For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് കിട്ടിയതാണ്; ഭര്‍ത്താവ് സമ്മാനം വാങ്ങി തരുന്നില്ലെന്ന പരാതി തീര്‍ന്നെന്ന് ദേവിക നമ്പ്യാർ

  |

  രാക്കുയില്‍ സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടി ദേവിക നമ്പ്യാര്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മികച്ച ജോഡിയായി തുളസിയും റോയിയും മാറി കഴിഞ്ഞു. അതേ സമയം യഥാര്‍ഥ ജീവിതത്തിലും ദേവികയുടെ ജീവിതത്തിലേക്ക് ഒരാള്‍ വന്നിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഗായകന്‍ വിജയ് മാധവും ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് പല അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ ഒരു അഭിമുഖത്തില്‍ തന്റെ ബാഗിലുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

  'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' എന്ന സെഗ്മെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവിക. തന്റെ ബാഗില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് ചോദിച്ചാല്‍ തനിക്ക് പോലും അറിയില്ല എന്നാണ് ദേവിക പറയുന്നത്. ഒരു ഹാന്‍ഡ് ബാഗില്‍ ഇരിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് അതുപോലെ ആണ് അവരുടെ സ്വഭാവും എന്നാണ് ചിലര്‍ പറയുന്നത്. എന്റെ ചിട്ട ഇല്ലാത്ത അവസ്ഥയായിരിക്കും നിങ്ങള്‍ കാണുക. സാധാരണയായി താന്‍ ഹാന്‍ ബാഗ് ഉപയോഗിക്കാറില്ല.

  കല്യാണം ആയപ്പോള്‍ കിട്ടിയ സമ്മാനമാണിത്. ആദ്യം തന്നെ ഒരു വാലറ്റ് ആണ്. കുറച്ച് പൈസയും കാര്‍ഡും മറ്റുമൊക്കെയാണ് അതിനുള്ളില്‍ ഉള്ളത്. വാലറ്റ് നമ്മുടെ ഒരു സമ്പാദ്യമാണ്. അതില്‍ പോസിറ്റീവ് ആയിട്ടുള്ള സാധനങ്ങള്‍ മാത്രമേ വെക്കാറുള്ളു. ബില്‍ ഒന്നും പേഴ്‌സില്‍ വെക്കാറില്ല. ഇത്രയും പൈസയുടെ സാധനം വാങ്ങിയോ എന്ന തോന്നല്‍ ബില്ല് കണ്ട് തനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി അത് സൂക്ഷിച്ചു വയ്ക്കാറില്ല എന്നാണ് ദേവിക പറഞ്ഞത്. പേഴ്‌സില്‍ മറ്റുള്ളവരുടെ ഫോട്ടോ ഒന്നുമില്ല. തന്റേത് മാത്രമേ ഉള്ളു. അതും എന്തെങ്കിലും അത്യാവശ്യങ്ങള്‍ വരുമ്പോള്‍ കൊുക്കാനാണ്.

  എല്ലാ ദിവസവും നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ പുതിയ കാരണം കണ്ടെത്തുകയാണ്; കാമുകനെ കുറിച്ച് ശ്രുതി ഹാസന്‍

  ഈ പേഴ്സ് മാഷ് എന്നോട് വാങ്ങിക്കാന്‍ പറഞ്ഞ് വാങ്ങിയതാണ്. കളറ് സെലക്ട് ചെയ്തതും വാങ്ങി തന്നതും എല്ലാം മാഷ് ആണ്. ഇതോടെ അദ്ദേഹം ഗിഫ്റ്റ് വാങ്ങി തരുന്നില്ലെന്ന പരാതി താന്‍ അവസാനിപ്പിച്ചെന്നും നടി പറയുന്നു. അടുത്തതായി എടുത്തത് ഒരു പെര്‍ഫ്യൂം ആണ്. അതും മാഷ് ഗിഫ്റ്റ് ചെയ്തതാണ്. തനിക്ക് ഭയങ്കര ഇഷ്ടമുള്ള മണമാണ്. അതെപ്പോഴും ഞാന്‍ കൊണ്ട് നടക്കാറുണ്ട്. മാസ്‌ക്, ബോഡി ലോഷന്‍, ബാങ്കിന്റെ കാര്‍ഡ്, കമ്മല്‍, നെയില്‍ പോളിഷ്, സാനിറ്ററി നാപ്കിന്‍, തുടങ്ങിയവയാണ് ദേവികയുടെ ബാഗില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍.

  നാലാം ക്ലാസില്‍ പഠിക്കുമ്പോളാണ് വാപ്പയും ഉമ്മയും പിരിഞ്ഞത്; ഉമ്മി വേറെ കല്യാണം കഴിച്ചില്ലെന്നും നടി അൻഷിത

  എന്നാല്‍ തന്റെ ബാഗും പേഴ്‌സും അടക്കം, ബാഗിലുള്ള ഒരുവിധം സാധനങ്ങളും താന്‍ പൈസ കൊടുത്ത് വാങ്ങിയതല്ലെന്നാണ് നടി പറയുന്നത്. കസിന്‍സും സുഹൃത്തുക്കളുമെല്ലാം സമ്മാനിച്ചതാണ് ഓരോന്ന്. വിവാഹത്തിനോട് അനുബന്ധിച്ച് കിട്ടിയതായിരുന്നു ബാഗ്. അതേ സമയം ദേവികയുടെ ബാഗില്‍ നിറയെ മാഷ് നിറഞ്ഞ് നില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. നടിയുടെ ഭര്‍ത്താവും ഗായകനുമായ വിജയ് മാധവിനെ മാഷ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ മാസം വിവാഹിതരായ ഇരുവരും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ്.

  ഭര്‍ത്താവിന്റെ കൂടെയും ഷീല അഭിനയിച്ചിരുന്നു; സൗന്ദര്യം കൊണ്ട് നഷ്ടപ്പെട്ടത്, ഷീലയെ കുറിച്ച് ശ്രീകുമാരൻ തമ്പി

  ദേവികയുടെ അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: devika ദേവിക
  English summary
  Rakkuyil Serial Actress Devika Nambiar Revealed What Is Her Bag
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X