For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഫലമില്ല, കാട്ടില്‍ പോയി ഒറ്റയ്ക്ക് താമസിക്കണം, സാന്ത്വനത്തിലെ ശിവേട്ടന് എട്ടിന്റെ പണിയുമായി അനിയന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറില്‍ ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഏകദേശം 500 എപ്പിസോഡുകള്‍ സീരിയല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മറ്റൊരു കഥാഗതിയിലൂടെ സാന്ത്വനംമുന്നോട്ട് പോവുകയാണ്.

  achu- sivan

  സാന്ത്വനം പരമ്പര പോലെ താരങ്ങള്‍ക്കും മികച്ച സ്വകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലണ് ഇപ്പോള്‍ ഇവരെ ഇന്ന് അറിയപ്പെടുന്നത്. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യപ്രധാന്യം നല്‍കി കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.

  Also Read:വിഷമങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും, സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ബിജു പപ്പന്‍

  സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ധ്. സ്വന്തം പേരിനെക്കാളും കണ്ണന്‍ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സഹോരനാണ് കണ്ണന്‍. അതേ സ്‌നേഹവും വാത്സല്യവുമാണ് പുറത്ത് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

  Also Read: എന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ല്; വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം; സാഗറിനെക്കുറിച്ച് മീന പറഞ്ഞത്

  സാന്ത്വനം കുടുംബത്തിലെ എല്ലാവരുമായും ആത്മബന്ധം പലര്‍ത്തുന്ന കണ്ണന് ഓഫ്‌സ്‌ക്രീനില്‍ ഏറ്റവും അടുപ്പം ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനോടാണ്. ശിവാഞ്ജലി പോലെ കണ്ണന്‍- ശിവന്‍ കോമ്പോയും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇവരുടെ ഓഫ്‌സ്‌ക്രീന്‍ വീഡിയോകളെല്ലാം സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്.

  Also Read:ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷ

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കണ്ണനെ കുറിച്ച് സജിന്‍ പറഞ്ഞ വാക്കുകളാണ്. അഭിമുഖത്തിനിടയില്‍ പ്രാങ്ക് കൊടുക്കാന്‍ വിളിച്ചപ്പോഴാണ് കണ്ണനെ കുറിച്ച് ഏറ്റവും നല്ല വാക്കുകള്‍ സജിന്‍ പറഞ്ഞത്. പ്രാങ്ക് കോള്‍ ആയിരുന്നുവെങ്കിലും സജിന് അച്ചുവിനോടുള്ള സൗഹൃദത്തിന്റെ ആഴം വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. നീ സൂപ്പറാണെന്ന് പറഞ്ഞ് മോട്ടിവേറ്റ് ചെയ്യുന്നുമുണ്ട്.

  ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയ്ക്കാണ് അച്ചു സജിനെ വിളിക്കുന്നത്. അവതാരകനായ ശംഭുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രാങ്ക് കോള്‍. സജിനെ നായകനാക്കി അച്ചു സംവിധാനം ചെയ്യുന്ന ഷോര്‍ട്ട്ഫിലിമിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് സംസാരം തുടങ്ങിയത്.

  കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും അത് കാട്ടില്‍ വെച്ച് ഷൂട്ട് ചെയ്യാനാണ് ആഗഹക്കുന്നതെന്നും അച്ചു ഒരു ടോണ്‍ വ്യത്യാസമില്ലാതെ പറയുന്നു. ഇതിന് ഒരു ഭാവമാറ്റവുമില്ലെതെ സജിന്‍ ഓക്കെ പറയുകയായിരുന്നു. കഥാപാത്രത്തിന് വേണ്ടി കാട്ടില്‍ പോയി താമസിക്കണമെന്നും അച്ചു രണ്ടാമതായി പറഞ്ഞു. ഇതിനു മറ്റൊന്നു ആലോചിക്കാതെ സജിന്‍ സമ്മതം പറയുകയായിരുന്നു. പ്രതിഫലം ഇല്ലെന്നും പറയുന്നുണ്ട്.

  പിന്നീട് തന്നെ കുറിച്ചുള്ള അഭിപ്രായവും അച്ചു തിരക്കുന്നുണ്ട്. തൃശ്ശൂര്‍ ഭാഷയില്‍ 'നീ അടിപൊളിയാണ് മുത്തേ' എന്നായിരുന്നു ആദ്യത്തെ മറുപടി. പിന്നെ കാണാന്‍ സൂപ്പറാണെന്നും സംവിധാനം,അഭിനയം, എഡിറ്റംഗ് എന്നിങ്ങനെയെല്ലാം ചെയ്യുന്ന മൊതലാണെന്നും അച്ചുവിനെ കുറിച്ച് പകഴ്ത്തി കൊണ്ട് സജിന്‍ പറഞ്ഞു.

  കൂടാതെ ആദ്യമായി ചെയ്യുന്ന സിനിമയില്‍ സഹനാകനായി തനിക്കൊരു ചാന്‍സ് തരണമെന്നും അതിന് ഇടയ്ക്ക് ചോദിക്കുന്നുണ്ട്. നായകന്‍ വേണ്ടേ എന്നായിരുന്നു ഇത് കേട്ടിട്ട് അച്ചുവിന്റെ ചോദ്യം. കിട്ടിയാല്‍ സന്തോഷം നമുക്ക് വാശി പിടിക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു സജിന്റെ മറുപടി.

  അവസാനം പ്രാങ്ക് കോളാണെന്നുള്ള കാര്യം അച്ചു തന്നെ തുറന്ന് പറയുകയായിരുന്നു. നല്ല കമന്റുകളാണ് ഇവരുടെ രസകരമായ സംഭാഷണത്തിന് ലഭിക്കുന്നത്. ഇരുവരും മികച്ച അഭിനേതാക്കളാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

  Recommended Video

  മുംബൈയിൽ റോബിനൊപ്പമുള്ള കറക്കത്തെ കുറിച്ച് ശാലിനി | Bigg Boss Shalini Talks About Dr. Robin

  തമിഴ് സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റേഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയല്‍ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷ കളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ ടോപ്പ് 5ല്‍ ഇടം പിടിക്കാന്‍ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു. സജിനും അച്ചുവിനുമൊപ്പം വന്‍ താരനിരയാണ് സീരിയലില്‍ അണിനിരക്കുന്നത്.

  English summary
  Santhwanam Serial Fame Achu Sugandh Prank Call To Sajin, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X