For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാർ കണ്ടെത്തുന്ന ആളെ കെട്ടാനാണ് ഇഷ്ടം; ഇൻസ്റ്റാഗ്രാമിലൂടെ വരുന്ന പ്രൊപ്പോസലിനെ കുറിച്ച് മഞ്ജുഷ മാർട്ടിൻ

  |

  സാന്ത്വനം സീരിയലിലെ പുതിയ നായികയാണ് മഞ്ജുഷ മാര്‍ട്ടിന്‍. കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായിക വേഷത്തിലാണ് നടി മഞ്ജുഷ അഭിനയിക്കുന്നത്. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയായ മഞ്ജുഷ സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് കൂടുതല്‍ ആരാധകരെയും സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രൊപ്പോസലിനെ പറ്റി പറയുകയാണ് നടി.

  'യൂട്യൂബിലെ വരുമാനം എത്ര കിട്ടുന്നുണ്ടെന്ന് എന്നും രാവിലെ നോക്കാറുണ്ട്. അതിലെ ഡോളറൊക്കെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമാണെന്നും മഞ്ജുഷ പറയുന്നു. സോഷ്യല്‍ മീഡിയ പേജുകള്‍ മടുത്തിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ലെന്ന് നടി പറയും. സാന്ത്വനം കുടുംബത്തില്‍ കുറുമ്പ് കാണിക്കാറുണ്ടോ എന്ന ചോദ്യത്തിന് മിണ്ടിയിട്ട് വേണ്ടേ? എന്നാണ് മഞ്ജുഷ പറഞ്ഞത്. ഞാനവിടെ പോയാല്‍ ഒന്നും മിണ്ടാറില്ല. കണ്ണനോട് പ്രണയം തോന്നിയിട്ടില്ല.

   manjusha-martin

  സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ സീരിയസായിട്ടുള്ള പ്രൊപ്പോസലുമായി വരും. കുടുംബത്തോട് കൂടി ഇരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. കൂടുതല്‍ പേരും പപ്പയെ ആണ് കൂടുതലും വിളിച്ചാണ് സംസാരിക്കാറുള്ളത്. എന്നോട് ആരും അങ്ങനെ ഇക്കാര്യം പറയാറ് പോലുമില്ല. കാരണം വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ആളെ മാത്രമേ എനിക്കും ഇഷ്ടപ്പെടുകയുള്ളുവെന്ന് ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്.

  എനിക്ക് തിരഞ്ഞെടുക്കാനുള്ള കഴിവില്ല. ഞാന്‍ കണ്ട് പിടിക്കുന്ന ആള് ശരിയാവണമെന്നില്ല. അവരാണല്ലോ നമ്മളെ വളര്‍ത്തി വലുതാക്കിയത്. ഒരു നിലയിലെത്തി കഴിഞ്ഞ്, എനിക്കിത്ര പ്രായമായെന്നും പറഞ്ഞ് പക്വത വരണമെന്നില്ലല്ലോ. ജീവിതത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പേടിയാണ്.

  ഇനി എന്നോട് വന്ന് പ്രെപ്പോസ് ചെയ്യുന്നവര്‍ പോലും തന്നോട് വെറുതേ പറഞ്ഞു എന്നേയുള്ളു. ഞങ്ങള്‍ വീട്ടുകാരുമായി സംസാരിച്ചോളാം എന്നാണ് പറയുന്നത്. എനിക്കതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണെന്ന് അറിയുന്നത് കൊണ്ട് വീട്ടുകാര്‍ ഇപ്പോള്‍ കല്യാണം നോക്കുന്നില്ലെന്ന് പറയും.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  manjusha-martin

  എന്റെ പപ്പയും അമ്മയും പ്രണയവിവാഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. പക്ഷേ ക്രിസ്ത്യന്‍ ആയിരിക്കണം. അവരുടെ ആ ചിന്താഗതിയെ മാറ്റാന്‍ നമുക്ക് സാധിക്കില്ല. കോളേജില്‍ പോയി നല്ല സീനിയര്‍ അഡ്വാക്കേറ്റ് ആരെങ്കിലും ഉണ്ടെങ്കില്‍ നോക്കിക്കോ എന്ന് പറഞ്ഞ് വിട്ടതാണ്. പക്ഷേ എനിക്ക് ആരെയും ഇഷ്ടപ്പെട്ടില്ല.

  പുകവലിയ്ക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്നവരെ എനിക്ക് ഇഷ്ടമില്ല. നമ്മുടെ കുടുംബവുമായി ഒത്ത് പോവുന്ന ആളായിരിക്കണം. ഒരു ഇരുപത്തിയാറ് വയസിന് ശേഷം വിവാഹം നോക്കാമെന്നാണ് മഞ്ജുഷ പറയുന്നത്.

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  വീട്ടില്‍ പപ്പയും അമ്മയും പ്രണയിച്ച് വിവഹം ചെയ്തവരാണ്. പ്രണയ വിവാഹങ്ങളോട് അവര്‍ക്ക് അങ്ങനെ എതിര്‍പ്പൊന്നും ഇല്ല. എന്നോട് കോളേജില്‍ പഠിക്കുന്ന സമയത്തൊക്കെ പറഞ്ഞിട്ടുണ്ട്, ഇഷ്ടപ്പെടുന്ന ആളുകളുണ്ടോന്ന് നോക്കണം. സീനിയര്‍ അഡ്വക്കറ്റ്് ഒക്കെയുണ്ടേല്‍ നോക്കിക്കോ. അങ്ങനെയാണേല്‍ ഭാവി സേഫ് ആകും എന്ന്.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  എല്‍.എല്‍.ബി. വെറുതെ പോയി എന്‍ട്രന്‍സ് എഴുതി കിട്ടിയതാണ്. പ്ലസ് ടു കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്ത് എന്റെ കൂട്ടുകാരുടെയൊപ്പം വെറുതെപോയി എഴുതിയതാ. അപ്പൊ അതങ്ങ് കിട്ടി. അങ്ങനെയാണ് പോയത്. ഞാന്‍ ഒരു 26, 27 വയസ്സൊക്ക കഴിയുമ്പോള്‍ കല്യാണം കഴിക്കാം എന്നാണ് വിചാരിക്കുന്നതെന്നും മഞ്ജുഷ പറയുന്നു.

  English summary
  Santhwanam Serial Actress Manjusha Martin About Her Marriage Proposals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X