»   » റെയ്ജനില്‍ നിന്നും എസിപി സത്യജിത്തിലേക്ക്, ആത്മസഖിയിലെ സത്യന്‍ പറയുന്നു !!

റെയ്ജനില്‍ നിന്നും എസിപി സത്യജിത്തിലേക്ക്, ആത്മസഖിയിലെ സത്യന്‍ പറയുന്നു !!

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റെയ്ജന്‍. പേരു പറഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലായില്ലെന്ന് വരാം എന്നാല്‍ ആത്മസഖിയിലെ സത്യജിത്ത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ആളെ മനസ്സിലാവും. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ആത്മസഖിയിലെ നായകനാണ് റെയ്ജന്‍. ഈ ഒരൊറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ മുഴുവനും പിടിച്ചു പറ്റിയ താരമാണ് റെയ്ജന്‍.

ഒടിയനൊപ്പം കാരവനില്‍ ഇത്തിരി നേരം, പ്രേമി വിശ്വനാഥിന്റെ ഫോട്ടോ വൈറലാവുന്നു !!

അമ്മയുടെ യോഗത്തിലെ താരസെല്‍ഫി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരദ !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം,പൃഥ്വിരാജിന്‍റെ നായിക,ചന്ദ്ര ലക്ഷ്മണ്‍ എവിടെയായിരുന്നു ഇതുവരെ

സീരിയല്‍ ലോകത്തെ തന്നെ മികച്ച താരമായി മാറിയിരിക്കുകയാണ് റെയ്ജന്‍ ഇപ്പോള്‍.സംഗീതാ മോഹനാണ് ആത്മസഖിയുടെ കഥ തയ്യാറാക്കിയിട്ടുള്ളത്. സീരിയല്‍ താരമാണെങ്കിലും സിനിമയെക്കാള്‍ പ്രശസ്തിയാണ് ആത്മസഖി റെയ്ജന് നല്‍കിയത്. മുന്‍പ് അനുശ്രീയുമായി താരം പ്രണയത്തിലാണെന്ന് തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആരാധകരെക്കുറിച്ചും ആത്മസഖിയില്‍ വന്നതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ചും താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ഷോര്‍ട്ട് ഫിലിംസിലൂടെയാണ് തുടങ്ങിയത്

ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് റെയ്ജന്‍ പറയുന്നു. ബിരുദ പഠനത്തിനിടയിലാണ് അഭിനയത്തോട് താല്‍പര്യം തോന്നിയത്. എന്നാല്‍ ആ സമയത്തൊന്നും അത്ര സീരിയസ്സായിരുന്നില്ല. പിന്നീട് ജോലി കിട്ടിയതിനു ശേഷമാണ് അഭിനയ മോഹം കലശലായത്.

കഷ്ടപ്പാടുകളിലൂടെ കടന്നുവന്നു

സിനിമാക്കാര്‍ പറയുന്ന പോലെ തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് റെയ്ജനും അഭിനയ രംഗത്തേക്ക് എത്തിയത്. ജോലിക്കിടയില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഓഡിഷന് പോയിക്കഴിഞ്ഞ് കുറേ കഷ്ടപ്പെട്ടുവെങ്കിലും അവസരം ലഭിക്കാതിരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

സത്യജിത്തിനെ തിരിച്ചറിയുന്നു

എവിടെപ്പോയി കഴിഞ്ഞാലും സത്യജിത്തെന്ന പേരില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സത്യായെന്നും പറഞ്ഞ് ആള്‍ക്കാര്‍ അടുത്തുവന്ന് സംസാരിക്കാറുണ്ട്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് തനിക്ക് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്ന് റെയ്ജന്‍ പറയുന്നു.

മികച്ച സ്വീകാര്യത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ആത്മസഖി എന്ന സീരിയലിന് ലഭിച്ചത്. കേന്ദ്ര കഥാപാത്രമായ സത്യജിത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായാണ് ഈ സീരിയലിന്റെ കഥാഗതിയും സാഹചര്യങ്ങളും എന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു

ആ സമയത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വീട്ടില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍ വന്നിരുന്നത്. പരിപാടിക്ക് വേണ്ടി ചെയ്തതാണെന്ന് മനസ്സിലായപ്പോള്‍ പിന്നെ അവരൊന്നും പറഞ്ഞില്ല. ചേട്ടാ ഞങ്ങളോടിത് വേണ്ടായിരുന്നു എന്നാണ് ആരാധികമാര്‍ പറഞ്ഞതെന്നും റെയജ്ന്‍ പറയുന്നു.

പേരിനെക്കുറിച്ച്

അധികം കേട്ടിട്ടില്ലാത്ത പേരാണ് റെയ്ജന്‍. അച്ഛന്റെ പേര് രാജന്‍, അമ്മയുടെ പേര് ലിന്‍സി, ഇതു രണ്ടും ചേര്‍ത്താണ് റെയ്ജന്‍ എന്ന് തനിക്ക് പേരിട്ടത്. റേ ജന്‍ എന്നു പറയുമ്പോള്‍ രശ്മിയെ വിജയിക്കുന്നവനെന്നാണ് ചെറുപ്പത്തില്‍ അച്ഛന്‍ പറഞ്ഞു തന്നതെന്ന് റെയ്ജന്‍ പറയുന്നു.

English summary
Rayjan is talking about his experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam