ഹരിഹരന്റെ സിനിമാ സെറ്റില്‍ നിന്നുളള ഓര്‍മ്മ പങ്കുവെച്ച് രശ്മി സോമന്‍! വൈറലായി ചിത്രം

By Midhun Raj

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രശ്മി സോമന്‍. നിരവധി സിരിയലുകളില്‍ നായികയായി രശ്മി വേഷമിട്ടിരുന്നു. മലയാളിത്തമുള്ള ഈ താരം ഒരുകാലത്ത് പരമ്പരകളിലെ അവിഭാജ്യ ഘടകമായിരുന്നു. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും രശ്മി സോമന്‍ തിളങ്ങിയിരുന്നു. ഇഷ്ടമാണ് നൂറുവട്ടമെന്ന ചിത്രം കണ്ടവരാരും രശ്മി സോമനെ മറക്കില്ല. ചിത്രത്തില്‍ നായികാ വേഷത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്.

rashmi soman,

മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. പിന്നീട് വിവാഹ മോചനം നേടി രണ്ടാമത് വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അഭിനയരംഗത്ത് ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്. രശ്മി സോമന്റെതായി വന്ന ഒരു പഴയകാല ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രമാണ് രശ്മി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ രശ്മിക്കൊപ്പം ഹരിഹരന്‍, സഹതാരങ്ങളായ പൊന്നമ്മ ബാബു, രമ്യ തുടങ്ങിയവരെയും കാണാം. ജോമോളും ചഞ്ചലും പ്രധാന വേഷത്തില്‍ എത്തിയ എന്ന് സ്വന്തം ജാനകിക്കുട്ടി 1998ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തില്‍ സരോജിനി എന്ന കഥാപാത്രമായിട്ടാണ് രശ്മി സോമന്‍ അഭിനയിച്ചിരുന്നത്.

അടുത്തിടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും തിരിച്ചെത്തുകയാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ അനുരാഗം എന്ന സീരിയലിലൂടെയാണ് രശ്മി സോമന്‍ എത്തുന്നത്. സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നുമാറി ബോള്‍ഡായുളള ഒരു കഥാപാത്രത്തെയാണ് ഇത്തവണ രശ്മി അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നത്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി സോമന്‍ എല്ലാവര്‍ക്കും സുപരിചിതയാവുന്നത്. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സീരിയലുകളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടിയത്. ചെറുപ്പം മുതല്‍ സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നിന്ന താരമായിരുന്നു രശ്മി സോമന്‍.

ചിത്രം കാണാം

More from Filmibeat

Read more about: rashmi soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X