»   » രണ്ടാം ഭാര്യയ്ക്ക് സുഖമാണോയെന്ന് റിമി ടോമി!! ഉഗ്രൻ മറുപടിയുമായി ധർമജൻ

രണ്ടാം ഭാര്യയ്ക്ക് സുഖമാണോയെന്ന് റിമി ടോമി!! ഉഗ്രൻ മറുപടിയുമായി ധർമജൻ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

   കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരു‌ടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് ധർമജൻ ബോൾഗാട്ടി. ചുരിക്കും സമയം കൊണ്ടാണ് ധർമജൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. ദീലീപ്-കാവ്യമാധവൻ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പാപ്പി അപ്പച്ച എന്ന ചിത്രം ധർമജന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു. ഇതിനു ശേഷം കൈനിറയെ സിനിമ കളായിരുന്നു താരത്തിനെ തേടിയെത്തിയത്.

  ജനങ്ങൾക്കൊപ്പം വിജയ് സേതുപതി!! ഗജയിൽ ദുരിതത്തിലായവർക്ക് താരത്തിന്റെ സഹായം, കാണൂ

  ഒരുപാട് കോമ്പിനേഷൻസ് മലയാള സിനിമയിൽ സൂപ്പർ ഹിററുകൾ സമ്മാനിച്ചിട്ടുണ്ട്. അതു പോലെ കോമഡിയിൽ സൂപ്പർ  കോമ്പിനേഷനാണ് ധർമജൻ- പിഷാരടിയും. എവിടെപ്പോയാലും ഇവർ രണ്ടു പേരും ഒരുമിച്ചായിരിക്കും. ഇവരുടെ സൗഹൃദത്തിനെ കുറിച്ച് സിനിമയിൽ തന്നെ പാട്ടാണ്. ഇവരുടെ കുടുംബത്തിനെ കുറിച്ച് അറിയുന്നതിനെക്കാൾ പ്രേക്ഷകർക്ക് താൽപര്യം ധർമജൻ-പിഷാരടി വിശേഷങ്ങൾ അറിയാനാണ്. മഴവില്ല് മനോരമ അതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ ധർമജൻ അതിഥിയായി എത്തിയിരുന്നു. കൂടെ ബിജു കുട്ടനും മഞ്ജു പിള്ളയുമുണ്ടായിരുന്നു. പരിപാടിയ്ക്കിടെ റിമി ധർമജനോട് ചോദിച്ച ചോദ്യം എല്ലാവരേയും ‌കുറച്ച്  സമയം ഞെട്ടിപ്പിച്ചു. പിന്നീട് വേദിയിൽ ചിരിയുടെ പൂരമായിരുന്നു.

  ഇതാണ് എന്റെ ഭർത്താവ്!! ഒടുവിൽ ഭർത്താവിനെ പരിചയപ്പെടുത്തി നടി ഊർമിള ...

  പിഷാരടിയുമായുളള സൗഹൃദം

  എല്ലാ ഷോയിലും ധർമജൻ- പിഷാരടി സൗഹൃദം ചർച്ച വിഷയമാകാറുണ്ട്. ഇവരുടെ സൗഹൃദത്തിനെ കുറിച്ച് ചർച്ച ചെയ്യാത്ത ഒറ്റ ഷോ പോലും ഉണ്ടാകാറില്ല. ഒന്നും ഒന്നും മൂന്ന് വേദിയിലും ഇവരുടെ സൗഹൃദം ചർച്ചയായിരുന്നു. റിമി ടോമിയാണ് ഇവരുടെ സൗഹൃദത്തിനെ കുറിച്ചുള്ള രസകരമായ സംഭവങ്ങൾ പറഞ്ഞു തുടങ്ങിയത്

  രണ്ടാം ഭാര്യ

  ഷോയ്ക്കിടെയാണ് റിമ ധർമജന്റെ രണ്ടാം ഭാര്യയെ കുറിച്ച് ചോദിച്ചത്. എന്നാൽ‌ കൂടെയുണ്ടായിരുന്ന ബിജു കുട്ടനും മഞ്ജു പിളളയ്ക്കും ആദ്യം സംഭവം പിടികിട്ടിയില്ല. വീണ്ടും ചോദ്യം തുടർന്നാപ്പോഴാണ് പിഷാരടിയാണെന്നുള്ള കാര്യം മനസ്സിലായത്. എന്നാൽ റിമി ചോദിച്ചയുടനെ രണ്ടാം ഭാര്യ സുഖമായി ഇരിക്കുന്നു എന്ന് ധർമ്മജൻ ഉത്തരം പറയുകയും ചെയ്തു.

  ആദ്യ ചിത്രത്തിൽ പുഷാരടിയില്ല

  ധർമജൻ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് നിത്യഹരിത നായകൻ. വിഷ്ണു ഉണ്ണി കൃഷ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പിഷാരടിയില്ല. ഇതിനെ കുറിച്ചും റിമി ഷോയ്ക്കിടെ ചോദിച്ചു. ധർമജൻ നിർമ്മിക്കുന്ന ചിത്രത്തിൽ പിഷു ഇല്ലയെന്നതാണ് ചിത്രത്തിന്റെ ആദ്യ പ്രമോ എന്ന് മ‍ഞ്ജു പിളള ഇടയിൽ കയറി പറഞ്ഞു. അതേസമയം പിഷാരടിയ്ക്ക് പറ്റിയ വേഷം ചിത്രത്തിൽ ഇല്ലാത്തതു കൊണ്ടാണ് വേഷം നൽകാത്തതെന്ന് ധർമജൻ പറഞ്ഞു.

  16 വർഷത്തെ സൗഹൃദം

  പിഷാരടി-ധർമജൻ സൗഹൃദം മലായള സിനിമയിൽ പാട്ടാണ്. ഇവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാവർക്കും അറിയാവുന്നതുമാണ്. 16 വർഷത്തെ സൗഹൃദത്തിനിടെ ഇതുവരെ തമ്മിൽ ഒരു പിണക്കം പോലും ഉണ്ടായിട്ടില്ലെന്ന് ധർമജൻ പറഞ്ഞു. ഉറങ്ങിപ്പോയി,ഷൂട്ടിന് ലേറ്റായി വന്നു ഇത്തരത്തിലുളള വഴക്കുകൾ ഉണ്ടാകാറുണ്ട്. അതേസമയം വഴക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം താനാണെന്നും ധർമജൻ പറഞ്ഞു.

  അമേരിക്കൻ ഷോ

  ഒരു അമേരിക്കൻ ഷോയ്ക്കിടയിൽ നടന്ന സംഭവവും റിമി പങ്കുവെച്ചു. ഒരുദിവസം പരിപാടിക്കു ശേഷം രാൾ ധർമജനെ കണ്ടോ, പിഷാരടിയെ കണ്ടോ പിഷാരടിയെ കണ്ടോ എന്നു ചോദിച്ചു നടക്കുകയായിരുന്നു. കാരണം ഏതു പരിപാടിക്കു പോയാലും ഇവർ ഒരുമിച്ചായിരിക്കും ഉണ്ടാവുക. അത്രയും അത്രയും നല്ല സൗഹൃദമാണ് ഇവരുടേത്. ഇവർ ഒരുമിച്ച് കിടന്നുറങ്ങുന്ന ഒരു ചിത്രം കണ്ടുവെന്നും അതിലും ഇവരുടെ സൗഹൃദത്തിന്റെ അളവ് വ്യക്തമാകുന്നുണ്ടെന്നും റിമി പറഞ്ഞു.

  English summary
  rimi tomy aske dharmajan about 16 year ramesh pisharody friendship

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more