For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേതുവും ബാലനും തമ്മിലുള്ള വഴക്ക്, ശിവനെ പോലീസ് പിടിക്കും,... തമിഴിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനം

  |

  വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ട് പോവുന്ന സീരിയൽ ഓരോ എപ്പിസോഡ് കഴിയുമ്പോഴും സംഭവബഹുലമാവുകയാണ്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കാഴ്ചക്കാരുണ്ട്. അവിഹിതമോ അമ്മായിയമ്മ പോരോ സീരിയലിൽ ഇല്ല. സാധാരണക്കാർക്ക് ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് സീരിയൽ കഥ പറയുന്നത്.

  ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ, ഉമ്മയുടെ ജീവിതത്തെ കുറിച്ച് കിടിലൻ ഫിറോസ്

  തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്‌റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. തമിഴ് പതിപ്പിനെ ആധാരമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. നല്ല പ്രതികരണമാണ് മറ്റുള്ള ഭാഷകളിൽ നിന്നും ലഭിക്കുന്നത്., ഹിന്ദിയിൽ പാണ്ഡ്യസ്റ്റോഴ്സ് എന്നാണ് പേര്.

  മമ്മൂട്ടിയുടെ ഭീഷ്മപർവത്തെ കുറിച്ച് താരങ്ങൾ, ഇവരും മിഖായേലിനായി കാത്തിരിക്കുകയാണ്...

  തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ കഥയിൽ നിന്ന് ചെറിയ വ്യത്യാസത്തോടെയാണ് മറ്റുള്ള പതിപ്പുകൾ ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ പരിഗണിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പൂർണ്ണമായും തമിഴ് കഥയെ പോലെയല്ല മലയാളത്തിൽ. തമിഴിലുള്ള ചിലരംഗങ്ങൾ മലയാളത്തിൽ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ മനസ്സിലാക്കി തമിഴിലെ ചില ഭാഗങ്ങൾ മലയാളത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ശിവൻ അഞ്ജലിയ്ക്ക് മുല്ലപ്പൂവ് നൽകുന്ന രംഗം തമിഴിൽ നിന്ന് ചില മാറ്റത്തോടെയാണ് മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ രക്ഷ അവതരിപ്പിക്കുന്ന അപ്പുവിന്റെ കഥാപാത്രത്തിലും ‌തമിഴിലേതിൽ നിന്ന് വ്യത്യസ്തമാണ്. മലയാളത്തിൽ നെഗറ്റീവ് ഇമേജ് അല്ല അപർണ്ണ എന്ന കഥാപാത്രത്തിനുള്ളത്.

  കൂടാതെ സഹോദരന്മാർക്ക് വേണ്ടിയാണ് ഏട്ടനും ഏട്ടത്തിയും കുഞ്ഞുങ്ങള്‍ വേണ്ടയെന്ന് വച്ചതെന്ന് കതിര്‍ തിരച്ചറിയുന്ന രംഗങ്ങളുണ്ട്. മലയാളത്തിൽ ശിവൻ‌ ചെയ്യുന്ന കഥാപാത്രമാണിത്. ഇതിന്റെ പേരിൽ ജഗനും മൂർത്തിയും തമ്മിൽ വഴക്കിടുന്നുണ്ട്. മലയാളത്തിലെ സേതു എന്ന കഥാപാത്രമാണ് തമിഴിലെ ജഗൻ. ബാലനാണ് മൂർത്തി. എന്നാൽ മലയാളത്തിൽ ഇത്തരത്തിലുള്ള രംഗം ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി സേതു എന്ന കഥപാത്രം പരമ്പരയിൽ ‌ ഇല്ല.

  ധനലക്ഷ്മി എന്ന ധനത്തിന് (മലയാളത്തില്‍ ശ്രീദേവി എന്ന ദേവി) കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് നല്ലൊരു ഡോക്ടറെ കണ്ടാല്‍ മാറ്റാവുന്ന പ്രശ്‌നമാണെന്ന് കതിറും (ശിവന്‍) മുല്ലയും (അഞ്ജലി) മനസ്സിലാക്കുന്നതും ദേവിയെ നിര്‍ബന്ധിച്ച് ആശുപത്രിയിലേക്ക് അയക്കാന്‍ ശ്രമിയ്ക്കുന്നതുമൊക്കെ പാണ്ഡിയന്‍ സ്റ്റോറില്‍ കാണാം. എന്നാൽ ഈ രംഗം ഇതുവരെ മലയാളത്തിൽ കാണിച്ചിട്ടില്ല. ശിവനും ഹരിയും കണ്ണനും അഞ്ജലിയും അപ്പുവും ചേർന്ന് നിർബന്ധിച്ച് ഇരുവരേയും ആശുപത്രിയിൽ അയക്കുന്ന രംഗമായിരുന്നു മലയാളത്തിൽ. എന്നാൽ തമിഴിൽ ധനം ഗർഭിണിയാവുന്നുണ്ട്.

  ശിവനെ പോലീസ് പിടിയ്ക്കുന്ന രംഗവും മലയാളത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. അഞ്ജലിയുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ കടക്കാരന്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നതും, വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ ശിവന്‍ തല്ലുന്നതും തമിഴിലുണ്ട്. ഇതേ തുടര്‍ന്ന് ശിവനെ അറസ്റ്റ് ചെയ്യുന്നതൊക്കെയായിട്ടാണ് കുറേ എപ്പിസോഡുകള്‍ പോകുന്നത്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ ഒറിജിനലില്‍ നിന്നും മലയാളത്തിലെത്തുമ്പോള്‍ വന്നിട്ടുണ്ട്. ബാക്കി എല്ലാം ഏകദേശം ഒരുപോലെ ആയിരുന്നു. അഞ്ജലിയുടെ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും മരുമകനോടുള്ള സാവിത്രിയുടെ പിണക്കം മാറുന്നതെല്ലാം തമിഴിലേത് പോലെ തന്നെയായിരുന്നു മലയാളത്തിലും. ഹന്ദി പണ്ഡ്യാസ്റ്റോഴ്സ് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് മുന്നോട്ട് പോവുന്നത്.

  Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. എല്ലാ താരങ്ങൾക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചി സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്,ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും. വാനമ്പാടി സീരിയൽ സംവിധായകൻ ആദിത്യനാണ് സാന്ത്വനത്തിന്റേയും സംവിധായകൻ.

  English summary
  Santhwanam Serial Story Is Very Different From Tamil Pandian Stores
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X