സായികുമാറിന്റെ മകളും അഭിനയരംഗത്തേക്ക്, പുതിയ പ്രണയകഥയില്‍ താരപുത്രി

By Midhun Raj

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സായികുമാര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് താരം അഭിനയിച്ചത്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ റാംജിറാവു സ്പീക്കിംഗ് പോലുളള സിനിമകളെല്ലാം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. നായകതുല്യമായ വേഷമാണ് ചിത്രത്തില്‍ ചെയ്തതെങ്കിലും പിന്നീടങ്ങോട്ട് പ്രതിനായകനായും സഹനടനായുമുളള വേഷങ്ങളിലാണ് സായികുമാര്‍ സജീവമായത്.

മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച താരം കൂടിയാണ് സായികുമാര്‍. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ലൂസിഫറിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഇപ്പോഴും സിനിമകളില്‍ സജീവമായ താരത്തിന്റെ മിക്ക സിനിമകള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് സായികുമാര്‍.

ബിന്ദു പണിക്കര്‍ക്കും

ബിന്ദു പണിക്കര്‍ക്കും മകള്‍ കല്യാണിക്കുമൊപ്പമുളള വിശേഷങ്ങള്‍ നടന്‍ പങ്കുവെക്കാറുണ്ട്. ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് നടന്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സായികുമാറിനൊപ്പം ബിന്ദു പണിക്കരും സിനിമകളില്‍ സജീവമായിരുന്നു. സഹനടിയായുളള വേഷങ്ങളിലാണ് ബിന്ദു പണിക്കര്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്.

ഇവരുടെ മകള്‍ കല്യാണി

ഇവരുടെ മകള്‍ കല്യാണി ടിക്ക് ടോക്ക് വീഡിയോകളിലൂടെയെല്ലാം തിളങ്ങിയെങ്കിലും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നില്ല. കല്യാണിയുടെ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം സായികുമാറിന്റെ ആദ്യ വിവാഹത്തിലെ മകള്‍ അഭിനയരംഗത്തേക്ക് എത്തുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സായികുമാറിന്റെയും

സായികുമാറിന്റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവിയാണ് പുതിയ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. സീ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലാണ് സായി കുമാറിന്റെ മകള്‍ അഭിനയിക്കുന്നത്. പരമ്പരയില്‍ കനകദുര്‍ഗ എന്ന വില്ലത്തി സ്വഭാവമുളള കഥാപാത്രമായിട്ടാണ് വൈഷ്ണവി എത്തുന്നത്.

സീരിയലില്‍ വൈഷ്ണവിക്കൊപ്പം

സീരിയലില്‍ വൈഷ്ണവിക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്. വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്നൊരു കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാര്‍, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്. ആദിത്യന്‍, തുളസി എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും പരമ്പരയില്‍ എത്തുന്നത്. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയലില്‍ പറയുന്നത്.

2008ലായിരുന്നു മുന്‍ ഭാര്യ

2008ലായിരുന്നു മുന്‍ ഭാര്യ പ്രസന്ന കുമാരിയുമായി സായികുമാര്‍ വേര്‍പിരിഞ്ഞത്. വിവാഹ മോചനം നേടിയ ശേഷം ബിന്ദു പണിക്കരെ വിവാഹം കഴിക്കുകയായിരുന്നു നടന്‍. വിവാഹ മോചന ശേഷം അക്ഷരാര്‍ത്ഥത്തില്‍ സീറോയില്‍ നിന്നാണ് വീണ്ടും തുടങ്ങിയതെന്ന് സായികുമാര്‍ പറഞ്ഞിരുന്നു. അത്രയും കാലം അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുളളതെല്ലാം അവര്‍ക്ക് നല്‍കിയത്. മുന്‍പ് നടന്‍ പറഞ്ഞ വാക്കുകളാണിവ

More from Filmibeat

Read more about: saikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X