For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാം സ്ഥാനത്ത് സാന്ത്വനം; ശിവാഞ്ജലിമാരുടെ പിണക്കം ഉപകാരമായോ? രണ്ടിലേക്ക് പിന്തള്ളപ്പെട്ട് കുടുംബവിളക്ക്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയലിലെ ഓരോ കഥാപാത്രങ്ങളും വലിയ ജനപ്രീതി നേടിയെടുത്തതാണ്. ചില താരജോഡികളും ഇവരിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ശിവാഞ്ജലി കോംബോയും ഹരിയും അപ്പുവുമൊക്കെ പ്രേക്ഷക പ്രശംസ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്.

  കുറച്ച് മാസങ്ങളായി സാന്ത്വനം സീരിയലില്‍ പുതിയ കഥാപാത്രങ്ങളും കഥയുമൊക്കെയായിരുന്നു. ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും സാന്ത്വനം വേഗത്തില്‍ മുന്നിലെത്തി. ഇപ്പോള്‍ വീണ്ടും സാന്ത്വനം കുടുംബത്തിന്റെ കഥയിലേക്ക് മാറിയിരിക്കുകയാണ്. ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ട് നോക്കുമ്പോള്‍ ഒന്നാം സ്ഥാനം പരമ്പരയ്ക്കാണെന്നുള്ളത് ശ്രദ്ധേയമാവുന്നു. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്.

  മുന്‍പും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് സാന്ത്വനം സീരിയല്‍ ടിആര്‍പി റേറ്റിങ്ങില്‍ നിന്നിരുന്നത്. കുടുംബവിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ വീണ്ടും ഒന്നാമത് പിടിച്ചെടുത്ത് സാന്ത്വനം വിജയകരമായി മുന്നേറുകയാണ്.

  ഇതുവരെ ശിവാഞ്ജലിമാരുടെ കോംബോയാണ് യുവാക്കള്‍ക്കിടയിലും സ്വാധീനം ചെലുത്തിയത്. ഇരുവരും പ്രണയത്തിലേക്ക് എത്തിയതും ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കാന്‍ തുടങ്ങിയും പ്രേക്ഷകരെ പോലും നാണിപ്പിക്കും വിധത്തിലാണ്. എന്നാല്‍ കഥയില്‍ വീണ്ടുമൊരു ട്വിസ്റ്റ് വന്നിരിക്കുകയാണിപ്പോള്‍.

  Also Read: പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്തിട്ടില്ല; ഉള്ളിടത്തോളം നല്ലത് പോലെ നില്‍ക്കണം, കാവ്യ മാധവന്‍ പറഞ്ഞത്

  ശിവനെ പഴഞ്ചന്‍ രീതിയില്‍ നിന്നും മാറ്റിയെടുക്കണമെന്ന് അഞ്ജലിയുടെ ആഗ്രഹം വഴക്കായി മാറുകയാണ്. ശിവന്‍ ദേഷ്യപ്പെടുകയും അഞ്ജലി പിണങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാം. ഇത് സീരിയലിന്റെ റേറ്റിങ്ങിനെ ഉയര്‍ത്തി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുടുംബവിളക്ക് പതിയെ രണ്ടിലേക്ക് മാറി. അവിടെയും കഥയില്‍ ട്വിസ്റ്റ് നടക്കുന്നത് കൊണ്ട് എത്രയും പെട്ടെന്ന് മാറ്റം വന്നേക്കും.

  Also Read: എല്ലാവരും ചാന്തുപൊട്ടെന്ന് വിളിച്ച് തുടങ്ങി, അടി കിട്ടിയാൽ നേരെയാവുമെന്ന് പറഞ്ഞു; സിനിമയെ കുറിച്ച് ലാല്‍ ജോസ്

  കുടുംബവിളക്ക് സീരിലിന്റെ നട്ടെല്ല് സുമിത്രയെന്ന വീട്ടമ്മയാണ്. നടി മീര വാസുദേവ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് സുമിത്ര. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ സ്വന്തമായി ബിസിനസ് തുടങ്ങി ജീവിതത്തില്‍ പുതിയ വഴിത്തിരിവുകളിലെത്താന്‍ സുമിത്രയ്ക്ക് സാധിച്ചിരുന്നു. ഇതിനിടെ സുഹൃത്തായ രോഹിത് ഗോപാല്‍ കൂടി വന്നതോടെ കഥയില്‍ മാറ്റം വരുത്തി തുടങ്ങി.

  Also Read: ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്; അമ്മ കൂടെയുണ്ടെന്ന ധൈര്യത്തില്‍ പോവുകയാണെന്ന് സാഗര്‍ സൂര്യ

  ഇപ്പോള്‍ രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം നടക്കാനുള്ള സാധ്യത തെളിയുകയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ സുമിത്രയോട് ഇഷ്ടം തോന്നിയ രോഹിത്ത് ഇപ്പോഴും അത് മനസില്‍ കൊണ്ട് നടക്കുകയാണ്. ഇതറിഞ്ഞ അച്ഛച്ഛന്‍ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം നടത്തണമെന്ന ആഗ്രഹവുമായിട്ടെത്തി. ഇത് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്ന ട്വിസ്റ്റായി മാറിയേക്കുമെന്നാണ് അറിയുന്നത്.

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  കാലങ്ങളായി മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ സീരിയലാണ്. എന്നാല്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി അമ്മയറിയാതെയില്‍ കഥ മാറി കൊണ്ടിരിക്കുകയാണ്. അമ്പാടി, അലീന എന്ന കോംബോയും അപര്‍ണ-വിനീത് കോംബോയുമാണ് അമ്മയറിയാതെ സീരിയലിന്റെ വിജയത്തിന് പിന്നില്‍.

  English summary
  Santhwanam Tops In The latest TRP Rating, Kudumbavilakku Slips To Second
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X