For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷഫ്നയെ കാണാൻ കാരണം മോഹൻലാൽ, പ്രണയം തുടങ്ങിയത് ഇങ്ങനെയാണ്, വെളിപ്പെടുത്തി സാന്ത്വനത്തിലെ ശിവന്‍

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനത്തിലും പറയുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. അതിനാൽ തന്നെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്.

  'കനകം കാമിനി കലഹം' സംവിധായകൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിവ്യയുടെ പ്രിയപ്പെട്ടവൻ

  തമിഴ് പരമ്പര പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി., ബംഗാളി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട് മികച്ച പ്രേക്ഷകാഭിപ്രായമാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്. വാനമ്പാടി പരമ്പരയുടെ സംവിധായകൻ ആദിത്യനാണ് സീരിയൽ സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ചിപ്പി രഞജിത്ത്, ദിവ്യ ബനു. അപ്സര, രാജീവ് പരമ്വേശരൻ, ഗിരിജ പ്രേമൻ, ഗോപിക അനിൽ, രക്ഷ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ ടിപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

  ഫ്രീടൈം ആഘോഷമാക്കി ഇന്ദ്രജയും അനിരുദ്ധും, വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സെൽഫി വൈറലാവുന്നു...

  സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പടുന്നത്. ഇന്ന് സജിൻ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സജിന് ആരാധകരുണ്ട്. ശിവാഞ്ജലി കോമ്പോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നിരവധി ഫാൻസ് കോളങ്ങളാണ് ഇവരുടെ പേരിലുള്ളത്. സജിന്റെ ആദ്യത്തെ സീരിയലാണ് സാന്ത്വനം. ഒറ്റ പരമ്പര കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം.

  സിനിമ താരം ഷഫ്നയുടെ ഭർത്താവ് ആണ് സജിൻ. എന്നാൽ ഇന്ന് ശിവന്റെ പേരിലൂടെയാണ് നടിയെ അറിയുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിന്റേയും ഷഫ്നയുടേയും പ്രണയകഥയാണ് . റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്നും എന്ന ഷോയിൽ ഒരിക്കൽ ഷഫ്ന അതിഥിയായി എത്തിയിരുന്നു. അന്ന് നടിയ്ക്ക് കൂട്ടായി എത്തിയത് സജിൻ ആയിരുന്നു. സജിനെ ഷോയിലേയ്ക്ക് റിമി ടോമി വിളിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. ആ പഴയ വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  സജിനാണ് പ്രണയകഥ പറയുന്നത്. കട്ട മോഹൻലാൽ ഫാനാണ് സജിൻ. നടന്റെ ഭഗവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷഫ്നയെ ആദ്യമായി കാണുന്നത്. ഷൂട്ടിങ്ങ് കാണാൻ വേണ്ടിയായിരുന്നു അന്ന് സജിൻ ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തില്‍ സജിനും ഒരു വേഷം ചെയ്തു. 2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ് സജിൻ പറയുന്നത്.

  Recommended Video

  രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും

  സിനിമയുടെ ഷൂട്ടിങ് അവസാനിക്കാറായ സമയത്തായിരുന്നു പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. പിന്നീട് രണ്ട് വര്‍ഷത്തോളം പ്രണയിച്ചു, തുടക്കത്തി വിവാഹത്തിന് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല.വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിയ്ക്കില്ല എന്ന് ഷഫ്‌ന ആ വീഡിയോയിൽ പറയുന്നു. എന്നാൽ ഇപ്പോൾ പിണക്കമെല്ലാം മാറിയിരിക്കുകയാണ്. ഷോയിലൂടെ സജിനെ കൊണ്ട് റിമിടോമി മീശ പിരിപ്പിച്ചിരുന്നു. പഴയ വീഡിയോ സജിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: Santhwanam
  English summary
  Santhwanam Serial Fame Sajin Opens Up his Love Story With Shafna, Throwback Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X