Don't Miss!
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ശരിക്കും ഭാര്യമാർ ഇങ്ങനാണോ? ശിവനെ പഠിപ്പിക്കാനൊരുങ്ങി അഞ്ജലി, സാന്ത്വനത്തില്‍ വീണ്ടും ട്വിസ്റ്റ്
മലയാള മിനിസ്ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ച താരജോഡിയാണ് അഞ്ജലിയും ശിവനും. സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാരായി ഇരുവരും വാഴുകയാണ്. അടുത്തിടെ ഹണിമൂണിന് മൂന്നാറിലേക്ക് പോയതടക്കം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
എന്നാല്‍ പെട്ടെന്ന് കഥയിലൊരു മാറ്റം വന്നിരിക്കുയാണ്. ശിവനെ പഠിപ്പിക്കണമെന്ന വാശിയിലാണ് അഞ്ജലി. സാധാരണക്കാരാനായ ശിവനെ ശിവന് മുതലാളിയാക്കാനാണ് അഞ്ജലിയുടെ തീരുമാനം. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയിലും അതാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

പ്രൊമോ വീഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. 'ശിവാഞ്ജലിമാര്‍ വഴക്കാണെങ്കിലും ഒരുമിച്ച് നില്കുന്നത് കാണാന്‍ തന്നെ എന്തൊരു ഐശ്വര്യം. ഇനിയും ഇതുപോലെ മുന്നോട്ട് പോവുകയാണ് വേണ്ടത്. സത്യത്തില്‍ അഞ്ജലിയുടെ പ്രവൃത്തിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ സാധാരണക്കാരുടെ വീടുകളില്‍ കാണുന്ന ഭാര്യയെ പോലെ തന്നെയാണ് അഞ്ജലിയുടെ പെരുമാറ്റം. പലരും ഇതുപോലയാണ് ഭര്‍ത്താവിനെ നന്നാക്കി എടുക്കാന്‍ ശ്രമിക്കുന്നതെന്നാണ്' ഒരു ആരാധകന് പറയുന്നത്.

എന്നാല്‍ സീരിയലിലെ കഥയെ വിമര്‍ശിക്കുന്നവരുമുണ്ട്. 'കുറച്ച് പേര് ശിവന് തുടര്‍ന്ന് പഠിക്കണം എന്ന് പറയുന്നു. എന്ത് കൊണ്ട് അഞ്ജലിക്ക് ജോലി കൊടുക്കെന്ന് പറയുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ള മിക്ക എപ്പിസോഡുകളുടെ പ്രൊമോയുടെ കമന്റ് ബോക്സിലും സ്ത്രീ കഥാപാത്രങ്ങള്‍ ജോലിക്ക് പോവുന്നതായി കാണിക്കണമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും അണിയറ പ്രവര്‍ത്തകര്‍ അതിനെ മൈന്‍ഡ് ചെയ്തില്ല.

ശിവന് തുടര്‍ന്ന് പഠിക്കണം എന്നുള്ളത് നമ്മള് പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തിരിഞ്ഞ് നോക്കില്ലായിരുന്നു. സാന്ത്വനത്തിന്റെ ഒര്‍ജിനല്‍ സീരിയല്‍ തമിഴിലെ പാണ്ഡ്യന് സ്റ്റോഴ്സണ്. അതിലുള്ള ട്രാക്ക് ഒഴിവാക്കേണ്ടെന്ന് ഉദ്ദേശിച്ച് പറയുന്നതാണ്. എന്നിരുന്നാലും പ്രേക്ഷകരുടെ അഭിപ്രായം മനസ്സിലാക്കി ഈ സീരിയല്‍ മുമ്പോട്ടു കൊണ്ട് പോയിരുന്നെങ്കില്‍ പണ്ടേ നന്നായേനെ.. എന്നാണ് ഒരാളുടെ അഭിപ്രായം.
അതെ, ഞങ്ങള്‍ പിരിഞ്ഞു! പക്ഷെ ഇപ്പോഴും വിവാഹമോചിതരല്ല! കാരണം വെളിപ്പെടുത്തി വീണയുടെ ഭര്‍ത്താവ്
Recommended Video

ശിവന് താല്പര്യം ഉണ്ടെങ്കില്‍ പഠിക്കട്ടെ. പക്ഷെ അത് അഞ്ജലിയുടെ പൊങ്ങച്ചം കാണിക്കാന്‍ മുതലാളി ആവാന്‍ ഒന്നും ആയിട്ടതിനെ കാണിക്കരുത്. പാന്റും ഷര്‍ട്ടും ഒക്കെ ശിവന് താല്പര്യം ഉണ്ടെങ്കില്‍ മാത്രം ഇട്ടാല്‍ മതി. ഇപ്പോള്‍ പുറത്ത് പോവുമ്പോഴും അല്ലാതെയുമൊക്കെ ശിവന് അതിടുന്നുണ്ട്. പിന്നെ കടയില്‍ സാധനങ്ങള്‍ എടുത്ത് കൊടുക്കുന്ന ജോലിയാണ് ചെയ്യാന്‍ ഇഷ്ട്ടം എങ്കില്‍ അത് തന്നെ ചെയ്യണം.
ആരുടെയും താളത്തിന് തുള്ളേണ്ട ആവശ്യം ഇല്ല. പറയുന്ന ആള് പഠനം ജോലി എന്നൊക്കെ കേട്ടാല്‍ അടുക്കളയില്‍ കേറി ഒളിച്ചിരിക്കുന്ന ടീമാണല്ലോ എന്നാണ് അഞ്ജലിയോട് ആരാധകര്‍ ചോദിക്കുന്നത്.