ജാംഗോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

  Also Read: ബഷീ വന്നതോടെ വീട്ടില്‍ അടി തുടങ്ങി; ഭാര്യമാരുടെ കൂടെ വഴക്കുണ്ടാക്കി ബഷീറും വിശേഷങ്ങള്‍ പറഞ്ഞ് മഷൂറയും സുഹാനയും

  ഞാനൊരു ഫാന്റസി ലോകത്ത് ജീവിച്ചിരുന്ന ആളായിരുന്നുവെന്നാണ് ദേവിക പറയുന്നത്. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ ഞാന്‍ നിലത്തെത്തി. ഇപ്പോള്‍ എനിക്ക് യാതൊരു സ്വപ്‌നങ്ങളുമില്ല. ഈ നിമിഷം നന്നായി പോയാല്‍ അടുത്ത സെക്കന്‍ഡില്‍ ഞാന്‍ ദൈവത്തിനോട് നന്ദി പറയും. ദൈവമേ നന്നായി, അടിയൊന്നും കൂടാതെ ഈ സമയം പോയല്ലോ. ഹാപ്പിയാണെന്ന് പറയുമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

  Also Read: ശാലിനി ഗുരുവായൂര്‍ വച്ച് രണ്ടാമതും വിവാഹിതയായോ? രഹസ്യമാക്കില്ല, വിവാഹക്കാര്യം പരസ്യമായി പറയുമെന്ന് താരം

  ഇപ്പോള്‍ ഞാനും സ്വപ്‌നം കാണാറില്ലെന്നാണ് വിജയ് മാധവും പറയുന്നത്. കാരണം ഞാന്‍ സ്വപ്‌നം കാണുന്നതിനെക്കാളും കൂടുതലാണ് ഈശ്വരന്‍ എനിക്ക് നല്‍കുന്നത്. അത് എന്റെ ജീവിതത്തില്‍ സത്യമാണ്, എതിരഭിപ്രായം ഉള്ളവരുണ്ടാവും. എന്തായാലും ഞാന്‍ ആഗ്രഹിച്ചതിലും കൂടുതലെനിക്ക് കിട്ടി. ദേവിക നമ്പ്യാര്‍ എന്റെ ജീവിതത്തിലേക്ക് വന്നത് ഞാന്‍ ആഗ്രഹിച്ചിട്ടൊന്നുമല്ല.

  കല്യാണം പോലും കഴിക്കാന്‍ ആഗ്രഹിക്കാതെ ഇരുന്നിട്ടുള്ള ആളായിരുന്നു ഞാന്‍. അതൊക്കെ സംഭവിച്ചതാണ്, അതില്‍ ഞാന്‍ സന്തോഷവാനാണ്. സ്വപ്‌നം കാണുകയാണെങ്കില്‍ അത് നേടുന്നത് വരെ സങ്കടമായിരിക്കും. എനിക്ക് നേടാനുള്ള ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ അതൊന്നും എന്റെ സ്വപ്‌നമല്ല. കാരണം അതിനെക്കാളും നല്ലതായിരിക്കും നമുക്ക് കിട്ടുന്നതെന്ന് വിജയ് പറയുമ്പോള്‍ അത് സത്യമാണെന്ന് ദേവികയും കൂട്ടിച്ചേര്‍ത്തു.

  ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ട്, അതിന് അനുസരിച്ച് ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്ന ആളാണ് ഞാന്‍. അന്ന് തലകുത്തി നിന്ന് ചെയ്തിട്ടും കാര്യങ്ങള്‍ പോസിറ്റീവായി വന്നിട്ടില്ല. ഇന്നിപ്പോള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിലും വരുന്നതെല്ലാം പോസിറ്റീവായിട്ടാണ്. ഞാന്‍ എന്തൊക്കെ തീരുമാനിച്ച് പോയി ചെയ്തിട്ടുണ്ടോ അതൊക്കെ എനിക്ക് മണ്ടത്തരങ്ങളായിട്ടാണ് വന്നിട്ടുള്ളതെന്ന് ദേവിക പറയുന്നു.

  ഞങ്ങളിപ്പോള്‍ ഗുരുവായൂരാണ് ഉള്ളത്. അവിടെ ഒരു നേര്‍ച്ച നടത്താന്‍ വന്നതാണെന്നും വിജയ് പറഞ്ഞിരുന്നു. ആദ്യമായിട്ട് ഞാന്‍ വെളിപ്പെടുത്തുന്ന കാര്യമാണെന്ന് പറഞ്ഞ വിജയ് ഗുരുവായൂര്‍ അമ്പലത്തില്‍ കൃഷ്ണനാട്ടം നേര്‍ച്ച നടത്തുന്നതിനെ കുറിച്ച് പറഞ്ഞു. അവിടെ സേവനം അനുഷ്ടിക്കുന്ന തന്റെ അമ്മാവാനാണ് ഇത് നേര്‍ന്നത്. എന്നെ കുറിച്ച് എല്ലാം അറിയുന്ന ആളാണ് അദ്ദേഹം.

  ഞാനും ദേവികയും തമ്മിലുള്ള വിവാഹം കഴിഞ്ഞപ്പോള്‍ ഇതൊരു ആഴ്ച കൊണ്ട് തകരുമെന്ന് പറഞ്ഞവരുണ്ട്. ഞങ്ങളുടെ ബന്ധം പൊളിഞ്ഞ് പോകരുതേ എന്ന് പ്രാര്‍ഥിച്ച് അദ്ദേഹം നേര്‍ന്നതാണിതെന്ന് വിജയ് വ്യക്തമാക്കുന്നു.

  ബാച്ചിലര്‍ ലൈഫില്‍ ഏറ്റവുമധികം ആസ്വദിച്ച് ജീവിച്ച ആളാണ്. അതിനുള്ള കഴിവ് ദൈവം ഉണ്ടാക്കി തന്നിരുന്നു. മുപ്പത്തിയഞ്ച് വയസുള്ള ഒരു യുവാവിന് അതുവരെയുള്ള ജീവിതത്തില്‍ എന്തൊക്കെ കിട്ടുമോ അതൊക്കെ കിട്ടി അനുഭവിച്ച് ജീവിച്ചതാണ് ഞാന്‍. ഒരു കമ്മിറ്റ്‌മെന്റുമില്ലാതെ ആസ്വദിച്ച എനിക്ക് വിവാഹം കഴിയുന്നതോടെ മാറ്റമുണ്ടാവും. ദേവിക ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്. എന്തായാലും ഇതുപോലെ തന്നെ ജീവിതം മുന്നോട്ട് പോവണമെന്ന് ആഗ്രഹിക്കുകയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

  Read more about: devika ദേവിക
  English summary
  Rakkuyil Serial Actress Devika Nambiar And Husband Vijay Madhav About Their Dreams After Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X