»   » കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!

കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ ഹരമായി മാറിയ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരത്തിന് ആരാധകര്‍ ഏറെയായിരുന്നു. താരത്തോടുള്ള ആരാധനയെക്കുറിച്ചും അസൂയ തോന്നിയതിനെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അത്തരത്തില്‍ കുഞ്ചാക്കോ ബോബനോട് തോന്നിയ ആരാധനയെക്കറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റിമി ടോമി.

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

അവാര്‍ഡ് നിശയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് താരങ്ങള്‍!

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ്‌സ് പരിപാടിക്കിടയിലാണ് റിമി ടോമി ഈ രഹസ്യം പരസ്യമാക്കിയത്. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് സദസ്സിലുണ്ടായിരുന്നത്. തിരിച്ച് കുഞ്ചാക്കോ പറഞ്ഞ മറുപടിയാണ് ഗായികയെ ഞെട്ടിച്ചത്. തന്നെ റിമിയെക്കൊണ്ട് കെട്ടിക്കാന്‍ അപ്പച്ചന് പ്ലാനുണ്ടായിരുന്നുവെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകനെ കെട്ടിക്കാന്‍ പ്ലാനുണ്ടായിരുന്നു

തന്റെ അപ്പന് ഇഷ്ടമുണ്ടായിരുന്ന പെണ്ർകുട്ടിയായിരുന്നു റിമി. തന്നെക്കൊണ്ട് റിമിയെ കെട്ടിക്കാനുള്ള പ്ലാന്‍ അപ്പച്ചനുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചാക്കോച്ചന്റെ ഈ തുറന്നുപറച്ചില്‍ കേട്ട് സദസ്സിലുള്ളവര്‍ ചിരിച്ചു മറിയുന്ന രംഗവും വീഡിയോയിലുണ്ട്.

പാലാ വരെ വന്നൂടായിരുന്നോ?

പാലാ വരെ വന്ന് തന്നെക്കെട്ടിക്കൂടായിരുന്നോ എന്ന് റിമി തിരിച്ചു ചോദിക്കുന്നു. ഈ പറഞ്ഞത് ശരിക്കും തന്നെ വിഷമിപ്പിച്ചുവെന്നും അവര്‍ പറയുന്നു. നിറപുഞ്ചിരിയോടെ റിമിയുടെ പറച്ചില്‍ കേട്ട് നില്‍ക്കുകയാണ് താരം.

ശാലിനി വരണമെന്നുണ്ടോ?

അനിയത്തിപ്രാവിലെ ഗാനം ആലപിക്കുന്നതിനിടയില്‍ ശാലിനി തന്നെ വന്നാലേ കൈ പിടിക്കുകയുള്ളൂവെന്നുണ്ടോയെന്നും റിമി ചോദിക്കുന്നു. പിന്നീട് ദോസ്തിലെ മഞ്ഞുപോലെ എന്ന ഗാനവും ഇവര്‍ പാടുന്നുണ്ട്.

ഭാര്യയെ വിളിക്കുന്നു

റിമി ടോമിയുടെ പാട്ട് തുടരുന്നതിനിടയില്‍ ചാക്കോച്ചന്‍ ഭാര്യയെ വിളിച്ച് തന്നെ റിമി ടോമി വേദിയില്‍ വെച്ച് കൊന്നുകൊണ്ടിരിക്കുകയാണെന്നും പരിപാടി കഴിഞ്ഞിട്ടില്ലെന്നും അറിയിക്കുന്നു.

പരിപാടിക്ക് വേണ്ടി തയ്യാറാക്കിയത്

ഇത്തരത്തില്‍ ഒരു കാര്യവും ഇല്ലെന്നും ഈ പരിപാടിക്ക് വേണ്ടി പ്ലാന്‍ ചെയ്തിരുന്ന സംഭവമായിരുന്നു ഇതെന്നും പറയുന്നു. ഇപ്പോഴാണ് താന്‍ നന്നായി അഭിനയച്ചതെന്ന് കുഞ്ചാക്കോ ബോനും തുറന്നു പറയുന്നു. ഇവര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Singer-turned-anchor Rimi Tomy's exuberant nature has been such that it can give any M-Town celebrity a run for their money. She is someone, who can get the best out of big shots such as Mammootty, Mohanlal and the like, and keep the audience entertained at the same time.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam