അനുജനോ അനിയത്തിയോ വേണമെന്ന് മിഥുന്‍ രമേഷിന്റെ മകള്‍ തന്‍വി; ഉടൻ ഉണ്ടാവുമോന്ന് ആരാധകരും

അവതാരകന്‍ മിഥുന്‍ രമേശിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ടിക് ടോക് വീഡിയോസിലൂടെ കുടുംബം ഒന്നടക്കം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. വര്‍ഷങ്ങളായി മകള്‍ക്കൊപ്പം കിടിലന്‍ അഭിനയമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. ഇടക്കാലത്ത് മിഥുനൊപ്പം ലക്ഷ്മി കൂടി അവതരാകയായി എത്തിയിരുന്നെങ്കിലും പിന്നീട് അത് അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ദുബായില്‍ തമാസിക്കുന്ന മിഥുനും കുടുംബവും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ആഴ്ച ഇരുവരും തങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ മിഥുന്‍ മകള്‍ തന്‍വി തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് ആരാധകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരിക്കുകയാണ്.

lakshmi-mithun

പലപ്പോഴും ലക്ഷ്മി മേനോനൊപ്പം ടിക് ടോക് വീഡിയോകളില്‍ മകള്‍ തന്‍വിയും ഉണ്ടാകാറുണ്ട്. അമ്മയും മകളും ചേര്‍ന്ന് വൈറലാവാറുമുണ്ട്. ഇപ്പോള്‍ തന്‍വിയുടെയും അമ്മ ലക്ഷ്മിയുടെയും Q &A സെക്ഷനില്‍ പങ്കെടുത്തിരിക്കുകയാണ്. ഇതിനിടെ ഒരു ആരാധകന്‍ തന്‍വിയോട് രസകരമായൊരു ചോദ്യം ചോദിച്ചു. അധികം വൈകാതെ താരപുത്രി അതിന് മറുപടിയും നല്‍കിയിരിക്കുകയാണ്.

തന്‍വിക്ക് ഒരു അനുജനും/ അനുജത്തിയും വേണ്ടേ എന്നാണ് ഒരു ആരാധകന്‍ ചോദ്യച്ചത്. 'ഷുവര്‍ എനിക്ക് വേണം', എന്നാണ് തന്‍വിയുടെ മറുപടി. ഇത് കേട്ടതോടെ ആരാണ് വാവയെ നോക്കുന്നതെന്ന് ലക്ഷ്മി തിരിച്ച് ചോദിച്ചത്. എന്നാല്‍ കുഞ്ഞിനെ ഞാന്‍ നോക്കിക്കോളാമെന്നാണ് തന്‍വി മറുപടി. ഇതിനൊപ്പം അച്ഛനെ ആണോ അമ്മയെ ആണോ ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് അമ്മൂമ്മയെ ആണെന്നായിരുന്നു താരപുത്രിയുടെ ഉത്തരം.

lakshmi-mithun

വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ ചെറുതും വലുതമായ വേഷങ്ങളിലൂടെ ജനപ്രീതി നേടി എടുത്ത താരമാണ് മിഥുന്‍ രമേഷ്. റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്നതിനൊപ്പം ടെലിവിഷന്‍ അവതാരകനായി എത്തിയതോടെയാണ് മിഥുന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യ ലക്ഷ്മി മേനോന്‍ വ്‌ളോഗറും അവതാരകയുമൊക്കെയായിപ്രവര്‍ത്തിക്കുകയാണ്.

ദുബായില്‍ വെച്ചാണ് ലക്ഷ്മിയും മിഥുനും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്ന് മിഥുന്‍ ലക്ഷ്മിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്. സ്‌പെറ്റംബറില്‍ ഇരുവരും ഒന്നായിട്ട് പതിനാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. തന്‍വിയുടെ ആഗ്രഹപ്രകാരം രണ്ടാമതൊരു കുഞ്ഞ് എപ്പോള്‍ വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X