For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മസഖിയിലെപ്പോലെ അത്ര ഗൗരവക്കാരനല്ല റെയ്ജന്‍, മിനിസ്‌ക്രിനീലെ പൃഥ്വിരാജ് പറയുന്നത്? കാണൂ!

  |

  പതിവില്‍ നിന്നും വ്യത്യസ്തമായ പരമ്പരകളുമായാണ് മഴവില്‍ മനോരമ ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വളരെ പെട്ടെന്നാണ് ഈ ചാനല്‍ റേറ്റിങ്ങിലും ഏറെ മുന്നിലെത്തിയത്. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് ഈ ചാനലില്‍ സംപ്രേഷണം ചെയ്യുന്നത്. അത്തരത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ആത്മസഖി. റെയ്ജന്‍ രാജനും പ്രതീക്ഷ പ്രദീപും ബീനാ ആന്റണിയും മനോജുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ കൂടി കുടുംബാഗമായി മാറിയിരിക്കുകയാണ്. അവന്തിക മോഹനായിരുന്നു നായികയായ നന്ദിതയെ അവതരിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങി.


  അവന്തികയ്ക്ക് ശബ്ദം നല്‍കിക്കൊണ്ടിരുന്ന ദിവ്യയാണ് പിന്നീട് ഈ വേഷം അവതരിപ്പിക്കാനെത്തിയത്. ബോയ്്കട്ടുമായെത്തിയ ദിവ്യയെ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളത്തനിമയുള്ള രൂപവും ശാലീന വേഷവുമായെത്തിയ അവന്തികയോടായിരുന്നു പ്രേക്ഷകര്‍ക്ക് താല്‍പര്യം. അപ്രതീക്ഷിതമായുള്ള താരത്തിന്റെ പിന്‍വാങ്ങളില്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. താരത്തിന്റെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടയിലാണ് താരം വിശദീകരണവുമായി എത്തിയത്. പരമ്പരയില്‍ മാത്രമല്ല മറ്റ് പരിപാടികളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തില്‍ എത്തിയപ്പോള്‍ ലഭിച്ച് പ്രതികരണത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മിനിസ്‌ക്രീനിലെ പൃഥ്വിരാജ്

  മിനിസ്‌ക്രീനിലെ പൃഥ്വിരാജ്

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റെയ്ജന്‍ രാജന്‍. ആത്മസഖിയിലെ സത്യജിത്ത് ഐപിഎസിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ട പരമ്പര ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്ന വിളിപ്പേരിലാണ് ഈ താരം അറിയപ്പെടുന്നത്. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഈ താരം പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചത്.

  മറ്റ് പരിപാടികളിലേക്കും

  മറ്റ് പരിപാടികളിലേക്കും

  പരമ്പരയില്‍ മാത്രമല്ല തകര്‍പ്പന്‍ കോമഡിയിലും റെയ്ജന്‍ സ്ഥിരസാന്നിധ്യമാണ്. ആത്മസഖിയിലെ നായികമാരിലൊരാളായ ചിലങ്കയും മറ്റ് താരങ്ങളായ ബീനാ ആന്റണിയും മനോജുമൊക്കെ ഈ പരിപാടിയില്‍ എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കുന്ന പരിപാടിയില്‍ പല തരത്തിലുള്ള ഗെറ്റപ്പുകളുമായാണ് ഓരോ താരവും എത്തുന്നത്. പരമ്പരകളിലെ ഗൗരവവും മറ്റും മാറ്റി വെച്ച് സാധാരണക്കാരായി എത്തുമ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് റെയ്ജന്‍ പറയുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമല്ല

  സോഷ്യല്‍ മീഡിയയില്‍ സജീവമല്ല

  സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താനെന്ന് താരം പറയുന്നു. സമയം കിട്ടുമ്പോള്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മെസ്സേജുകള്‍ക്ക് മറുപടി നല്‍കാതിരിക്കുമ്പോള്‍ പലരും തന്നെ ജാഡക്കാരനായി വിശേഷിപ്പിക്കാറുണ്ടെന്നും റെയ്ജന്‍ പറയുന്നു.

  സത്യനെന്നാണ് വിളിക്കാറുള്ളത്

  സത്യനെന്നാണ് വിളിക്കാറുള്ളത്

  സിനിമാതാരങ്ങളുമായി പ്രേക്ഷകര്‍ക്ക് അകലം ഉണ്ടാവാറുണ്ട്. എന്നാല്‍ ടെലിവിഷന്റെ കാര്യത്തില്‍ ഈ പ്രശ്‌നം ഇല്ലെന്ന് താരം പറയുന്നു. സിനിമയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും കഥാപാത്രത്തിന്റെ പേര് വിസ്മരിക്കപ്പെട്ടേക്കാം. എന്നാല്‍ സീരിയലില്‍ ആ പ്രശ്‌നമില്ലെന്ന് താരം പറയുന്നു. സത്യനെന്ന് വിളിച്ചാണ് പലരും തന്നെ പരിചയപ്പെടാനെത്തുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  മോസ്റ്റ് ഡിസയറബിള്‍ മാന്‍

  മോസ്റ്റ് ഡിസയറബിള്‍ മാന്‍

  ടൈംസ് ഓഫ് ഇന്ത്യ നടത്തിയ മോസ്റ്റ് ഡിസയറബിള്‍ മത്സരത്തില്‍ ഒന്നാമതെത്തിയത് റെയ്ജനായിരുന്നു. മിനിസ്‌ക്രീനിലെ മുന്‍നിര നായകന്‍മാരില്‍ നിനിന്നുമായിരുന്നു ഈ മത്സരം നടത്തിയത്. ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയ രംഗത്തേക്കെത്തിയ റെയ്ജന്‍ അവസരം ലഭിച്ചാല്‍ സിനിമയിലും അഭിനയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തകര്‍പ്പന്‍ കോമഡിയിലൂടെ ഹാസ്യവും നൃത്തവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് ഈ താരം തെളിയിച്ചുകഴിഞ്ഞു.

  English summary
  rayjan about thakarppan comedy experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X