For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് കുട്ടികൾ മതിയെന്നാണ് ഞങ്ങൾ തീരുമാനിച്ചത്; വീട്ടില്‍ പിഷാരടിയുടെ സ്വഭാവം ഇങ്ങനെ അല്ലെന്ന് ഭാര്യ സൗമ്യയും

  |

  രമേഷ് പിഷാരടി വളരെ ജനപ്രിയനാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ട് വരുന്നത് അപൂര്‍വ്വമാണ്. ഈ ലോക്ഡൗണ്‍ കാലത്താണ് ഭാര്യ സൗമ്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പിഷാരടി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടുന്നത്. ഇപ്പോഴിതാ കുടുംബ സമേതം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വിശേഷങ്ങളാണ് വൈറലാവുന്നത്.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  ഫളാവേഴ്‌സ് ചാനലില്‍ പുതിയതായി ആരംഭിച്ച ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബത്തെയും കൊണ്ട് വന്നത്. ഇവരുടെ ഇന്‍ട്രോ വീഡിയോ ഫേസ്ബുക്ക് പേജുകളിലൂടെ വൈറലായിരുന്നു. ഇതിലാണ് രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനിച്ചെങ്കിലും മൂന്നാമതൊന്ന് കൂടിയായതിന്റെ കാരണത്തെ കുറിച്ച് പിഷാരടി വെളിപ്പെടുത്തിയത്.

  ഈ വേദിയില്‍ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നതെന്നായിരുന്നു മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചത്. നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാര്‍ഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാന്‍ തുടങ്ങി. ഇതോടെ 'ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും. നമ്മള്‍ പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ' എന്ന ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞാണ് പിഷാരടി ഭാര്യയ്ക്ക് നല്‍കിയ ഉപദേശം.

  മക്കളെ കുറിച്ചും പിഷാരടി തുറന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുന്‍പ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. സൗമ്യയുടെ കൗണ്ടറിന് വലിയ കൈയടിയാണ് കിട്ടിയത്.

  ഇങ്ങോട്ടേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ എന്താണ് ധരിക്കേണ്ടതെന്ന് സൗമ്യ എന്നോട് ചോദിച്ചു. രഞ്ജിനി എല്ലാ എപ്പിസോഡിലും സാരിയാണ് ഉടുക്കാറുള്ളത്. അതുകൊണ്ട് നീ സാരി ഉടുത്താല്‍ മതിയെന്ന് പറഞ്ഞ് സൗമ്യയെ സാരി ഉടുപ്പിച്ചു കൊണ്ട് വന്നു. ഇവിടെ എത്തിയപ്പോള്‍ രഞ്ജിനി കിഴക്കന്മലയില്‍ നിന്നും ഒരു പരിഷ്‌കാരി വരുമെന്ന് പറഞ്ഞ പോലെ ഇത്രയും വലിയ പരിഷ്‌കാരിയാവുമെന്ന് കരുതിയില്ലെന്നാണ് പിഷാരടി പറയുന്നത്. നമ്മള്‍ നില്‍ക്കുന്നത് അമേരിക്കയിലാണെന്നും അതുകൊണ്ടാണ് ഈ വേഷമെന്നും പറഞ്ഞ് രഞ്ജിനി അതില്‍ വ്യക്തത വരുത്തി.

  മക്കളോടുള്ള രഞ്ജിനിയുടെ ചോദ്യത്തിന് സന്ധ്യയ്ക്ക് വീട്ടിലിരുന്ന് നാമം ജപിക്കുന്നത് പോലെ പിള്ളേര്‍ ഈ പരിപാടിയെ കുറിച്ചാണ് പറയുന്നതെന്ന് പിഷാരടി പറയുന്നു. ഷോ തുടങ്ങുന്നതിന് മുന്‍പ് സ്‌പോണ്‍സര്‍മാരുടെ പേര് രഞ്ജിനി പറയുന്നത് അതുപോലെ പറഞ്ഞ് പിഷാരടിയുടെ മൂത്തമക്കള്‍ കൈയടി വാങ്ങിയിരുന്നു. ഇളയമകന്‍ ദേഷ്യം എങ്ങനെയാണ് വരുന്നതെന്ന് അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു.

  മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Ramesh Pisharody And Family's Mass Entry On Ingane Oru Bharyayum Bharthavum Reality Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X