»   » കലഹങ്ങളും കളിചിരികളുമായി ശ്യാമള വരുന്നു.. കുടുംബ സമേതം സ്വീകരിക്കാന്‍ തയ്യാറായിക്കൊള്ളൂ...

കലഹങ്ങളും കളിചിരികളുമായി ശ്യാമള വരുന്നു.. കുടുംബ സമേതം സ്വീകരിക്കാന്‍ തയ്യാറായിക്കൊള്ളൂ...

Posted By: Rohini
Subscribe to Filmibeat Malayalam

കുടുംബ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കളിയും തമാശയുമായി അവതരിപ്പിയ്ക്കുന്ന ഫ്ലവേഴ്‌സ് ചാനലില്‍ ഇതാ പുതിയ പരമ്പര. സകുടുംബം ശ്യാമള എന്ന കുടുംബ പരമ്പര ഇന്ന് മുതല്‍ (ആഗസ്റ്റ് 7) ആരംഭിയ്ക്കുന്നു. സീരിയലിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.

അനു ജോസഫും അനീഷ് രവിയുമാണ് സകുടുംബം ശ്യാമളയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇത്തിരി കലഹങ്ങളും ഒത്തിരി കളിതമാശകളും എന്ന ടൈറ്റില്‍ ടാഗോടെയാണ് സീരിയലിന്റെ പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്.

shyamala

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രസകരമായ സീരിയലുകള്‍ ഒരുക്കുന്നതില്‍ മുന്‍ നിരയിലാണ് ഫ്ലവേഴ്‌സ് ചാനല്‍. ഉപ്പും മുളകും എന്ന കുടുംബ സീരിയല്‍ ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു.

കൈരളി ടീവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ സീരിയലിലൂടെ ശ്രദ്ധേയരാണ് അനു ജോസഫും അനീഷ് രവിയും. ആ സ്‌ക്രീന്‍ കെമിസ്ട്രി സകുടുംബം ശ്യാമളയിലും ഉണ്ടാവുമെന്ന് ഉറപ്പിക്കാം

English summary
Sakudumbam Syamala in FlowersTV

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam