For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായികുമാറിന്‌റെ മകളെന്ന വിലാസം ഒരുപാട് തരത്തില്‍ ഗുണം ചെയ്തിട്ടുണ്ട്, കരിയറിനെ കുറിച്ച് നടി വൈഷ്ണവി

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ സായികുമാര്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അദ്ദേഹം മോളിവുഡില്‍ തിളങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ സായികുമാര്‍ അവതരിപ്പിച്ചു. ഇന്നും നടന്‌റെ ചില കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച നടന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു സായികുമാര്‍.

  സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

  എറ്റവുമൊടുവിലായി മോഹന്‍ലാലിനൊപ്പമുളള ദൃശ്യം 2 ആണ് സായി കുമാറിന്‌റെതായി പുറത്തിറങ്ങിയ സിനിമ. അതേസമയം നടന്റെ മകള്‍ വെെഷ്ണവി അഭിനയ രംഗത്തേക്ക് എത്തിയ വിവരം അടുത്തിടെയാണ് എല്ലാവരും അറിഞ്ഞത്. കൈയെത്തും ദൂരത്ത് എന്ന സീരിയലിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആരംഭിച്ചത്.

  സായികുമാറിന്‌റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007ലാണ് സായികുമാറും പ്രസന്നകുമാരിയും വിവാഹ മോചിതരായത്. പിന്നീട് സായി കുമാര്‍ ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം നെഗറ്റീവ് സ്വഭാവമുളള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. ആദ്യ സീരിയല്‍ കണ്ടിട്ട് പലരും മെസേജ് അയ്ക്കാറുണ്ടെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വൈഷ്ണവി പറഞ്ഞിരുന്നു.

  കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി എന്നൊക്കെ അവര്‍ പറഞ്ഞു. അച്ഛന്‌റെ മകള്‍ എന്നു പറയുന്നതില്‍ തനിക്ക് എന്നും അഭിമാനമേയുളളൂ എന്നും വൈഷ്ണവി പറയുന്നു. ചെറുപ്പത്തിലെ അഭിനയത്തേക്കാള്‍ ഡബ്ബിങ്ങിനോടായിരുന്നു എനിക്കിഷ്ടം എന്നും വെെഷ്ണവി പറഞ്ഞു. അച്ഛനോട് പറഞ്ഞപ്പോഴൊക്കെ പഠിക്കൂ, എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടി.

  ഇപ്പോള്‍ സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടല്ല. അച്ഛന്‌റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛന്മ മരിക്കുന്നതിന് മുന്‍പാണ് ഇതിലേക്കുളള എന്‍ട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനുഗ്രഹവും വാങ്ങിയിരുന്നു. സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്‍ അറിയുന്നുണ്ടാവണം. അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും താല്‍പര്യമില്ല.

  Saikumar About His Better Half Bindu Panicker | FilmiBeat Malayalam

  സായികുമാറിന്‌റെ മകളെന്ന വിലാസം ഒരുപാട് തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്, വെെഷ്ണവി പറഞ്ഞു. കയ്യെത്തും ദൂരത്തില്‍ കനകദുര്‍ഗ എന്ന വില്ലത്തി സ്വഭാവമുളള റോളിലാണ് വൈഷ്ണവി എത്തുന്നത്. പരമ്പരയില്‍ താരപുതിക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അഭിനയിക്കുന്നു. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപോയ ഒരു കുടുംബത്തിന്‌റെ കഥയാണ് സീരിയലില്‍ പറയുന്നത്. 2018 ജൂണിലായിരുന്നു വൈഷ്ണവിയുടെ വിവാഹം നടന്നത്. സുജിത്ത് കുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്. താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സജേഷ് നമ്പ്യാര്‍, ലാവണ്യ നായര്‍, മനീഷ ജയസിങ്, ശരണ്‍ പുതുമന, ഗീത നായര്‍, കൃഷ്ണപ്രിയ കെ നായര്‍, മഞ്ജു വിനീഷ്, ആനന്ദ് തൃശ്ശൂര്‍, കന്യ ഭാരതി തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മറ്റു താരങ്ങള്‍

  English summary
  saikumar daughter vaishnavi reveals audience response after her performance in debut serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X