»   »  നടി ആനിയുടെ അടുക്കളയില്‍ സൈജു കുറുപ്പ് ?

നടി ആനിയുടെ അടുക്കളയില്‍ സൈജു കുറുപ്പ് ?

By: Pratheeksha
Subscribe to Filmibeat Malayalam

അമൃത ടിവിയിലെ കുക്കറി പ്രോഗ്രാം ആയ ആനീസ് കിച്ചന്റെ അടുത്ത എപ്പിസോഡില്‍ അതിഥിയായെത്തുന്നത് നടന്‍ സൈജു കുറുപ്പ് . അമൃത ടിവി യിലെ ശ്രദ്ധേയമായ പരിപാടിയായ ആനീസ് കിച്ചനില്‍ ചലച്ചിത്ര താരങ്ങളുള്‍പ്പെടെ ഒട്ടേറെ പേര്‍ അതിഥികളായെത്തിയിട്ടുണ്ട്.

സപ്തംബര്‍ 24 നാണ് സൈജു അതിഥിയായെത്തുന്ന എപ്പിസോഡ്. വൈകിട്ട് ഏഴിനാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമാണ് സൈജുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് ബാബാ കല്യാണി , ട്രിവാന്‍ഡ്രം ലോഡ്ജ് ,1981, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്തു.

Read more: ഹോളിവുഡ് ചിത്രം ബേവാച്ചിലെ തന്റെ 'ചീത്ത' റോളിനെ കുറിച്ച് പ്രിയങ്ക ചോപ്ര !!

si-21-1474442094.

കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത സിദ്ധു പ്ല്‌സ് 2, വാസു ഭാസ്‌ക്കറിന്റെ മറുപാതിയും ഒരു കാതല്‍, മോഹന്‍ രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്നീ തമിഴ് ചിത്രങ്ങളിലും സൈജു ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിട്ടുളളത്. ഷോയ്ക്കിടയില്‍ സൈജു തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചു സംസാരിക്കും

English summary
saiju-kurup is the next guest on Amrita TV's cookery show 'Annie's Kitchen'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam