For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാക്കുയില്‍ സീരിയല്‍ നായിക വിവാഹിതയാവുന്നു; വിജയ് മാധവുമായിട്ടുള്ള വിവാഹം ജനുവരിയിലാണെന്ന് നടി

  |

  രാക്കുയില്‍ സീരിയലിലെ തുളസിയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദേവിക നമ്പ്യാര്‍. അതിന് മുന്‍പും മിനിസ്‌ക്രീനില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ദേവിക വൈകാതെ വിവാഹിതയാവാന്‍ പോവുകയാണ്. ഗായകന്‍ വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയിരുന്നു. ജനുവരിയില്‍ വിവാഹം ഉണ്ടാവുമെന്നാണ് നടിയിപ്പോള്‍ അറിയിക്കുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍.

  തങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആണ്. അദ്ദേഹം എന്റെ ബന്ധുവാണ്. അതിനെക്കാള്‍ ഉപരി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങളൊരുമിച്ച് ഒരു യോഗ കമ്പനി സ്റ്റാര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ നോക്കിയപ്പോഴാണ് ഇപ്പോള്‍ ഒരുമിച്ചല്ലേ, കല്യാണം കഴിച്ചൂടേ എന്ന ചിന്ത വന്നത്. ഒടുവില്‍ വിവാഹിതരാവാം എന്ന തീരുമാനത്തില്‍ എത്തി. നിശ്ചയം ഫിക്‌സ് ചെയ്തതിന്റെ അടുത്ത ദിവസം ഞാന്‍ അഭിനയിക്കാന്‍ വന്നു. എന്‍ഗേജ്‌മെന്റിന്റെ ഡേറ്റ് ഫിക്‌സ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ ലൊക്കേഷനില്‍ ആയിരുന്നു. രാക്കുയിലിന്റെ പ്രൊഡ്യൂസറും മാഷും നല്ല സുഹൃത്തുക്കളാണ്. സെറ്റില്‍ വന്ന സമയത്ത് തന്നെ അമ്മ ഏകദേശം കല്യാണം ഉറപ്പിച്ചിരുന്നു.

  തന്റെ വിവാഹത്തെ കുറിച്ച് വീട്ടുകാരുടെ കണ്‍സേണ്‍ എന്താണെന്നും ദേവിക പറഞ്ഞിരുന്നു. ഞാന്‍ സന്തോഷത്തോടെ ഇരുന്നാല്‍ മാത്രം മതി അവര്‍ക്ക്. എനിക്ക് സന്തോഷമാണെങ്കില്‍ അവര്‍ക്കും ഓക്കെ ആണ്. നിലവില്‍ ജനുവരിയില്‍ കല്യാണം നടത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഡേറ്റ് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. മകരമാസത്തില്‍ നടത്തണമെന്നാണ് വിചാരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിനുണ്ടാവുകയുള്ളു. അവരുടെ സൗകര്യം കൂടി നോക്കിയിട്ട് ഒരു തീയ്യതി നിശ്ചയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

  കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാവുന്നു, മൂന്നാല് മാസത്തിനുള്ളിൽ വിവാഹമുണ്ട്; വധു ഡോക്ടറാണെന്ന് നുബിൻ

  കല്യാണം കഴിഞ്ഞാല്‍ അഭിനയം തുടരുമോ എന്ന് ചോദിച്ചാല്‍ അറിയില്ലെന്നാണ് ഉത്തരം. പാട്ട് എന്തായാലും ഉണ്ടാവുമെന്ന് തോന്നുന്നു. നമ്മള്‍ പുതിയൊരു ഫാമിലിയിലേക്ക് ചെല്ലുകയാണല്ലോ. അപ്പോള്‍ അവരുടെ ഇഷ്ടം കൂടി നോക്കി വേണം തീരുമാനിക്കാന്‍. അഭിനയത്തില്‍ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും ദേവിക പറയുന്നു. അതേ സമയം പ്രതിശ്രുത വധുവിനെ കുറിച്ച് വിജയ് മാധവിനോട് ചോദിച്ചാല്‍ ദേവിക ഭയങ്ക പോസിറ്റീവ് ആയിട്ടുള്ള ഒരാളാണെന്നാണ് പറയുക. അതു തന്നെയാണ് അവളില്‍ പോസ്റ്റീവായി കണ്ടിട്ടുള്ളത്.

  ഈ സീരിയല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്; സുമിത്രയ്‌ക്കെതിരെ കേസ് കൊടുക്കാനെത്തിയ വേദികയെ ട്രോളി ആരാധകര്‍

  Recommended Video

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  എന്തെങ്കിലും പ്രഷറോ മറ്റ് പ്രശ്‌നങ്ങളോ വന്നാല്‍ പുള്ളിക്കാരി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭയങ്കര പവര്‍ഫുള്‍ ആയിട്ടാണ്. വളരെ സിംപിളുമാണ്. ദേവികയുടെ സീരിയല്‍ ഇപ്പോഴാണ് താന്‍ കാണുന്നത്. അതിന് മുന്നേ അവള്‍ അഭിനയിച്ചിട്ടുള്ള സീരിയലുകളുടെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. സത്യാം അതാണെങ്കിലും ഇപ്പോള്‍ അഭഇനയിക്കുന്ന സീരിയല്‍ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ആങ്കര്‍ ചെയ്യുന്ന ഷോ യൂട്യൂബിലൊക്കെ കണ്ടിട്ടുണ്ട്. അതൊക്കെ കൊള്ളാവുന്നതാണെന്നും വിജയ് പറുന്നു.

  ഐശ്വര്യ റായിയുടെ മകളുടെ യോഗം ഇതാണ്; രോഹിണി എന്ന് പേരിടണം, താരപുത്രിയെ കുറിച്ചുള്ള ജോത്സ്യന്റെ പ്രവചനം വൈറല്‍

  Read more about: devika ദേവിക
  English summary
  Rakkuyil Serial Actress Devika Nambiar And Singer Vijay Madhav Opens Up About Their Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X