Just In
- 30 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 39 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാക്ക് പാലിച്ച് റിമി ടോമി, നാത്തൂനൊപ്പമുള്ള പാചക പരീക്ഷണം ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ വൈറല്‍
യൂട്യൂബ് ചാനലുമായി സജീവമാണ് റിമി ടോമി. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പാട്ടിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും താരം തുറന്നുപറയാറുണ്ട്. അടുത്തിടെയായിരുന്നു ഹോം ടൂറുമായി റിമിയെത്തിയത്. സഹോദരനായ റിങ്കു ടോമിയുടേയും മുക്തയുടേയും വീട്ടിലേക്കായിരുന്നു റിമി എത്തിയത്. റിമി തന്നെയായിരുന്നു ഇവര്‍ക്ക് ഫ്ളാറ്റ് സമ്മാനിച്ചത്. ഇതിന് ശേഷമായി നാത്തൂന്റെ പാചക പരീക്ഷണത്തെക്കുറിച്ച് പറയുമെന്നും റിമി പറഞ്ഞിരുന്നു.
വാക്ക് പാലിച്ചെത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. മുക്ത എന്താണ് തനിക്ക് സ്പെഷലായി ഉണ്ടാക്കിത്തരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു റിമി പറഞ്ഞത്. കൊച്ചമ്മയ്ക്കൊപ്പം കൂട്ടായി കണ്മണിയുമുണ്ടായിരുന്നു. നാത്തൂനെന്തോ സ്പെഷലൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അടുക്കളയില്‍.
ഏറ്റവും കൂടുതല്‍ ക്ലീനായിരിക്കുന്ന സ്ഥലമാണ് കിച്ചണ്‍. ചേച്ചിക്ക് പ്രിയപ്പെട്ട ബീഫ് വിഭവമാണ് താനൊരുക്കുന്നത്. ഇവിടെ ഭക്ഷണം പാചകം ചെയ്യാറുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട്. ഇത്രയും നല്ല വൃത്തിയായി കാണുന്നതിനാലാണ് എല്ലാവരും ചോദിക്കുന്നത്. ഞായറാഴ്ചകളില്‍ ബീഫ് ഇവിടെ നിര്‍ബന്ധമാണെന്നായിരുന്നു മുക്ത പറഞ്ഞത്. എനിക്കും അങ്ങനെ തന്നെയാണന്നായിരുന്നു റിമിയുടെ മറുപടി.
തന്റെ വിഭവത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെയായിരുന്നു മുക്ത പറഞ്ഞത്. ചേനയും ബീഫും ചമ്മന്തിയുമൊക്കെ സൂപ്പറായെന്നായിരുന്നു റിമി പറഞ്ഞത്. റിങ്കുവിന്റേയും മുക്തയുടേയും ഫ്ളാറ്റിലെ സുഹൃത്തുക്കളേയും റിമി പരിചയപ്പെടുത്തിയിരുന്നു. മുക്തയുണ്ടാക്കിയ വിഭവം ഇവര്‍ക്കും നല്‍കിയിരുന്നു. മുക്തയുടെ പാചക വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മുക്ത ചേച്ചിയെ കണ്ടാലറിയാം നല്ലൊരു ഭാര്യയും അമ്മയുമാണന്ന്. നല്ല പെരുമാറ്റമാണ്. നാത്തൂന്മാരായാല് ഇങ്ങനെ വേണം. നാത്തൂന്മാരുടെ സ്നേഹം എന്നും നിലനില്‍ക്കെട്ടെ. ഇനിയങ്ങോട്ടുള്ള വീഡിയോകളില്‍ മുക്തയേയും ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ചേച്ചി ഈ ഫ്ളാറ്റ് വാങ്ങിച്ചത്. ചില പ്രത്യേക കാരണങ്ങളാല്‍ ചേച്ചിക്ക് ഇവിടെ താമസിക്കാനായില്ല. വൈറ്റ് ഹൗസാക്കി കൊണ്ടുനടന്നതായിരുന്നു ചേച്ചി. അതാണ് ഗ്രീന്‍ ഹൗസാക്കി മാറ്റിയതെന്നും മുക്ത പറഞ്ഞത്. തങ്ങളുടെ വീഡിയോ യൂട്യൂബില്‍ ഒന്നാം സ്ഥാനത്തെത്തിയതില്‍ സന്തോഷമുണ്ടെന്നും ആരാധകരോട് നന്ദി പറയുന്നുവെന്നും പറഞ്ഞ് ഇരുവരും എത്തിയിട്ടുണ്ട്.