»   » ശമ്പള കുടിശിക തീര്‍ത്തു, ലക്ഷങ്ങള്‍ മുടക്കി ചാനല്‍ നവീകരണം; റിപ്പോര്‍ട്ടര്‍ ചാനലിന് പണം എവിടെനിന്ന്?

ശമ്പള കുടിശിക തീര്‍ത്തു, ലക്ഷങ്ങള്‍ മുടക്കി ചാനല്‍ നവീകരണം; റിപ്പോര്‍ട്ടര്‍ ചാനലിന് പണം എവിടെനിന്ന്?

Posted By: Rohini
Subscribe to Filmibeat Malayalam

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പണമൊഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. ശമ്പള കുടിശ്ശിക തീര്‍ക്കുകയും, ലക്ഷങ്ങള്‍ മുടക്കി ചാനല്‍ നവീകരിക്കുകയും ചെയ്തതോടെ ഈ പണം എവിടെ നിന്ന് വരുന്നു എന്നാണ് ചോദ്യം.

ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായിരുന്ന എം വി നികേഷ് കുമാര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് പോയതോടെ ചാനലിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.

 reporter-channel

നികേഷ് അവതരിപ്പിച്ചിരുന്ന 9 മണിയിലെ എഡിറ്റേഴ്‌സ് അവര്‍ ആയിരുന്നു ചാനലിലെ ഏറ്റവും റേറ്റിംഗ് ഉണ്ടായിരുന്ന പരിപാടി. മൊത്തം വാര്‍ത്ത ചാനലുകള്‍ക്കിടയിലും ഈ സമയത്ത് റിപ്പോര്‍ട്ടര്‍ ആയിരുന്നു മുന്നില്‍. എന്നാല്‍ നികേഷ് പോയതോടെ ചാനല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

പല ബ്യൂറോകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി. സ്ഥാപനത്തില്‍ നിന്ന് ജേണലിസ്റ്റുകളുടെ ഉള്‍പ്പടെ കൂട്ട രാജി ഉണ്ടായി. എന്നാല്‍ അഴീക്കോട്ടെ പരാജയവും അതിന്റെ ക്ഷീണവും കഴിഞ്ഞ് നികേഷ് ചാനലില്‍ തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. കുടിശ്ശികകള്‍ തീര്‍ത്ത് ചാനലിനെ പൂര്‍ണ്ണ സജ്ജമാക്കുകയാണ് ലക്ഷ്യം. ഈ പണം എവിടെ നിന്ന് ഒഴുകുന്നു?

English summary
Reporter channel's new make over became talk

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam