twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരിഗമപമയിലെ അവസാനത്തെ ട്വിസ്റ്റ്! വിജയകിരീടം ലിബിന്! രണ്ടാം സ്ഥാനക്കാര്‍ ഇവരാണ്! വീഡിയോ വൈറല്‍!

    |

    സീ കേരളം ചാനലിലെ പ്രധാന റിയാലിറ്റി ഷോകളിലൊന്നായ സരിഗമപ അവസാനിച്ചിരിക്കുകയാണ്. ആദ്യ സീസണിലെ ഗ്രാന്റ് ഫിനാലെയായിരുന്നു കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത്. ആരായിരിക്കും വിജയി എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. ഒന്നര വര്‍ഷത്തോളമുള്ള യാത്രയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ അവതരണവും വിധിനിര്‍ണ്ണയവുമൊക്കെയായിരുന്നു സരിഗമപയുടെ പ്രധാന പ്രത്യേകത.

    ലിബിന്‍ സ്‌കറിയ, അശ്വിന്‍ വിജയന്‍, കീര്‍ത്തന, ശ്വേത അശോക്, ജാസിം, ശ്രീജിഷ് ഇവരായിരുന്നു ഫിനാലെയില്‍ മത്സരിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗിലൂടെയായിരുന്നു ഫിനാലെയിലെ ആറാമത്തെ മത്സരാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. അക്ബറും ശ്രീജിഷുമായിരുന്നു ആറാമനാവാന്‍ മത്സരിച്ചത്. വോട്ടം കൂടുതല്‍ ലഭിച്ചതോടെ ആ സ്ഥാനം ശ്രീജിഷിന് ലഭിക്കുകയായിരുന്നു. ലിബിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം പങ്കിട്ടത അശ്വിനും ജാസിമുമായിരുന്നു. ശ്വേത, ശ്രീജിഷ്, കീര്‍ത്തന ഇവരായിരുന്നു റണ്ണര്‍ അപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. മികച്ച പെര്‍ഫോര്‍മറെന്ന ടൈറ്റിലായിരുന്നു അക്ബറിന് ലഭിച്ചത്. ഭാവനയായിരുന്നു പുരസ്‌കാരങ്ങള്‍ നല്‍കിയത്.

    ഭാവനയും അന്ന ബെന്നുമായിരുന്നു ഫിനാലെയില്‍ പ്രധാന അതിഥികളായെത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി സിതാര കൃഷ്ണകുമാറായിരുന്നു വിധിനിര്‍ണ്ണയത്തിന് എത്തിയത്. സുജാത മോഹനെ കാണാനാവാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ഗോപി സുന്ദറിനും ഷാന്‍ റഹ്മാനുമൊപ്പമായാണ് സിതാര എത്തിയത്. ടോപ് സിംഗറിലും സിതാര വിധികര്‍ത്താവായി എത്തിയിരുന്നു. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. സരിഗമപ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

    Saregamapa

    വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ലിബിന്‍ പ്രതികരിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നും ലിബിന്‍ പറഞ്ഞിരുന്നു. തങ്ങളുടെ യാത്രയില്‍ പിന്തുണയുമായി നിന്നവരോട് നന്ദി പറഞ്ഞായിരുന്നു അശ്വിനും എത്തിയത്. നന്നായി പാടാന്‍ കഴിയണേയെന്നായിരുന്നു ആഗ്രഹിച്ചത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒരുപാട് നന്ദി പറയുന്നുവെന്നുമായിരുന്നു അശ്വിന്‍. പിന്തുണച്ചവരെക്കുറിച്ച് തന്നെയായിരുന്നു ജാസിം. ഇങ്ങനെയൊരു നേട്ടമുണ്ടായതില്‍ ഒരുപാട് സന്തോഷമുണ്ട്.

    സെക്കന്‍ഡ് റണ്ണറപ്പാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്വേത. സരിഗമപയില്‍ വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയൊരു റൗണ്ടുമായി ഇവിടേക്ക് വരാനാവില്ലല്ലോയെന്ന സങ്കടമുണ്ട്. അപ്രതീക്ഷിതമായാണ് ശ്രീജിഷ് ഫിനാലെയിലേക്ക് എത്തിയത്. നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ശ്രീജിഷ് പങ്കുവെച്ചതും. അവസാനനിമിഷം മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതിന്റെ വിഷമമായിരുന്നു കീര്‍ത്തന പങ്കുവെച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താനെത്തിയത്. ഇനി ഈ കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുമെന്നും താരം പറയുന്നു. ഫിനനാലെയില്‍ എത്താതിരുന്നതിന്റെ വിഷമമായിരുന്നു അക്ബറിനുണ്ടായിരുന്നത്. ബെസ്റ്റ് പെര്‍ഫോമറാവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അഭിമാനിമിഷമാണ് ഇതെന്നുമായിരുന്നു അക്ബര്‍ പറഞ്ഞത്.

    English summary
    Sa Re Ga Ma Pa grand finale: Libin Scaria wins the title, here is the winners list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X