For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവൻ വിളിക്കാൻ വരണം, അല്ലാതെ മടങ്ങിവരില്ലെന്ന വാശിയിൽ അഞ്ജലി

  |

  സാന്ത്വനം വീട്ടിലേക്ക് പുതിയ അതിഥി വരാൻ പോവുകയാണ്. അപര്‍ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് പരമ്പരയില്‍ എല്ലാവരും അറിയുന്നത്. കൂട്ടുകുടുംബത്തിലെ മനോഹരമായ സന്ദര്‍ഭങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയനിമിഷങ്ങളും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയായ സാന്ത്വനത്തിന് ഒട്ടനവധി പ്രേക്ഷകരാണുള്ളത്. സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബജീവിതവുമെല്ലാമാണ് പരമ്പരയുടെ കഥ. എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും അഞ്ജലിയുമാണ്. ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കുന്നതും, പിരിഞ്ഞിരിക്കുന്നവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയെല്ലാമാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്.

  santhanam

  ശിവന്റെ ചേട്ടനായ ഹരികൃഷണന്റെ ഭാര്യയായ അപര്‍ണയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സീരിയൽ ആരാധകരും. നേരത്തെ അപർണയ്ക്ക് ബാങ്കിൽ ജോലി ലഭിച്ച എപ്പിസോഡുകൾ സംപ്രേഷണം ചെയ്തപ്പോഴും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ അവയെല്ലാം സ്വീകരിച്ചത്. സീരിയലിന്റെ പുത്തൻ പ്രമോയിൽ ശിവൻ വിളിക്കാൻ വരാതെ തിരികെ സാന്ത്വനം വീട്ടിലേക്ക് താൻ മടങ്ങി വരില്ലെന്ന് തറപ്പിച്ച് പറയുന്ന അഞ്ജലിയെയും കാണാം.

  Read more: ജോണ്‍ ഹൊനായ് ആയി റിസയെ തീരുമാനിച്ചതിന് കാരണം അതായിരുന്നു, പ്രിയ സുഹൃത്തിനെ കുറിച്ച് സിദ്ദിഖ്‌

  ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയനിമിഷങ്ങളെല്ലാം മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. അതിൽ ഏറെ ആരാധകരുള്ള ജോഡി കൂടിയാണ് ശിവൻ-അഞ്ജലി കോമ്പോ. ഇവരുടെ പിണക്കം നീണ്ടുപോകുമ്പോൾ ശിവാഞ്ജലി വേർപിരിയലിലേക്ക് എത്തുമോ എന്ന ആശങ്കയും സാന്ത്വനം പ്രേക്ഷകർക്കുണ്ട്. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മക്കളിൽ ഒരാളായി വേഷമിട്ട ​ഗോപിക അനിലാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്നേ​ഹനിധിയായ അമ്മയുടെയും ചേച്ചിയുടെയും ​ഗുണങ്ങളെല്ലാം കലർന്ന ശ്രീദേവിയായി ചിത്രത്തിൽ ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട നടി ചിപ്പിയാണ് വേഷമിടുന്നത്. എത്രമാത്രം അകന്നിരുന്നാലും ശിവനും അഞ്ജലിക്കും വേര്‍പിരിയാനാകില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  Read more: സീരിയല്‍ സിനിമാ താരം രമേഷ് അന്തരിച്ചു; സിനിമാലോകത്തെ നടുക്കി താരത്തിൻ്റെ ആത്മഹത്യ

  താന്‍ ഇല്ലാത്തതിന്‍റെ സങ്കടം ശിവനുണ്ടോ, എന്നറിയാനായി അഞ്ജലി ശിവന്‍റെ അനിയനായ കണ്ണനെ വിളിക്കുന്നതും എന്നാല്‍ അഞ്ജലി ഇല്ലാത്തതിന്‍റെ യാതൊരു സങ്കടവും ശിവന് ഇല്ലായെന്നും താനും ഏട്ടനും ഇവിടെ അടിപൊളിയാണെന്നും കണ്ണന്‍ പറയുന്ന രം​ഗങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്തിരുന്നു. അഞ്ജലി ഒരാഴ്ചയോ, പത്ത് ദിവസമോ കഴിഞ്ഞ് വന്നാലും ഇവിടെ കുഴപ്പമില്ലെന്നും ഇവിടെ എല്ലാവരും ഓക്കെയാണെന്നും കണ്ണന്‍ പറയുമ്പോള്‍ അറിയാതെ അഞ്ജലിയുടെ കണ്ണുകൾ നിറയുന്ന രം​ഗങ്ങളും കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ടിരുന്നു. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല അഞ്ജലി വീട്ടില്‍ നിന്ന് പോയതിന്‍റെ സങ്കടവും മുമ്പ് നടന്ന സംഭവവുമെല്ലാം ശിവനെ വല്ലാതെ അലട്ടുന്നുണ്ട്.

  ശിവാഞ്ജലിയെ പെട്ടന്ന് ഒന്നിപ്പിക്കണമെന്നാണ് സാന്ത്വനത്തിന്റെ എല്ലാ പ്രൊമോ വീഡിയോയിലും ആരാധകര്‍ കമന്റായി ഇടുന്നത്. കൂടാതെ എത്രയുംപെട്ടന്ന് പുതിയ കുഞ്ഞ് അതിഥി സാന്ത്വനം വീട്ടിൽ വരണമെന്ന് ആ​ഗ്രഹമുള്ളതായും ആരാധകർ കുറിക്കുന്നു. സീരിയല്‍ പ്രസവം എന്നൊരു പ്രയോ​ഗം തന്നെയുള്ളതിനാൽ കുഞ്ഞതിഥിയെത്താൻ എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് കുഞ്ഞതിഥിയെ ഉടൻ കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുന്നതും.

  Read more : ആ വ്യക്തിയെ വിശ്വസിച്ച് യുഎഇ വരെ പോയി, എല്ലാം എന്റെ തെറ്റാണ്! വികാരഭരിതയായി ആര്യ

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  സാന്ത്വനം സീരിയൽ കുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി മങ്കമാരായി അജ്ഞലിയും ശ്രീദേവിയും അപർണ്ണയുമെല്ലാം തങ്ങളുടെ സീരിയൽ ഭർത്താക്കന്മാർക്കൊപ്പമാണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. നടി ​ഗോപിക അനിലും ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. രാജീവ് പരമേശ്വർ, സജിൻ ടി.പി തുടങ്ങി ഒട്ടനവധി താരങ്ങൾ സാന്ത്വനം സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്.

  Read more about: santhanam serial
  English summary
  Santhwanam Serial Latest Promo: Anjali Revealed Her Stand, She Want Shivan To Call Her Back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X