»   » സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയലായിരുന്നു കുങ്കുമപ്പൂവ്. ഈ സീരിയലിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയതാണ് രുദ്രനും ശാലിനിയും പ്രൊഫസര്‍ ജയന്തിയുമൊക്കെ. വില്ലനായാണ് രംഗപ്രവേശം ചെയ്തതെങ്കിലും രുദ്രന്‍ മിനി സ്‌ക്രീനില്‍ തിളങ്ങി നിന്നിരുന്ന കഥാപാത്രമായിരുന്നു. വില്ലനാണെങ്കിലും നല്ല കാര്യങ്ങള്‍ മാത്രമേ രുദ്രന്‍ ചെയ്തിരുന്നുള്ളൂ. ശാലിനിക്ക് വേണ്ടി വാളെടുക്കുന്ന രുദ്രന്‍ പിന്നീട് ശാലിനിയുടെ ജീവിതത്തിന്‍രെ കാവലാളാവുന്നു.നിരവധി നാടകീയ മൂഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഈ സീരിയലിലുണ്ടായിരുന്നു.

ഷൂട്ടില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ട് രാമച്ചന്റെ മീനാക്ഷി ചെയ്തതത്, വിഡിയോ വൈറല്‍ , കാണൂ

ആദ്യ സീരിയലിലൂടെ തന്നെ ഇത്രയുമധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വില്ലന്‍ മിനി സ്‌ക്രീന്‍ രംഗത്തുണ്ടോയെന്നത് സംശയമാണ്. വില്ലനിലെ നന്‍മ തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ അവനോടൊപ്പം തന്നെ നില്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവിലൂടെയാണ് ഷാനവാസ് അഭിനയ രംഗത്തേക്ക് എത്തിയത്. ഷാനവാസ് എന്ന പേരിനോടൊപ്പം തന്നെ രുദ്രന്‍ എന്നു ചേര്‍ത്തു നിര്‍ത്താവുന്നത്ര മൈലേജാണ് ഈ കഥാപാത്രം നല്‍കിയത്. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പ്രേക്ഷക മനസ്സില്‍ ഇന്നും ഈ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട്.

പറഞ്ഞതും കേട്ടതുമൊന്നുമല്ല കാരണം, പ്രചരിച്ചതൊക്കെ തെറ്റായിരുന്നു, 'ആമി'യെക്കുറിച്ച് വിദ്യാ ബാലന്‍ !!

മിനിസ്‌ക്രീനിലെ മിന്നും താരം

വില്ലത്തരത്തിലൂടെയാണെങ്കിലും പ്രേക്ഷക മനസ്സിലേക്ക് വളരെ പെട്ടെന്ന് തന്നെ രുദ്രന്‍ ഇടം പിടിച്ചിരുന്നു. തുടക്കത്തില്‍ തന്നെ വില്ലനായാണ് രുദ്രന്‍ രംഗപ്രവേശം ചെയ്തത്. രുദ്രന്റെ ഗെറ്റപ്പ് തന്നെ ഏറെ വ്യത്യസ്തതയാര്‍ന്നതായിരുന്നു. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും രുദ്രന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

അഭിനയ മോഹവുമായി സംവിധായകര്‍ക്കു മുന്നില്‍

അഭിനയിക്കണമെന്ന ആഗ്രഹവുമായി ഷാനവാസ് നിരവധി സംവിധായകരെ സമീപിച്ചുവെങ്കിലും ആരും താരത്തിന് അവസരം നല്‍കിയിരുന്നില്ല. ലൊക്കേഷനുകളില്‍ സ്ഥിരമായി അവസരം ചോദിച്ച് ചെന്നിരുന്നുവെന്ന് താരം ഓര്‍ക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് കാര്യങ്ങള്‍ വിശദമാക്കിയത്.

അവസരം വരുമ്പോള്‍ അറിയിക്കണം

അവസരത്തിന് വേണ്ടി അലയുന്നതിനിടയിലാണ് സെവന്‍ ആര്‍ട്‌സ് ബാനറിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ കണ്ടുമുട്ടിയത്. അവസരങ്ങള്‍ വരുമ്പോള്‍ അറിയിക്കണമെന്ന് പറഞ്ഞ് കുറച്ചു ഫോട്ടോസ് അദ്ദേഹത്തിന് നല്‍കിയിരുന്നു.

അവസരം തേടി വന്നു

പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് പിന്നീട് ഷാനവാസിനെ വിളിച്ച് കുങ്കുമപ്പൂവിലേക്ക് വില്ലനെ തേടുന്ന കാര്യം അറിയിച്ചത്. വിവിധ സ്ഥലങ്ങളില്‍ വെച്ച് ആ കഥാപാത്രത്തിന് വേണ്ടി ഓഡിഷന്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

ഫോട്ടോസ് കണ്ട് ഓഡിഷനു വിളിച്ചു

സംവിധായകന്റെ മനസ്സിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയൊരാളെ കിട്ടാത്തതിനാല്‍ വീണ്ടും ഓഡിഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പലരില്‍ നിന്നും കളക്റ്റ് ചെയ്ത ഫോട്ടോസില്‍ തന്റെ ഫോട്ടോയും ഉണ്ടായിരുന്നു.

ആശങ്കയോടെ ഓഡീഷനില്‍ പങ്കെടുത്തു

ഓഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെ ആകെ ടെന്‍ഷനായി. ആ ടെന്‍ഷനും വെച്ചു കൊണ്ടാണ് ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയത്. കുങ്കുമപ്പൂവിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഓഡിഷന്‍ നടത്തിയത്.

ചെയ്ത് കാണിക്കാന്‍ പറഞ്ഞു

കുങ്കുമപ്പൂവിന്റെ ലൊക്കേഷനിലെത്തിയ ഷാനവാസിനോട് നിങ്ങള് ഗുണ്ടാത്തലവനാണ് ഒരാളെ കൊല്ലണം ആ രംഗം ചെയ്ത് കാണിക്കാനായിരുന്നു ആവശ്യപ്പെട്ടത്. മനസ്സില്‍ തോന്നിയതുപോലെ ചെയ്ത് കാണിക്കുകയായിരുന്നു.

പ്രൊഡ്യൂസറിന് ഇഷ്ടപ്പെട്ടു

ഷാനവാസിന്റെ പ്രകടനം പ്രൊഡൂസര്‍ക്ക് ഇഷ്ടമായി. അക്കാര്യം അദ്ദേഹം സംവിധായകനെ അറിയിക്കുകയും ചെയ്തു. തന്നെ തിരഞ്ഞെടുത്തുവെന്ന് അറിഞ്ഞ് താരത്തിനും സന്തോഷമായി.

സംവിധായകന്റെ അഭിപ്രായം

അഭിനയമെന്ന ആഗ്രഹം സഫലീകരിക്കാന്‍ പോവുന്നതിന്റെ ത്രില്ലില്‍ നില്‍ക്കുന്നതിനിടയിലാണ് സംവിധായകന്‍ അതു പറഞ്ഞത്. ഇയാളെ കണ്ടാല്‍ കോളേജ് പയ്യന്റെ ലുക്കല്ലേ ഗുണ്ടയാക്കാന്‍ പറ്റുമോ, നമുക്ക് മറ്റൊരാളെ നോക്കിയാലോ എന്ന് ചോദിക്കുകയും ചെയ്തു.

രൂപം മാറ്റാന്‍ ആവശ്യപ്പെട്ടു

പെട്ടെന്നാണ് പ്രൊഡ്യൂസര്‍ തന്നെ മേക്കപ്പ്മാന്റെ അടുത്തേക്ക് വിട്ടത്. റാം ജി റാവു സിനിമയിലെ വിജയരാഘവനെപ്പോലെ മേക്കപ്പിട്ടു വരാനും പറഞ്ഞു. രൂപത്തിലും ഭാവത്തിലും ആ കഥാപാത്രമായി സംവിധായകന്റെ മുന്നില്‍ പോയി നിന്നപ്പോള്‍ ഇയാള്‍ മതി. ഇതു തന്നെയാണ് നമ്മുടെ കഥാപാത്രമെന്ന് സംവിധായകനും പറഞ്ഞു.ഇതോടെ താരത്തിന് സന്തോഷമായി.

അക്കാര്യത്തെക്കുറിച്ച് തുടക്കത്തിലേ പറഞ്ഞിരുന്നു

കുങ്കുമപ്പൂവ് ചിത്രീകരിക്കുന്നതിന് മുന്‍പ് തന്നെ ഇടയ്ക്ക് വെച്ച് മരിക്കുന്ന കാര്യം പറഞ്ഞിരുന്നു. അക്കാര്യം ആദ്യമേ അറിഞ്ഞിരുന്നുവെന്നും താരം പറയുന്നു.

50 ല്‍ അല്ല 950 ലാണ് മരിച്ചത്

50ാമത്തെ എപ്പിസോഡില്‍ മരിക്കുമെന്നറിയിച്ച കഥാപാത്രം മരിച്ചത് 950ാമത്തെ എപ്പിസോഡിലായിരുന്നു. പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട കഥാപാത്രമായി രുദ്രന്‍ മാറുകയായിരുന്നു. സീരിയലിന്റെ റേറ്റിങ്ങ് കൂടിയതോടെ രുദ്രന്റെ ആയുസ്സും കൂടുകയായിരുന്നു.

വില്ലനില്‍ നിന്നും നായകനിലേക്ക്

പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് രുദ്രനെക്കുറിച്ചായിരുന്നു. ആളുകളെ വിറപ്പിച്ചു നടക്കുന്ന വാടക ഗുണ്ടയെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. അതിനാല്‍ത്തന്നെ ആ കഥാപാത്രത്തെ കൊല്ലാന്‍ അത്ര എളുപ്പമായിരുന്നില്ല.

നന്‍മ നിറഞ്ഞ കഥാപാത്രം

ചെയ്യുന്നതെല്ലാം വില്ലത്തരമാണെങ്കിലും നന്‍മയുടേയും ന്യായത്തിന്റേയും ഭാഗത്ത് മാത്രമേ രുദ്രന്‍ നില്‍ക്കുന്നുള്ളൂ. ദു:ഖപുത്രി ശാലിനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് രുദ്രന്‍ വളര്‍ന്നപ്പോള്‍ ഇരുവരും ഒന്നിക്കണമെന്നായിരുന്നു പ്രേക്ഷകരുടെ ആവശ്യം.

രുദ്രന്റെ മരണം

ആദ്യ 50 എപ്പിസോഡില്‍ മരിക്കേണ്ടിയിരുന്ന രുദ്രന്‍ സീരിയലിന്റെ അവസാനത്തെ എപ്പിസോഡിലാണ് മരിക്കുന്നത്. പ്രേക്ഷകര്‍ക്ക് അത്ര മേല്‍ ഇഷ്ടമായിരുന്നു ആ കഥാപാത്രത്തിനെ. അണിയറ പ്രവര്‍ത്തകരെപ്പോലും മുള്‍മുനയിലാക്കിയ കഥാപാത്രം കൂടിയായി രുദ്രന്‍ മാറി. ഷാനവാസ് എന്ന അഭിനേതവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇ്ത് മാറുകയും ചെയ്തു.

English summary
Shanavas talks about Kumkumapoovu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam