»   » ശരത്തിനെതിരെ തിരിഞ്ഞ റിമി ടോമിയെ പിന്നണി ഗാനരംഗത്ത് നിന്ന് ഒറ്റപ്പെടുത്തുന്നു

ശരത്തിനെതിരെ തിരിഞ്ഞ റിമി ടോമിയെ പിന്നണി ഗാനരംഗത്ത് നിന്ന് ഒറ്റപ്പെടുത്തുന്നു

Posted By:
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ ശരത്തിനെതിരെ തിരിഞ്ഞ ഗായകി റിമി ടോമിയെ പിന്നണി ഗാനരംഗത്ത് നിന്ന് ഒറ്റപ്പെടുത്താന്‍ നീക്കം. ശരത്തിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം കാരണം റിയാലിറ്റി ഷൂട്ടിനിടയില്‍ നിന്നും ഇറങ്ങിവന്നിട്ടുണ്ടെന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് റിമിക്ക് ഗാനരംഗത്ത് അവസരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്നാണ് ആരോപണം. റിമിയെ ഒറ്റപ്പെടുത്താന്‍ സംഗീത സംവിധായകന്‍ ശരത്ത് മറ്റ് സംവിധായകരുടെ സഹായം അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

rimitomy

ശരത്തിന്റെ പെരുമാറ്റത്തില്‍ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നാണ് റിമി പറഞ്ഞത്. റിയാലിറ്റി ഷൂട്ടിനിടെയാണ് സംഭവം നടക്കുന്നത്. നാലു ദിവസത്തെ റിയാലിറ്റി ഷോയുടെ റെക്കോര്‍ഡിങ്ങിന് പോയ തനിക്ക് രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരേണ്ടിവന്നിട്ടുണ്ട്.

അവര്‍ക്ക് അവരുടെ സമപ്രായക്കാര്‍ അല്ലാത്തതുകൊണ്ടാവാം മോശമായി പെരുമാറുന്നത്. അദ്ദേഹത്തിന്റെ വിവരം എന്തായാലും തനിക്കില്ല, എങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ഞാന്‍ പെരുമാറാറില്ല. അതുകൊണ്ടുതന്നെയാവാം മറ്റുള്ളവരുടെ ചെറിയ കളിയാക്കല്‍ പോലും എന്നെ വേദനിപ്പിക്കാറുണ്ടെന്നായിരുന്നു ഒരു മാധ്യമ ചര്‍ച്ചയില്‍ റിമി വെളുപ്പെടുത്തിയത്.

English summary
singer rimi tomy against music director sarath issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam