For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് സജിന്‍, മണികണ്ഠന്‍ രോഗമുക്തി നേടിയ സന്തോഷം പങ്കുവെച്ച് അച്ചു

  |

  യൂത്തും കുടുംബ പ്രേക്ഷകും ഒരുപോലെ നെഞ്ചിലേറ്റുന്ന പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  Also Read: ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്

  സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗദ്. സ്വന്തം പേരിനെക്കാളും കണ്ണന്‍ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് അച്ചു മലയാളി പ്രേക്ഷകരുടെ സ്വന്തം സഹോദരനാണ്. അച്ചു മാത്രമല്ല ആ പരമ്പരയിലെ എല്ലാ താരങ്ങളും അങ്ങനെ തന്നെയാണ്. കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്.

  Also Read: ബിഗ് ബോസ് ഹൗസില്‍ തലചുറ്റി വീണ് റോണ്‍സണ്‍, നടനെ മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റി...

  സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന മറ്റൊരു താരമാണ് സജിന്‍. ശിവന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സാന്ത്വനത്തിലൂടെയാണ് നടനും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കുട്ടികള്‍ മുതല്‍ കുടുംബപ്രേക്ഷകര്‍ വരെ ശിവേട്ടന്‌റെ ഫാന്‍ ആണ്.

  ഇപ്പോഴിത ഒരു കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സജിന്‍. അച്ചുവാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ ആ കുഞ്ഞിനെ നേരില്‍ കണ്ടതിന്റെ വിശേഷവും പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് വിശേഷം പങ്കിട്ടത്.

  അച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ...'കുറച്ച് നാള്‍ മുന്‍പ് എനിക്ക് വാട്സാപ്പില്‍ ഒരു മെസ്സേജ് വന്നു.'നൃത്തം ചെയ്തു ലഭിക്കുന്ന കാശ് മുഴുവനും നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റ് അസുഖ ബാധിതര്‍ക്കും നല്‍കി വരുന്ന ചിപ്പി എന്ന കുട്ടിയെ കുറച്ചു പേര്‍ക്കെങ്കിലും അറിയാം. ഇന്നാ ചിപ്പിയുടെ ഇളയ സഹോദരന്‍ 5 വയസ് മാത്രമുള്ള മണികണ്ഠന്‍ ക്യാന്‍സര്‍ ബാധിതനായി ആര്‍ സി സി യില്‍ ചികിത്സയില്‍ ആണ്. ഓരോ കീമോ എടുക്കുമ്പോഴും അവന്‍ സാന്ത്വനം സീരിയല്‍ ആണ് കാണുന്നത്. അവന് ഒത്തിരി ഇഷ്ടം ഉള്ള സീരിയല്‍ അതാണ്. ശിവന്‍ എന്ന കഥാപാത്രം ആണ് അവന്റെ പ്രിയപ്പെട്ടത്. ആ കഥാപാത്രം ചെയ്യുന്ന നടനുമായി അവന് ഫോണില്‍ ഒന്ന് സംസാരിക്കണം എന്നൊരു ആഗ്രഹം, അദ്ദേഹത്തിന്റെ നമ്പര്‍ ഒന്ന് തരാമോ' എന്നായിരുന്നു സന്ദേശം';മണികണ്ഠനെ കുറിച്ച് അച്ചു പറഞ്ഞു തുടങ്ങി.

  'ശിവേട്ടന്റെ നമ്പര്‍ അപ്പോള്‍ തന്നെ അയച്ചു കൊടുത്തു. രണ്ട് ദിവസത്തിനുശേഷം മണികണ്ഠന്റെ അച്ഛന്‍ പ്രദീപേട്ടന്‍ എന്നെ വിളിച്ചു.നന്ദി അറിയിക്കാനുള്ള വിളിയായിരുന്നു അത്.. ശിവേട്ടനുമായി എന്റെ മകന്‍ സംസാരിച്ചെന്നും, കുറേ നാളിന് ശേഷം സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടിയെന്നും, ഇതൊക്കെ മോന്‍ കാരണമാണെന്നും പറഞ്ഞ് പ്രദീപേട്ടന്‍ കരഞ്ഞു. മറുപടി പറയാനാവാതെ മരവിച്ച പോലെ ഞാന്‍ കേട്ടുനിന്നു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീടുള്ള വിളികളില്‍ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഞങ്ങള്‍ തമ്മിലായി. അവര്‍ നാലുപേരും എന്റെ പ്രിയപ്പെട്ടവരായി. മണികണ്ഠന്‍ എന്റെ കുഞ്ഞനുജനായി'; നടന്‍ പറഞ്ഞു.

  ആ മോനെ കാണണമെന്ന് മനസിലൊരുപാട് ആഗ്രഹമുണ്ടായിരുന്നു. ആത്മാര്‍ത്ഥമായാഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ കൂടെയുണ്ടാകുമെന്നല്ലേ. 22ആം തീയതി ഓച്ചിറയിലെ ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഇനാഗുറേഷന് എന്നെ ക്ഷണിച്ചു. അവിടെ എന്നെയും കാത്ത് പ്രദീപേട്ടനും കുടുംബവുയുണ്ടായിരുന്നു. മണികണ്ഠനെ കണ്ടു. സ്റ്റേജില്‍ വെച്ച് അവനൊരുമ്മയും കൊടുത്തു. ചിപ്പിമോള് എനിക്ക് തന്ന സമ്മാനവും മനസ്സില്‍ ചേര്‍ത്തുവെച്ചു. പുറത്തേക്കിറങ്ങിയപ്പോള്‍ മോനേ എന്ന് വിളിച്ച് എന്നെ ചേര്‍ത്തുപിടിച്ചുകരഞ്ഞ പ്രദീപേട്ടന്റെ മുഖം മനസിലിപ്പോഴും വിങ്ങലുണ്ടാക്കുന്നു ?? പൊക്കവും വണ്ണവുമില്ലാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന എന്റെ മനസിനെ മണികണ്ഠന്‍ ഒരു പുഞ്ചിരികൊണ്ട് പുച്ഛിച്ചു'; അച്ചു കുഞ്ഞിനെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചു.

  നടന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  മറ്റൊരു കഥാഗതിയിലൂടെ സംഭവബഹുലമായി സാന്ത്വനം മുന്നോട്ട് പോവുകയാണ്.ബാലനും കുടുംബവും സാന്ത്വനം വീട് വിട്ട് തങ്ങളുടെ കുടുംബവീട്ടില്‍ മാറിയിരിക്കുകയാണ്. സാന്ത്വനത്തില്‍ നേരിട്ടതിനെക്കാളും വലിയ പ്രശ്നങ്ങളാണ് ഇവിടെ ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ വന്ന് ഭവിച്ചിരിക്കുന്ന ദോഷം മാറാന്‍ വേണ്ടിയുള്ള പൂജയ്ക്കായിട്ടാണ് ബാലന്‍ കുടുംബസമേതം എത്തിയത്. ശിവനും അഞ്ജുവും ഇവര്‍ക്കൊപ്പമില്ല. അടിമാലിയിലുള്ള സുഹൃത്തിത്തിന്റെ അടുത്തേയ്ക്ക് പോയിരിക്കുകയാണ് ഇവര്‍. ഇപ്പോള്‍ തമിഴ് പരമ്പര പാണ്ഡ്യസ്റ്റോഴ്സില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം നീങ്ങുന്നത്.

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. തമിഴ് പതിപ്പില്‍ അത്തരത്തിലുളള രംഗങ്ങളില്ല. കൂടാതെ പാണ്ഡ്യസ്റ്റോഴ്‌സില്‍ ദേവി അമ്മയാവുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഇതുവരെ മലയാളത്തില്‍ എത്തിയിട്ടില്ല. സാന്ത്വനത്തില്‍ അത് കാണുമോ എന്ന് സംശയമാണ്.

  സാധാരണ കണ്ടുവന്ന പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന സുഖവും സന്തോഷവും പ്രശ്ങ്ങളിലൂടേയുമാണ് സീരിയല്‍ സഞ്ചരിക്കുന്നത്. അച്ചു , സജിന്‍ എന്നിവര്‍ക്കൊപ്പം ചിപ്പി, രാജീവ് പരമശ്വേര്‍, ഗോപിക, രക്ഷ രാജ്, ഗിരീഷ് നമ്പ്യാര്‍, ഗിരിജ പ്രേമന്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോറ്റിംഗില്‍ ആദ്യ സ്ഥാനം നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്.

  Read more about: tv serial
  English summary
  Santhwanam Fame Achu Achu Sugandh Emotional Note About Sajin's Little Fan Manikandan, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X