For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വൈശാലിയും ഋഷ്യശ്രൃംഗനും ഇപ്പോഴും പ്രണയത്തിലാണ്! വിവാഹമോചനത്തിന് ശേഷവും സന്തോഷത്തോടെ കഴിയുന്നവര്‍!

  |

  ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയരായി മാറുന്ന താരങ്ങള്‍ നിരവധിയാണ്. അന്യഭാഷക്കാരായിരുന്നിട്ട് കൂടി മലയാളം ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരങ്ങളാണ് സഞ്ജയ് മിത്രയും സുപര്‍ണ്ണ ആനന്ദും. ഞാന്‍ ഗന്ധര്‍വ്വന്‍, ഉത്തരം, നഗരങ്ങളില്‍ ചെന്നുരാപാര്‍ക്കാം, വൈശാലി തുടങ്ങിയ സിനിമകളിലാണ് സുപര്‍ണ്ണ അഭിനയിച്ചത്. വൈശാലിയിലൂടെയാണ് സുപര്‍ണ്ണയും സഞ്ജയും ഒരുമിച്ച് അഭിനയിച്ചത്. വൈശാലിക്ക് ശേഷം സഞ്ജയ് കേരളത്തിലേക്കെത്തിയത് അടുത്തിടെയായിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിലേക്കായിരുന്നു സഞ്ജയ് എത്തിയത്. ഇപ്പോഴിതാ സഞ്ജയിനൊപ്പം സുപര്‍ണ്ണയും എത്തിയിരിക്കുകയാണ്.

  സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറാനായിരുന്നു ഇരുവരും തീരുമാനിച്ചത്. വൈശാലി കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. മക്കള്‍ സുപര്‍ണ്ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. വേര്‍പിരിഞ്ഞ് അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടന്നിരുന്നു. വിവാഹമോചനത്തിന് ദമ്പതികള്‍ ഒരിക്കലും ഒരുമിച്ചെത്തുന്നത് കാണാറില്ലെന്നും ശത്രുതാ മനോഭാവത്തോട് കൂടിയാണ് പെരുമാറാറുള്ളതെന്നുമൊക്കെ കേവലം കെട്ടുകഥ മാത്രമാണെന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ആദ്യഭര്‍ത്താവിനെക്കുറിച്ചോ, ആദ്യഭാര്യയെക്കുറിച്ചോ ഉള്ള ചോദ്യങ്ങളില്‍ നിന്നും പലരും ഒഴിഞ്ഞുമാറി നില്‍ക്കാറുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് കണ്ടുപഠിക്കാവുന്നതാണ് ഇവരുടെ നിലപാടും ജീവിതവും.

  16ാം പിറന്നാളിലെ സമ്മാനം

  6 വയസ്സ് മുതല്‍ താന്‍ കലാരംഗത്ത് സജീവമായിരുന്നുവെന്ന് സുപര്‍ണ്ണ പറയുന്നു. ബാലതാരമായാണ് സിനിമയിലേക്കെത്തിയത്. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. 16മാത്തെ പിറന്നാളാഘോഷം കേമമായി ആഘോഷിച്ചതിന് പിന്നാലെയായാണ് പിതാവ് മകള്‍ക്കായി ഒരു വീട് സമ്മാനിച്ചത്. ആഘോഷത്തിന് പിന്നാലെ തനിക്ക് ലഭിച്ച സമ്മാനത്തിലും സുപര്‍ണ്ണ സന്തോഷവതിയായിരുന്നു. അതിന് പിന്നാലെയായാണ് സുപര്‍ണ്ണയെത്തേടി വൈശാലിയും എത്തിയത്.

  ഭരതന്‍ കാണാനെത്തിയപ്പോള്‍

  പൊതുവെ രാവിലെ എഴുന്നേല്‍ക്കാന്‍ വിമുഖതയുള്ള കൂട്ടത്തിലാണ് താനെന്ന് താരം പറയുന്നു. പിറന്നാളാഘോഷം കഴിഞ്ഞ് അടുത്ത ദിവസമാണ് സംവിധായകന്‍ ഭരതന്‍ താരത്തെ കാണാനെത്തിയത്. മലയാളം അറിയാത്ത പ്രശ്‌നത്തെക്കുറിച്ചും ഭാഷാതടസ്സം നിലനില്‍ക്കുന്നതിനിടയില്‍ സിനിമ സ്വീകരിച്ചാല്‍ ശരിയാവുമോയെന്ന ഭയം തന്നെ അലട്ടുന്നുണ്ടെന്ന് അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അതേക്കുറിച്ചൊന്നും നിങ്ങള്‍ ആലോചിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  നോ പറയാനാവുമായിരുന്നില്ല

  തെലുങ്കിലും ബോളിവുഡിലും അഭിനയിച്ച പരിചയമുണ്ടെങ്കിലും മലയാള സിനിമ സ്വീകരിക്കാനുള്ള ധൈര്യമില്ലായിരുന്നു സുപര്‍ണ്ണയ്ക്ക്. തന്നെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഭരതന്‍ സാറിനോട് തുറന്നുപറഞ്ഞിരുന്നതായി താരം ഓര്‍ത്തെടുക്കുന്നു. ഭാഷയെക്കുറിച്ചോ ഡയലോഗിനെക്കുറിച്ചോയൊന്നും ആശങ്കപ്പെടേണ്ടെന്നും അതെല്ലാം താന്‍ നോക്കിക്കോളാമെന്നും അദ്ദേഹം പറഞ്ഞതോടെ തനിക്ക് നോ പറയാന്‍ കഴിയാതെ വരികയായിരുന്നു. ആ വിധത്തിലാണ് അദ്ദേഹം സംസാരിച്ചത്.

  സ്‌കെച്ച് വരച്ച് വെച്ചിരുന്നു

  മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഭരതന്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നായ വൈശാലിയിലൂടെയാണ് സഞ്ജയ് മിത്രയും സുപര്‍ണ്ണ ആനന്ദും മലയാളികളിലേക്കെത്തുന്നത്. തന്റെ മനസ്സിലുള്ള വൈശാലിയെ അദ്ദേഹം വരച്ചുവെച്ചിരുന്നു. അതേ രൂപത്തിലുള്ള നായികയ്ക്കായുള്ള അലച്ചിലിനൊടുവിലാണ് അദ്ദേഹം സുപര്‍ണ്ണയിലേക്കെത്തിയത്.

  ഇപ്പോഴും സന്തോഷത്തോടെ

  ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചിരുന്നുവെങ്കിലും തങ്ങള്‍ ഇരുവരും ഇപ്പോഴും സന്തോഷത്തിലാണ് കഴിയുന്നതെന്ന് ഇരുവരും പറയുന്നു. ഇവരുടെ വാക്കുകളിലും ആ സന്തോഷം പ്രകടമായിരുന്നു. ഒരുകാലത്ത് പ്രണയിച്ചിരുന്നതിന്‍രെയും ഒരുമിച്ച് ജീവിച്ചതിന്‍രെയും ഓര്‍മ്മകള്‍ മാത്രമല്ല, യാതൊരുവിധ വിയോജിപ്പുകളോ അഭിപ്രായഭിന്നതകളോ ഇപ്പോഴില്ലെന്ന് ഇരുവരും പെരുമാറ്റത്തിലൂടെ വ്യക്തമാക്കുകയായിരുന്നു.

  വിവാഹമോചനത്തിന് ശേഷം

  16ാമത്തെ വയസ്സിലായിരുന്നു ഇരുവരും വൈശാലിയിലേക്കെത്തിയത്. 1987ലായിരുന്നു വൈശാലി ചിത്രീകരിച്ചത്. 1988 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമയ്ക്കിടയില്‍ത്തന്നെ പ്രണയം മനസ്സിലുണ്ടായിരുന്നുവെങ്കിലും 1997ലായിരുന്നു ഇരുവരും വിവാഹിതരായത്. . 2008ലാണ് ഇരുവരും വഴിപിരിഞ്ഞത്. ഇവരുടെ മക്കള്‍ സുപര്‍ണ്ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. സഞ്ജയിനെപ്പോലെ തന്നെയിരിക്കുന്ന രണ്ടാണ്‍മക്കളാണ് തങ്ങള്‍ക്കെന്ന് സുപര്‍ണ്ണ പറഞ്ഞിരുന്നു. കാഴ്ചയില്‍ സഞ്ജയിനെപ്പോലെയാണ് മൂത്ത മകന്‍, തന്‍രെ സ്വഭാവമാണ് അവന്‍റേതെന്നും സുപര്‍ണ്ണ പറയുന്നു.

  2 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച

  നേരത്തെ മൂത്തമകന്റെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയില്‍ തങ്ങള്‍ കണ്ടിരുന്നു. പിന്നീട് ചാനല്‍ അവാര്‍ഡ് വേദിയിലും തങ്ങള്‍ ഒരുമിച്ചെത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഒരു പരിപാടിക്കായി ഒരുമിച്ചത്. നേരത്തെ സഞ്ജയ് ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോള്‍ സുപര്‍ണ്ണയെ വിളിച്ച് സംസാരിച്ചിരുന്നു. അസൗകര്യം കാരണമായിരുന്നു അന്ന് അവര്‍ക്ക് പരിപാടിയില്‍ എത്താന്‍ കഴിയാതെ വന്നത്. തങ്ങള്‍ രണ്ട് പേരും വീണ്ടും ഒരു പരിപാടിയില്‍ ഒരുമിച്ചതിന്റെ സകലമാന ക്രെഡിറ്റും റിമി ടോമിക്കാണെന്നായിരുന്നു ഇരുവരും പറഞ്ഞത്.

  പാടാനുള്ള പോത്സാഹനം

  അഭിനയം മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് സഞ്ജയ് തെളിയിച്ചിരുന്നു. പാട്ടുമായാണ് ഇത്തവണയും അദ്ദേഹമെത്തിയത്. പാടുന്നതുമായി ബന്ധപ്പെട്ട് താനാണ് അദ്ദേഹത്തെ പോത്സാഹിപ്പിച്ചതെന്ന് സുപര്‍ണ്ണ പറഞ്ഞപ്പോള്‍ അദ്ദേഹവും അത് സമ്മതിക്കുകയായിരുന്നു. പരിപാടിയില്‍ ഇരുവരും ഒരുമിച്ച് ഗാനം ആലപിച്ചിരുന്നു.

  ആദ്യ ഷോട്ട്

  രണ്ടുപേരും ഒരുമിച്ച് ലൊക്കേഷനിലുണ്ടായിരുന്ന ദിവസം ചിത്രീകരിച്ച രംഗത്തെക്കുറിച്ചും റിമി ടോമി ചോദിച്ചിരുന്നു. ഋഷ്യശ്രൃംഗനും വൈശാലിയും തമ്മിലുള്ള ചുംബന രംഗങ്ങളായിരുന്നു ആദ്യത്തെ ഷോട്ടെന്ന് ഇരുവരും ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ആ രംഗത്തിനിടയില്‍ നിരവധി റീടേക്ക് വേണ്ടിവന്നിരുന്നു. ക്ലൈമാക്‌സ് രംഗമായിരുന്നു ഭരതന്‍ സാര്‍ ആദ്യമായി ചിത്രീകരിച്ചത്. ഇന്ദ്രനീലിമയോലും എന്ന രംഗം വേദിയില്‍ ഇരുവരും ചേര്‍ന്ന് പുനരാവിഷ്‌കരിച്ചിരുന്നു.

  ആദ്യ പ്രണയം

  ആദ്യപ്രണയത്തെക്കുറിച്ച് റിമി ടോമി ഇരുവരോടും ചോദിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അതെന്നായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. 16ാമത്തെ വയസ്സിലായിരുന്നു ഫസ്റ്റ് ക്രഷെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. കൂടെ അഭിനയിച്ച താരങ്ങളില്‍ പ്രിയപ്പെട്ട താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സഞജയ് യുടെ പേരായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. ജയറാം, മമ്മൂക്ക, നിധീഷ് ഭരദ്വാജ് എന്നിവര്‍ക്കൊപ്പവും സുപര്‍ണ്ണ അഭിനയിച്ചിരുന്നു.

  സന്തോഷകരമായ നിമിഷം

  ജീവിതത്തില്‍ സന്തോഷകരമായ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മൂത്ത മകന്റെ ജനനത്തെക്കുറിച്ചായിരുന്നു ആദ്യം സുപര്‍ണ്ണ പറഞ്ഞത്. വൈശാലി റിലീസ് ചെയ്ത സമയവും രണ്ടാമത്തെ മകന്റെ ജനനവുമായിരുന്നു സഞ്ജയിന് പറയാനുണ്ടായിരുന്നത്. തങ്ങള്‍ ഇരുവരും വിവാഹിതരായ ഡേറ്റും ഇരുവരും ഒരുപോലെ ഓര്‍ത്തിരിക്കുന്നുണ്ട്. അതേക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

  ഇപ്പോഴും പ്രണയസന്ദേശം

  ഇപ്പോഴും തങ്ങള്‍ക്ക് പ്രണയസന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. തനിക്ക് ഇപ്പോഴും ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. കേരളത്തില്‍ എത്തിയതിന് ശേഷം നിരവധി പേരാണ് തനിക്ക് സന്ദേശം അയച്ചതെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. സുപര്‍ണ്ണയെക്കുറിച്ചുള്ള വിശേഷത്തെക്കുറിച്ചും പലരും ചോദിച്ചിരുന്നു. ജീവിതത്തില്‍ അമ്മയുടെ പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു. തന്നേക്കാളും നന്നായി മക്കളെ നോക്കാറുണ്ട് അമ്മ. ഇത്രയും നല്ലൊരു അമ്മയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സുപര്‍ണ്ണ പറഞ്ഞിരുന്നു.

  സ്ത്രീകളെ കാണുമ്പോള്‍

  സ്ത്രീകളെ കാണുമ്പോള്‍ കണ്ണുകളിലേക്കാണ് താന്‍ ആദ്യം നോക്കുന്നതെന്നായിരുന്നു സഞജയ് പറഞ്ഞത്. സുപര്‍ണ്ണയുടെ കണ്ണുകളും നിഷ്‌കളങ്കതയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉയരമാണ് തന്നെ ആകര്‍ഷിക്കുന്നതെന്നാണ് സുപര്‍ണ്ണ പറഞ്ഞത്. ഉയരം കുറഞ്ഞ പ്രകൃതമായതിനാലാവാം താന്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതേക്കുറിച്ചാണ്.

  മധു അമ്പാട്ടുമെത്തി

  വൈശാലിയും ഋഷ്യശ്രൃംഗനും മാത്രമല്ല വൈശാലിയുടെ ക്യാമറാമാന്‍ കൂടിയായ മധു അമ്പാട്ടും പരിപാടിയിലേക്കെത്തിയിരുന്നു. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളാണ് അദ്ദേഹത്തിന്‍രെ ലിസ്റ്റിലുള്ളത്. വൈശാലി ശരിക്കുമൊരു അനുഭവമായിരുന്നു. സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് ഭരതന്‍. മലയാള സിനിമ കണ്ടതിന് ശേഷമാണ് മണിരത്‌നം അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചത്.
  ഭരതന്‍ മരിച്ചതിന് ശേഷം തനിക്ക് മലയാള സിനിമ ചെയ്യാന്‍ തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

  English summary
  Sanjay Mitra and Suprana Anand back in kerala after 30 years

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more