»   » തന്നെ പരിഹസിച്ച പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഒന്നൊന്നര മറുപടി!!! 'മോനേ പ്രസന്ന കുട്ടാ...'

തന്നെ പരിഹസിച്ച പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഒന്നൊന്നര മറുപടി!!! 'മോനേ പ്രസന്ന കുട്ടാ...'

Posted By: Karthi
Subscribe to Filmibeat Malayalam

മുഖ്യധാര സിനിമകളെ വെല്ലുവിളിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. മുഖ്യധാരയിലെ പല പ്രമുഖ താരങ്ങളില്‍ നിന്നും സന്തോഷ് പണ്ഡിറ്റിന് പലപ്പോഴും നേരിടേണ്ടി വന്നത് ശക്തമായ എതിര്‍പ്പുകളും കളിയാക്കലുകളുമായിരുന്നു. പലപ്പോഴും റേറ്റിംഗ് ലഭിക്കുന്നതിന് വേണ്ടി സന്തോഷ് പണ്ഡിറ്റിനെ അതിഥിയാക്കി വിളിച്ചുവരുത്തി ചാനലുകള്‍ അപമാനിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. 

ഇപ്പോഴിതാ മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലും സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തെ നിറത്തിന്റേയും സൗന്ദര്യത്തിന്റേയും പേരില്‍ അപമാനിച്ച സംഭവം നടന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് ശക്തമായ മറുപടിയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ നല്‍കിയിരിക്കുന്നത്. 

ഡി ഫോര്‍ ഡാന്‍സ് വേദിയില്‍

പ്രയാഗ മാര്‍ട്ടിന്‍ അതിഥിയായി എത്തിയ ഡി ഫോര്‍ ഡാന്‍സ് വേദിയിലായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായി സംഭവങ്ങള്‍ അരങ്ങേറിയത്. പരിപാടിയില്‍ ജഡ്ജ് ആയിരുന്ന ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയാണ് സന്തോഷ് പണ്ഡിറ്റിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

പ്ലക്കാര്‍ഡിലെ പേര്

സന്തോഷ് പണ്ഡിറ്റിന്റെ പേര് രേഖപ്പെടുത്തിയ ഒരു പ്ലക്കാര്‍ഡ് അവതാരകര്‍ പ്രയാഗ മാര്‍ട്ടിന് നല്‍കി. പ്ലക്കാര്‍ഡില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് പ്രയാഗയ്ക്ക് മാത്രം കാണാന്‍ കഴിയില്ല. പ്രയാഗ മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ആ ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിയെ കണ്ടെത്തുകയായിരുന്നു ഗെയിം.

സുന്ദരനാണോ?

പ്ലക്കാര്‍ഡിലെ വ്യക്തി സുന്ദരനാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു പ്രസന്ന മാസ്റ്റര്‍ നല്‍കിയ ഉത്തരം. താന്‍ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്ന് പ്രയാഗ ചോദിച്ചപ്പോള്‍ ഒരുമിച്ച് അഭിനയിച്ചാല്‍ നല്ല രസമായിരിക്കും എന്ന് കളിയാക്കുകയായിരുന്നു പ്രസന്ന മാസ്റ്റര്‍ ചെയ്തത്.

ട്രോളര്‍മാര്‍ ശക്തമായി രംഗത്തെത്തി

പ്രസന്ന മാസ്റ്ററുടെ അധിക്ഷേപത്തിനെതിരെ ശക്തമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. പ്രസന്ന മാസ്റ്റര്‍ക്കെതിരെ ട്രോളര്‍മാരും ശക്തമായി. മഴവില്‍ മനോരമ പോസ്റ്റ് ചെയ്ത പ്രമോ വീഡിയോയ്ക്ക് താഴെ വളരെ പ്രസന്ന മാസ്റ്റര്‍ക്കെതിരായ കമന്റുകളുടെ പ്രവാഹമായിരുന്നു.

മോനേ പ്രസന്ന കുട്ടാ...

പ്രസന്ന മാസ്റ്റര്‍ക്കെതിരെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ സന്തോഷ് പണ്ഡിറ്റ് ഫേസ്ഫുക്ക് പോസ്റ്റിലൂടെ മറുപടിയും നല്‍കിയിട്ടുണ്ട്. മോനേ പ്രസന്ന കുട്ടാ... എന്ന വാക്കുകളോടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഏലൂര്‍ ജോര്‍ജ് ആകരുത്

ഫ്‌ളവേഴ് ചാനലിന്റെ ഓണാഘോഷ പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച് സംസാരിച്ച മിമിക്രി താരം ഏലൂര്‍ ജോര്‍ജ്ജിനേയും തന്റെ പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് ഓര്‍മിപ്പിക്കുന്നുണ്ട്. ഏലൂര്‍ ജോര്‍ജിന് ലഭിച്ചതിന് സമാനമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രസന്നയ്ക്കും ലഭിച്ചത്.

ഒരു പിടി മണ്ണാ... ഒരു പിടി ചാരം...

താന്‍ ജനിച്ചപ്പോള്‍ ദൈവം തനിക്ക് ഇത്ര സൗന്ദര്യമേ തന്നൊള്ളു. അത് തന്റെ കുറ്റമല്ലെന്ന് ഓര്‍മിപ്പിക്കുന്ന അദ്ദേഹം എല്ലാവര്‍ക്കും തന്നേപ്പോലെ ഹൃത്വിക് റോഷന്‍ ആകാന്‍ പറ്റുമോ എന്നും ചോദിക്കുന്നു. സുന്ദരക്കുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും മരിച്ചാല്‍ ഒരു പിടി മണ്ണാ... ഒരു പിടി ചാരമാണെന്നും പണ്ഡിറ്റ് ഓര്‍മിപ്പിക്കുന്നു.

വര്‍ണ്ണ വിവേചനത്തിന് എതിരേയും

വര്‍ണ്ണ വിവേചനത്തിന് എതിരേയും മലയാളത്തിലും ഇംഗ്ലീഷിലുമായി ശക്തമായ ഭാഷയിലാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശനിലെ ഡയലോഗും താരം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈയടി വാങ്ങി പ്രയാഗ മാര്‍ട്ടിന്‍

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച് പ്രസന്ന മാസ്റ്ററെ സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും ആക്രമിക്കുമ്പോള്‍ പ്രയാഗ മാര്‍ട്ടിന് സോഷ്യല്‍ മീഡിയയുടെ കൈയടിയാണ് ലഭിക്കുന്നത്. പ്രസനന് മാസ്റ്റര്‍ കളിയാക്കിയപ്പോഴും സന്തോഷ് പണ്ഡിറ്റിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞതായിരുന്നു സോഷ്യല്‍ മീഡിയയുടെ അഭിനന്ദനത്തിന് കാരണമായത്.

English summary
Santhosh Pandit replied to dance master Prasanna who insult him in channel show through his facebook post. Social media strongly opposing Prasanna and his statement against Santhosh Pandit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam