twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്ത് കണ്ടിട്ടാണ് അവള്‍ പ്രണയിച്ചതെന്ന് അറിയില്ല! ജീവിതം മാറി മറിഞ്ഞ നിമിഷത്തെ കുറിച്ച് സലിം കുമാര്‍

    |

    സുരേഷ് ഗോപി നായകനായിട്ടെത്തിയ സത്യമേവ ജയതേ എന്ന സിനിമയിലെ യാചകന്റെ വേഷത്തിലൂടെയാണ് നടന്‍ സലിം കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് കരിയറില്‍ വലിയ മാറ്റം സമ്മാനിച്ച തെങ്കാശി പട്ടണം എന്ന സിനിമയിലേക്ക് സലിം കുമാറിന് അവസരം ലഭിക്കുന്നത്. തെങ്കാശി പട്ടണത്തില്‍ ദിലീപിനൊപ്പം സലിം കുമാര്‍ അവതരിപ്പിച്ച ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    സുരേഷ് ഗോപി അവതാരകനായിട്ടെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാറും എത്തിയിരുന്നു. ഇവിടെ നിന്നുമാണ് തന്റെ ആദ്യ കാലഘട്ടത്തിലെ സിനിമകളെ കുറിച്ചും അവസരങ്ങള്‍ ലഭിച്ച വഴി ഏതാണെന്നുമൊക്കെ സലിം കുമാര്‍ വെളിപ്പെടുത്തിയത്.

    സലിം കുമാര്‍ പറയുന്നതിങ്ങനെ

    തെങ്കാശി പട്ടണത്തില്‍ താന്‍ അവതരിപ്പിച്ച കുതിരവണ്ടിക്കാരന്റെ വേഷം ശരിക്കും ചെയ്യാനിരുന്നത് ഇന്ദ്രന്‍സായിരുന്നു. ആ സമയത്ത് ഇന്ദ്രന്‍സിന് മറ്റ് സിനിമകളുടെ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇത് ചെയ്യാന്‍ കഴിയാതെ പോവുകയായിരുന്നു. ഇന്ദ്രന്‍സിന് പകരം മറ്റാര്? എന്ന് ചിന്തിച്ചിരിക്കവേയാണ് സലിം കുമാര്‍ എന്ന നടനെ കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ അന്വേഷിക്കുന്നത്. എന്നാല്‍ സിനിമയുടെ നിര്‍മാതാവായ ലാലിന് പുതിയ ഒരാളെ ആ റോളിലേക്ക് പരിഗണിക്കാന്‍ താല്‍പര്യമില്ലായിരുന്നു.

     സലിം കുമാര്‍ പറയുന്നതിങ്ങനെ

    ഒടുവില്‍ സത്യമേവ ജയതേ എന്ന സിനിമയിലെ സലിം കുമാറിന്റെ പ്രകടനത്തെ കുറിച്ച് റാഫിയും ലാലും അറിയുകയായിരുന്നു. ആ സിനിമ കാണാന്‍ ലാലും റാഫി മെക്കാര്‍ട്ടിനും ഉള്‍പ്പെടെയുള്ളവര്‍ തിയറ്ററിലേക്ക് രാത്രി തന്നെ പോവുകയും ചെയ്തു. അപ്പോഴെക്കും സെക്കന്റ് ഷോ പകുതിയായിരുന്നു. പിന്നീട് അവരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എക്‌സ്ട്രാ ഷോ കണ്ട ശേഷം അവിടുന്ന് ഫോണ്‍ വിളിച്ചാണ് പറയുന്നത് സലിം കുമാറാണ് ഈ റോള്‍ ചെയ്യുന്നതെന്ന്.

    സലിം കുമാര്‍ പറയുന്നതിങ്ങനെ

    എവിടെ പോളി ഒളിച്ചാലും നടനാവാന്‍ കണ്ടുപിടിച്ചോണ്ട് വരുമായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. ചെറിയൊരു വേഷത്തില്‍ സലിം കുമാര്‍ തെങ്കാശി പട്ടണത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ദ്രന്‍സിന്റെ കൂടി റോള്‍ കിട്ടിയതോടെ അത് മുഴുനീള വേഷമായി മാറുകയായിരുന്നുവെന്നും സുരേഷ് ഗോപിയ്ക്ക് മുന്നില്‍ നിന്ന് സലിം കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

     സലിം കുമാര്‍ പറയുന്നതിങ്ങനെ

    സത്യമേവ ജയതേയിലെ അഭിനയത്തെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി സലിം കുമാര്‍ അഭിനയിക്കുന്നത്. സിനിമാ നടനാവണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടുകാര്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. നടനാവാന്‍ ഒരു രൂപമൊക്കേ വേണ്ടേ എന്ന് സലിം കുമാര്‍ തമാശയായി ചോദിക്കുന്നു. മിമിക്രിയ്ക്ക് പോകാനൊന്നും അവര്‍ സമ്മതിച്ചിരുന്നില്ല. പണിക്ക് പോകാനാണ് അവര്‍ നിര്‍ബന്ധിച്ചത്. അങ്ങനെ മംഗലാപുരത്ത് ബോട്ട് മെക്കാനിക് വര്‍ക്ക് ഷോപ്പില്‍ എന്നെ കൊണ്ട് ചെന്ന് ആക്കി.

    സലിം കുമാര്‍ പറയുന്നതിങ്ങനെ

    വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഞാന്‍ അവിടെ നിന്നു. എന്നാല്‍ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അന്ന് പണിക്ക് നിന്ന ആദ്യം ദിവസം മുതല്‍ എന്റെ മുഖം വീര്‍ത്ത് വരാന്‍ തുടങ്ങി. ഡീസല്‍ അലര്‍ജി കാരണമായിരുന്നു അങ്ങനെ സംഭവിച്ചത്. ഒരുത്തന്‍ ഇവിടെ വരണമെന്നത് തലയില്‍ നാരായം കൊണ്ട് എഴുതി വെച്ചിട്ടുണ്ടായിരുന്നു.താന്‍ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളത്. കാരണം എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് എനിക്കും അറിഞ്ഞൂടാ. ഇങ്ങനെയൊക്കെ ആവുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല.

    സലിം കുമാര്‍ പറയുന്നതിങ്ങനെ

    അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു ഞാൻ. മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ നൂറ്റിയമ്പത് രൂപയോ ആയിരുന്നു. അതു കൊണ്ട് എങ്ങനെ ഒരു കുടുംബം ജീവിക്കാനാണ്. എന്നിട്ടും ഇയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതിയെന്ന് ഒരു പെണ്ണ് തീരുമാനമെടുക്കുകയാണ്. ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് എന്റെ ഭാര്യയായിരിക്കും ഏറ്റവുമധികം അഭിമാനം കൊള്ളുന്നതെന്ന് സലിം കുമാര്‍ പറയുന്നു.

    English summary
    Salim Kumar Funny Talks About His Wife
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X