»   » ശാലുവിനെ കുറിച്ച് അപവാദം പറയരുത്, ഞങ്ങള്‍ ഒരിക്കലും യോജിച്ച് പോകില്ലെന്ന് പലരും പറഞ്ഞു!

ശാലുവിനെ കുറിച്ച് അപവാദം പറയരുത്, ഞങ്ങള്‍ ഒരിക്കലും യോജിച്ച് പോകില്ലെന്ന് പലരും പറഞ്ഞു!

By: Sanviya
Subscribe to Filmibeat Malayalam

സിനിമ-സീരിയല്‍ നടിയായിരുന്ന ശാലു മേനോന്റെയും നടന്‍ സജി നായരുടെയും വിവാഹം ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനായിരുന്നു. പ്രണയ വിവാഹമാണെന്ന് പലരും തെറ്റിദ്ധരിച്ചുവെങ്കിലും 11 വര്‍ഷത്തെ ഇരുവരുടെയും സൗഹൃദമാണ് വിവാഹത്തിലെത്തിച്ചത്.

സെറ്റില്‍ പലപ്പോഴും ഞങ്ങളുടെ ബന്ധം ചര്‍ച്ചയായിട്ടുണ്ട്. പ്രണയമല്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല. നിങ്ങള്‍ രണ്ട് സ്വഭാവക്കാരണ്. ഒരിക്കലും നിങ്ങള്‍ യോജിച്ചു പോകില്ലെന്നും പലരും പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സജി നായരാണ് ഇക്കാര്യം പറഞ്ഞത്.

ഗോസിപ്പായി

പൊതുവെ സ്ത്രീകളോട് അധികം സംസാരിക്കാറില്ലായിരുന്നു. ശാലുവിനോടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. പിന്നീട് ഷൂട്ടിങിനിടയിലെ ഇടവേളകളില്‍ ശാലു എന്റെ കൂടെയായിരിക്കും. അത് ഗോസിപ്പുകള്‍ക്കും കാരണമായി.

സുഹൃത്തുക്കളായിരുന്നു

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടു വിശേഷങ്ങളാണ് ഞങ്ങള്‍ പറയുന്നത്. ശാലു ഏറ്റവും കൂടുതല്‍ പറയുന്നത് നൃത്തത്തെ കുറിച്ചായിരിക്കും-സജി പറയുന്നു.

ചേര്‍ന്ന് പോകില്ല

പലരും മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ രണ്ടും രണ്ട് സ്വഭാവക്കാരാണ്. ഒരിക്കലും യോജിച്ച് പോകില്ലെന്നും പറഞ്ഞു. പക്ഷേ ഞങ്ങള്‍ പ്രണയത്തിലല്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല.

ആലിലത്താലി

ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.

അപവാദം പരത്തി

എറണാകുളത്തെ വില്ലയിലായിരുന്നു സീരിയലിലെ അഭിനേതാക്കള്‍ താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലില്‍ ജോലി ചെയ്യുന്ന ഒരാള്‍ ശാലുവിന്റെ പേരില്‍ അപവാദം പറഞ്ഞു. ഞാന്‍ ഇടപ്പെട്ടു. അടുത്ത ചോദ്യം ഇതായിരുന്നു. നിങ്ങള്‍ പ്രണയത്തിലാണോ? അതേ എന്ന് ഞാനും മറുപടി കൊടുത്തു. പക്ഷേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു-സജി നായര്‍ പറയുന്നു.

English summary
Saji Nair about Shalu Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam