For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ടാം ക്ലാസില്‍ നിന്ന് പ്രണയിച്ച് തുടങ്ങി, ഒളിച്ചോടി കല്യാണം കഴിച്ചു; പ്രണയകഥ പറഞ്ഞ് സാജു കൊടിയനും ഭാര്യയും

  |

  മിമിക്രി ലോകത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തി അവിടെയും മികവുറ്റ പ്രകടനം കാഴ്ച വെച്ച താരമാണ് സാജു കൊടിയന്‍. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും നിറസാന്നിധ്യമായിരുന്ന സാജുവിന്റെ വിശേഷങ്ങള്‍ വളരെ കുറച്ചേ പുറത്ത് വന്നിട്ടുള്ളു. താരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ഭാര്യയായ മിനിയെ ആദ്യമായി പൊതുപരിപാടിയില്‍ കൊണ്ട് വന്നിരിക്കുകയാണ് താരം. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ദമ്പതിമാര്‍ ഒരുമിച്ച് വന്നത്.

  മുത്താരംകുന്ന് പി ഒ എന്ന സിനിമയിലെ ചോദ്യങ്ങളാണ് ഇത്തവണ താരദമ്പതിമാരോട് ചോദിച്ചത്. എംജിയുടെ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ സാജുവിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള ചോത്യങ്ങളും വന്നിരുന്നു. കേവലം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയിച്ച് ഒടുവില്‍ ഒളിച്ചോടി വിവാഹം കഴിച്ചതാണ് മിനിയെ എന്ന് തുടങ്ങിയ കഥകളെല്ലാം താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം...

  ആദ്യമായിട്ടാണ് സാജുവിന്റെ ഭാര്യ മിനി ഒരു പരിപാടിയില്‍ എത്തുന്നത്. അതിന് താന്‍ നന്ദി പറയുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് എംജി ശ്രീകുമാര്‍ സംസാരിച്ച് തുടങ്ങിയത്. 23 വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ആദ്യമായി ഒരു ഷോ യിലെത്തുന്നത് എനിക്കൊപ്പമായതിന്റെ സന്തോഷവും അഭിമാനവുമുണ്ടെന്നും എംജി സൂചിപ്പിച്ചു. സാജുവിന്റെ തമാശയെ കുറിച്ചുള്ള ചോദ്യത്തിന് പുള്ളി അത് വീട്ടിലിരുന്നാണ് ഉണ്ടാക്കുന്നതെന്ന് മിനി പറയുന്നു. എന്നോടും മക്കളോടുമൊക്കെ അതേ കുറിച്ച് പറയാറുണ്ട്. തെറ്റുള്ളത് പറഞ്ഞ് കൊടുക്കുമെന്ന് മിനി സൂചിപ്പിച്ചു.

  എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് മിനിയും സാജുവും തമ്മിലുള്ളത്. അത് വിവാഹം വരെ എത്തി. ശേഷം ദാമ്പത്യത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷങ്ങളും പൂര്‍ത്തിയാക്കി. ഞങ്ങളുടേത് ഒളിച്ചോട്ട കല്യാണം ആയിരുന്നു. എട്ടാം ക്ലാസില്‍ പ്രണയിച്ച് തുടങ്ങി. എന്നാല്‍ നീ പ്രധാന മന്ത്രി ആണെങ്കിലും കെട്ടിച്ച് തരില്ലെന്നാണ് ഇവളുടെ വീട്ടിലുള്ള ഒരാള്‍ പറഞ്ഞത്. അങ്ങനെ വീട്ടുകാര്‍ നടത്തി തരില്ലെന്ന് തോന്നിയപ്പോള്‍ ഞങ്ങളങ്ങ് ഒളിച്ചോടി. അതിന് ശേഷം പള്ളിയില്‍ വെച്ച് വിവാഹം കഴിച്ചു. മൂത്ത പെങ്ങളുടെ അടുത്തേക്കായിരുന്നു ഒളിച്ചോടിയത്.

  സാജു മദ്യപിക്കുന്ന കാലഘട്ടം ഉണ്ടായിരുന്നു. അന്നൊക്കെ ഷോ യ്ക്ക് പോയി വരുന്നത് വരെ പേടിയാണ്. ഇപ്പോള്‍ അതൊക്കെ മാറിയെന്നാണ് മിനി പറയുന്നത്. അപ്പന്റെ വാക്ക് കേട്ട് കൈയ്യില്‍ ആകെ ഉണ്ടായിരുന്ന മുപ്പതിനായിരം കൊണ്ട് വീടുപണിയാന് ഇറങ്ങിയതിനെ കുറിച്ചും സാജു പറഞ്ഞിരുന്നു. ആദ്യം പറമ്പില്‍ ഒരു ഷെഡ് കെട്ടി ഞങ്ങള്‍ താമസം തുടങ്ങി. പിന്നെ വാടക വീട്ടിലേക്ക് താമസം മാറി. മാത്രമല്ല ഞാനും ഭാര്യയും വീടിന്റെ പണികളില്‍ നേരിട്ട് അധ്വാനിച്ചതിനെ കുറിച്ചും സാജു പറയുന്നു. അങ്ങനെ അഭിമാനത്തോടെയാണ് ഞങ്ങള്‍ വീട്ടിലേക്ക് താമസം മാറിയത്. ആദ്യ കാലങ്ങളില്‍ ഒരു മാസം കിട്ടിയിരുന്നത് 200 രൂപ വരുമാനം ആയിരുന്നു. അത് ഒരു വണ്ടിക്കാശ് ആയിരുന്നെന്ന് പറയാം.

  ഒടുവില്‍ ആര്യയുടെ ജീവിതത്തിലേക്ക് ആ സന്തോഷമെത്തി; ഈ ദീപാവലി പുതിയ ഇടത്താണെന്ന് സൂചിപ്പിച്ച് ബഡായ് ആര്യ

  ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

  ഒരുകാലത്ത് മിമിക്രി വേദികളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കലാകാരനാണ് സാജു കൊടിയന്‍. സിനിമാല, എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സാജു കടമറ്റത്ത് കത്തനാര്‍ എന്ന ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിരുന്നു. ആലുവ സ്വദേശിയായ സാജു അമച്വര്‍ നാടകങ്ങളിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഹരിശ്രീ അടക്കം നിരവധി ട്രൂപ്പുകളുടെ ഭാഗമായതോടെയാണ് കലാജീവിതം പച്ചപിടിച്ച് തുടങ്ങുന്നത്. ആമിന താത്ത, മുന്‍പ്രധാനമന്ത്രി ബാജ്‌പേയ്, തുടങ്ങിയവരുടെ വേഷം അവതരിപ്പിച്ചാണ് കൂടുതലും കൈയ്യടി നേടിയിട്ടുള്ളത്.


  ആ സീനില്‍ കാണിച്ച വയര്‍ എന്റെ അല്ല; ഏട്ടന്‍ അങ്ങനെ തപ്പി പോവാറുമില്ല, നാദിര്‍ഷയുടെ ചോദ്യത്തിന് ലക്ഷ്മിപ്രിയ

  English summary
  Saju Kodiyan Opens Up About His Love Story With Wife Mini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X