»   » ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു, വിപ്ലവമായ തന്റെ പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു, വിപ്ലവമായ തന്റെ പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

Written By:
Subscribe to Filmibeat Malayalam

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാര്‍ത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോള്‍ ഇഷ്ടം.

തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!

മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ചിരിപ്പിച്ചുകൊണ്ടെത്തുന്ന ഈ ഷാജിയുടെ വിപ്ലവകരമായ പ്രണയത്തെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!

ഷാജി പറയുന്നു

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന കുക്കറി - ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആ വിപ്ലവ പ്രണയത്തെ കുറിച്ച് സാജു മനസ്സു തുറന്നത്. കൂടെ ഭാര്യ രശ്മിയുമുണ്ടായിരുന്നു.

സിനിമാറ്റിക് ഡാന്‍സറായ പാഷാണം

സിനിമാറ്റിക് ഡാന്‍സറായിരുന്നുവത്രെ പാഷാണം ഷാജി. ഒരു ഡാന്‍സ് സ്‌കൂളും നടത്തിയിരുന്നു. അവിടെ ക്ലാസിക് ഡാന്‍സ് പഠിപ്പിക്കാന്‍ വന്നതാണ് രശ്മി. പിന്നെ ഇഷ്ടം തുടങ്ങി.

പ്രണയം ആദ്യം പറഞ്ഞത്

പ്രണയം ആദ്യം തുറന്ന് പറഞ്ഞത് പാഷാണം ഷാജി തന്നെയാണത്രെ. ഇഷ്ടം ആണെന്ന് രണ്ട് പേര്‍ക്കുമറിയാം.. പക്ഷെ തുറന്ന് പറഞ്ഞിരുന്നില്ല... അങ്ങനെ ഒരിക്കല്‍ സുജു രശ്മി പഠിക്കുന്ന കോളേജില്‍ പോയി. ഇത് വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാവുമെന്ന് രശ്മി പറഞ്ഞപ്പോള്‍, അങ്ങനെയാണെങ്കില്‍ ഞാനങ്ങ് കെട്ടിക്കോളാം എന്ന് പറഞ്ഞു.

വിപ്ലവകരമായ വിവാഹം

മൂന്ന് മാസം മാത്രമേ ഞങ്ങള്‍ പ്രണയിച്ചിട്ടുള്ളൂ.. 23 ആം വയസ്സില്‍ വിവാഹം കഴിച്ചു. നാട്ടില്‍ ആകെ പ്രശ്‌നമായി. ഞങ്ങളുടെ വിവാഹത്തോടെ ഡാന്‍സ സ്‌കൂള്‍ അടപ്പിച്ചു.

കഷ്ടപ്പെട്ട് ജീവിച്ചു

ചെറിയ പ്രായത്തിലുള്ള വിവാഹം.. വാടക വീട്ടില്‍ താമസം.. വളരെ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത് എന്ന് സാജു പറയുന്നു. എന്നിരുന്നാലും തന്റെ കരിയറിന്റെ ഫുള്‍ ക്രഡിറ്റും ഭാര്യയ്ക്കാണെന്നാണ് സാജു പറയുന്നത്.

മിമിക്രി നിര്‍ത്തിയാല്‍ തൂങ്ങിച്ചാവും

വേറെ നിവൃത്തിയൊന്നും ഇല്ലാതായപ്പോള്‍ ഞാന്‍ മിമിക്രി നിര്‍ത്തി, വേറെ എന്തെങ്കിലും ജോലിക്ക് പോകാന്‍ തീരുമാനിച്ചു. മിമിക്രി നിര്‍ത്തിയാല്‍ ഞാന്‍ തൂങ്ങിച്ചാവും എന്നായിരുന്നുവത്രെ അപ്പോള്‍ ഭാര്യയുടെ പ്രതികരണം. നിര്‍ബന്ധിച്ച് നവോദയ എന്ന ട്രൂപ്പിലേക്ക് അയച്ചതും രശ്മിയാണ്. പാഷാണം ഷാജി ആയതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സിനിമയിലേക്ക്

മിമിക്രി റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ തന്നെ ധാരാളം സിനിമയിലേക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ അപ്പോള്‍ ഞാന്‍ സെമി ഫൈനലിനോട് അടുത്തുകൊണ്ടിരിയ്ക്കുകയാണ്. സമ്മാനം കിട്ടുന്ന 50 ലക്ഷം രൂപ മാത്രമാണ് എന്റെ ലക്ഷ്യം. അതില്‍ വിജയിച്ച ശേഷമാണ് വെള്ളിമൂങ്ങ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് - സാജു നവോദയ പറഞ്ഞു.

English summary
Saju Navodaya aka Paashanam Shaji about his revolutionary love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam