For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി', പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി

  |

  ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്‌സര. സീരിയലില്‍ ജയന്തി എന്ന വില്ലത്തി കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും അപ്‌സരയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. നടിയുടെ മികച്ച പ്രകടനമാണ് ജയന്തി എന്ന കഥാപാത്രത്തിന്റെ വിജയമെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്.

  Also Read: പ്രതീക്ഷിച്ച എവിക്ഷന്‍, ബിഗ് ബോസ് ഹൗസില്‍ നിന്ന് വിനയ് മാധവ് പുറത്ത്...

  കഴിഞ്ഞ വര്‍ഷമായിരുന്നു അപ്സരയുടെ വിവാഹം. നടനും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിനെയാണ് വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ചോറ്റാനിക്കര ദേവിക്ഷത്രത്തി വെച്ചായിരുന്നു കല്യാണം. കൊവിഡ് കാലത്തായിരുന്നത് കൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയത്.

  Also Read: അങ്ങനെയൊരു ആളെ ഭര്‍ത്താവായി വേണ്ടെന്ന് തോന്നി, കുടുംബജീവിതത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി ഐശ്വര്യ

  കല്യാണം വളരെ ലളിതമായിട്ടാണ് നടന്നതെങ്കിലും വിവാദങ്ങള്‍ക്ക് വലിയ കുറവൊന്നുമില്ലായിരുന്നു. വിവാഹിതരായതിന്റെ തൊട്ട് പിന്നാലെ തന്നെ ഇരുവരുടേയും രണ്ടാ വിവാഹമാണന്നും കുട്ടിയുണ്ടെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ ചിരിച്ച് തള്ളി കളയുകയായിരുന്നു അപ്‌സരയും ആല്‍ബിയും.

  Also Read: ഐശ്വര്യയ്‌ക്കൊപ്പം റൊമാന്റിക് ഡാന്‍സ് ചെയ്യില്ല, നാണമില്ലേ നിങ്ങള്‍ക്ക്... ജയറാം ക്ഷോഭിച്ചതിനെ കുറിച്ച് നടി

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നടി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 'അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി' എന്ന ക്യാപ്ഷനോടെയാണ് പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

  ഒരു കുഞ്ഞ് പൂച്ച കുട്ടിയെ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് അപ്‌സര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നടിയെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുറിപ്പ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികം പേരും പറയുന്നത്. ട്രോളുകളെ അതിന്റേതായ രീതിയില്‍ വളരെ രസകരമായി എടുക്കുന്ന ആളുകളാണ് ആല്‍ബിയും അപ്‌സരയും.

  രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അപ്‌സരയും ആല്‍ബിയും വിവാഹിതരാവുന്നത്. നവംബര്‍ 29 നായിരുന്നു വിവാഹം. 'ഉളളത് പറഞ്ഞാല്‍' എന്ന മിനിസ്‌ക്രീന്‍ പരമ്പരയില്‍ വെച്ചാണ് ഇരുവരും അടുക്കുന്നത്. അപ്‌സര പ്രധാനവേഷത്തിലെത്തിയ പരമ്പര സംവിധാനം ചെയ്തത് ആല്‍ബി ആയിരുന്നു.

  ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും 'ഉള്ളത് പറഞ്ഞാല്‍' എന്ന പരമ്പരയിലായിരുന്നു. അതിന് ആ വര്‍ഷത്തെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ആല്‍ബി മിനിസ്‌ക്രീനില്‍ സജീവമാണ്.
  നിലവില്‍ സാന്ത്വനം എന്ന പരമ്പരയില്‍ മാത്രമാണ് അപ്‌സപര അഭിനയിക്കുന്നത്.

  ഈ അടുത്തിടെ എംജി ശ്രീകുമര്‍ അവതരിപ്പിക്കുന്ന 'പറയാം നേടാം' എന്ന ഷോയില്‍ അതിഥിയായി എത്തിയിരുന്നു. രഹസ്യ വിവാഹം പൊളിഞ്ഞതിനെ കുറിച്ച് അപ്സര വെളിപ്പെടുത്തിയിരുന്നു.

  'കല്യാണം വളരെ രഹസ്യമായി നടത്തണമെന്ന് ആല്‍ബിയുടെ ആഗ്രഹമായിരുന്നു. ഫോട്ടോയും സേവ് ദി ഡേറ്റുമെന്ന് വേണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സംഭവിച്ചത് പ്രതീക്ഷച്ചതിന് വിപരീതമായിരുന്നു. ഞാനെപ്പോഴും പറയും അതീവരഹസ്യമായിട്ട് നടത്തണമെന്ന് വിചാരിച്ചതുകൊണ്ടായിരിക്കും എല്ലാവരും അറിഞ്ഞത്. ഇല്ലെങ്കില്‍ അത് സാധാരണ പോലെ നടന്നേനേ എന്ന്. ഇത്രയും വിവാദമായ കല്യാണം വേറെയുണ്ടായിട്ടില്ല'; അപ്‌സര വിവാഹത്തെ കുറിച്ച് പറഞ്ഞു.

  'ആറ്റുകാല്‍ അമ്പലത്തില്‍ വെച്ച് താലികെട്ടണമായിരുന്നു ആഗ്രഹം. എന്നാല്‍ കല്യാണത്തിന്റെ തലേദിവസം ആരൊക്കെയോ വിളിച്ചു കല്യാണത്തെക്കുറിച്ച് ചോദിച്ചു. അങ്ങനെ പിന്നെ ചോറ്റാനിക്കര അമ്പലത്തില്‍ വെച്ച് നടത്തി. പക്ഷെ, അവിടെ അന്ന് ഞങ്ങള്‍ കാറില്‍ വന്നിറങ്ങിയപ്പോള്‍ കുറേ യൂട്യൂബ് ചാനലുകളുടെ ക്യാമറകളായിരുന്നു എതിരേറ്റത്', നടി പറഞ്ഞു

  English summary
  Santhwanam Fame Apsara Pens About new Guest In her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X