For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ലക്ഷ്മി! വാര്‍ഷികത്തിന് മിഥുന്റെയും ലക്ഷ്മിയുടെയും പ്രണയകഥ പുറത്ത്

  |

  വില്ലനായും വില്ലന്റെ സഹായി ആയിട്ടുമൊക്കെ എത്രയോ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടനായിരുന്നു മിഥുന്‍ രമേഷ്. കാലങ്ങളായി ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളായിരുന്നു മിഥുന്‍ ചെയ്തിരുന്നത്. എന്നാല്‍ അവതാരകനായി ടെലിവിഷന്‍ രംഗത്തേക്ക് എത്തിയതോടെയാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിയുന്നത്. കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായിട്ടെത്തി മിഥുന്‍ പ്രേക്ഷകരെ കൈയിലെടുത്തു.

  മികച്ച അവതരണം എന്നതിലുപരി എല്ലാവരോടും വളരെ സ്‌നേഹത്തോടെ സംസാരിക്കുന്നതായിരുന്നു മിഥുന്റെ പ്രത്യേകത. മിഥുനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഭാര്യ ലക്ഷ്മി മേനോനും മകള്‍ തന്‍വിക്കുമൊപ്പമുള്ള മിഥുന്റെ ടിക്‌ടോക് വീഡിയോസ് വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെയും മിഥുന്റെയും ജീവിതത്തിലേ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ കുറിച്ചുള്ള വിശേഷമാണ് പുറത്ത് വരുന്നത്.

  ലക്ഷ്മിയും മിഥുനും തങ്ങളുടെ വിവാഹവാര്‍ഷികം ലളിതമായി ആഘോഷിച്ചിരിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ചത് നല്ലതാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. വിവാഹ വാര്‍ഷികത്തിന്റെ എല്ലാവിധ ആശംസകളും' എന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തിയൊരു ചിത്രമായിരുന്നു മിഥുന്‍ രമേഷ് പങ്കുവെച്ചത്. 'നിങ്ങള്‍ എന്റെ കറിയും ഞാന്‍ നിങ്ങളുടെ പൊറോട്ടയുമാണ്. നമ്മള്‍ തമ്മില്‍ ഒരുമിച്ചതിന്റെ പതിനാല് വര്‍ഷങ്ങള്‍. എന്നുമായിരുന്നു ലക്ഷ്മിയുടെ പോസ്റ്റില്‍ പറയുന്നത്. നടി നൈല ഉഷ അടക്കമുള്ളവർ ഇരുവർക്കും ആശംസകൾ അറിയിച്ച് കമൻ്റുകളുമായി എത്തിയിരിക്കുകയാണ്.

  നേരത്തെ തന്റെ പ്രണയത്തെ കുറിച്ച് മിഥുന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന, നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള്‍ എന്ന രീതിയില്‍ ആണ് ലക്ഷ്മിയെ കണ്ടത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള് എന്ന രീതിയില്‍, പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ല കാര്യമാണ്.

  കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും. അങ്ങനെയാണ് ലക്ഷ്മിയുമായി പ്രണയത്തിലായത്. പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു, പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോഴിതാ പറഞ്ഞത് പോലെ തന്നെ എല്ലാ കാര്യങ്ങളിലും തനിക്ക് വലിയ പിന്തുണ നല്‍കുന്ന ആള്‍ ലക്ഷ്മിയാണ്.

  Recommended Video

  One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

  നമ്മുടെ ഒക്കെ കാഴ്ചപാടില്‍ നായകന്‍ എന്ന് പറഞ്ഞാല്‍ അത് മെലിഞ്ഞിട്ടുള്ള ആളാണ്. തടിയുള്ള ആളെ അംഗീകരിക്കാന്‍ കഴിയില്ല. ലാലേട്ടനെ മാത്രമേ നമ്മളൊക്കെ അങ്ങനെ അംഗീകരിക്കാന്‍ പറ്റു. എനിക്ക് ലഭിക്കുന്ന ഏറ്റവും മോശം കമന്റ് തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് എന്റെ ആശ്വാസമെന്ന് മിഥുന്‍ പറയുന്നു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. അതിനൊത്ത് ജിമ്മില്‍ പോവാറുമുണ്ട്.

  English summary
  RJ Mithun and Lakshmi Menon Celebrated 12th Wedding Anniversary: Take A Look On Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X