For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനൂപോ അരിസ്‌റ്റോ സുരേഷോ? ഈയാഴ്ച ബിഗ് ബോസില്‍ നിന്നും പുറത്താവുന്നതാരാണ്?

  |

  മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാള പതിപ്പ് വീണ്ടുമൊരു എലിമിനേഷനെ അഭിമുഖീകരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ പെട്ടിയും കിടക്കയുമെടുത്ത് പുറത്തേക്ക് പോയത് ഡേവിഡ് ജോണായിരുന്നു. ഇത്തവണ ആരാവും പുറത്തുപോവുന്നതെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. പേളി മാണി, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍ എന്നിവരുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. രണ്ടാം വാരത്തിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താനായി മോഹന്‍ലാല്‍ ബിഗ് ബോസിലേക്കെത്തിയിട്ടുണ്ട്.

  ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായെത്തിയത്. രണ്ടാമത്തെ ആഴ്ച ആ സ്ഥാനം രഞ്ജിനി ഹരിദാസിനായിരുന്നു. ക്യാപ്റ്റനെക്കുറിച്ചുള്ള പരാതികളും താരത്തിന് മുന്നിലെത്തിയിരുന്നു. കുറച്ച് പേര്‍ രഞ്ജിനിയെ ശക്തമായി പിന്തുണയക്കുമ്പോള്‍ മറ്റ് ചിലരാവട്ടെ താരത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. എലിമിനേഷന് മുന്നോടിയായി നടന്ന എപ്പിസോഡിനിടയിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മൂന്നുപേരില്‍ നിന്നും ആരാവും പുറത്താവുന്നത്?

  മൂന്നുപേരില്‍ നിന്നും ആരാവും പുറത്താവുന്നത്?

  വീണ്ടുമൊരു എലിമിനേഷനെത്തിയപ്പോള്‍ ഇത്തവണ ആരാണ് പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങി. അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, പേൡമാണി ഇവരെയാണ് മറ്റുള്ളവര്‍ നോമിനേറ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന പേളി മാണി പുറത്തേക്ക് പോവാനുള്ള സാധ്യത കുറവാണ്. നിലവിലെ പ്രകടനവും പെരുമാറ്റവും വെച്ച് അരിസ്റ്റോ സുരേഷോ അനൂപോ ആയിരിക്കും പുറത്തുപോവുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവരാരുമല്ലാതെ മറ്റൊരാളാവാനും സാധ്യതയുണ്ട്. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ നോമിനേഷനും പരിഗണിച്ചതിന് ശേഷമാണ് ബിഗ് ബോസ് ഇക്കാര്യക്കില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

  പേളി മാണിയുടെ സങ്കടം

  പേളി മാണിയുടെ സങ്കടം

  എല്ലായപ്പോഴും സങ്കടം നിറഞ്ഞ മുഖവുമായണല്ലോ പേളി മാണിയെ കാണുന്നതെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. വീട്ടിലെ പോലെയാണ് താന്‍ ഇവിടെയും പെരുമാറുന്നതെന്ന് താരം പറയുന്നു. മമ്മിയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഇവിടെ മറ്റ് വിഷയങ്ങളൊന്നുമില്ലെന്നും താരം പറയുന്നു. പൊതുവെ മോഡേണ്‍ ഗെറ്റപ്പിലെത്തുന്ന പേളി സല്‍വാര്‍ ധരിക്കുന്നതില്‍ അതൃപ്തിയും അതിന് പിന്നിലെ ദുരുദ്ദേശത്തെക്കുറിച്ചും വെളിപ്പെടുത്തി മറ്റൊരു മത്സരാര്‍ത്ഥി രംഗത്തെത്തിയിരുന്നു. കൃത്യമായ പ്ലാനിങ്ങുമായാണ് പേളി പരിപാടിയിലേക്കെത്തിയതെന്നും ഇതൊക്കെ അഭിനയമാണെന്നുമായിരുന്നു പ്രധാന ആരോപണം.

  അനൂപിന്റെ കാര്യം

  അനൂപിന്റെ കാര്യം

  കിച്ചണ്‍ ചാര്‍ജ് ലഭിച്ചപ്പോള്‍ രുചികരമായ ഭക്ഷണമാണ് താനുണ്ടാക്കിയത്. എന്നിട്ടും തന്നെ നോമിനേറ്റ് ചെയ്തപ്പോഴേ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ അര്‍ഹനല്ലെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ക്യാപ്റ്റനാവാനുള്ള ടാസ്‌ക്കിനിടയില്‍ ശ്വേത മേനോനെ കളയാക്കിയ താരത്തെ വിമര്‍ശിച്ച് വനിതാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചൂട് കാരണം തുണിയൂരേണ്ടി വരുമെന്ന് ശ്വേത പറഞ്ഞപ്പോള്‍ മലയാളികള്‍ എല്ലാം കണ്ടതല്ലേയെന്നായിരുന്നു അനൂപിന്റെ കമന്റ്. തികച്ചും സ്ത്രീവിരുദ്ധമായ കമന്റ് പറഞ്ഞ അദ്ദേഹത്തിന്റെ മനസ്സിലിരിപ്പിനെക്കുറിച്ച് ശ്വേത തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് രഞ്ജിനിയും ദിയയും ഹിമയും പേളിയും ഈ വിഷയത്തില്‍ രൂക്ഷപ്രതികരണം നടത്തിയത്. കളിയാക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും അനൂപ് ചന്ദ്രന്‍ എന്തൊക്കെ പറയുമെന്ന കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണെന്നുമായിരുന്നു അനൂപിന്റെ പ്രതികരണം.

  ഹിറ്റലറിനെപ്പോലെ ചിരിക്കുന്ന സാബു

  ഹിറ്റലറിനെപ്പോലെ ചിരിക്കുന്ന സാബു

  നിഷ്‌കളങ്കമായി ചിരിക്കുന്ന ഹിറ്റ്‌ലറിനെപ്പോലെയാണ് സാബുമോനെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പരിപാടിക്കിടയില്‍ മറ്റുള്ളവരെ പരസ്യമായി വിമര്‍ശിച്ചും തനിക്ക് നല്‍കിയ ടാസ്‌ക്ക് പൂര്‍ത്തിയാക്കിയുമാണ് അദ്ദേഹം മുന്നേറിയത്. ഇടയ്ക്ക് ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്‌ക്കിലൂടെ താരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. രഞ്ജിനിയുമായി സാബും അത്ര ചേര്‍ച്ചയിലല്ല. ഇരുവരും നേരില്‍ കാണുമ്പോഴെല്ലാം ഇക്കാര്യം വ്യക്തമാവുന്നുമുണ്ട്.

   ശ്വേതയുടെ പരാതികള്‍

  ശ്വേതയുടെ പരാതികള്‍

  പാത്രം കഴുകാന്‍ വിസമ്മതിച്ച ശ്വേതയെ രൂക്ഷമായി വിമര്‍ശിച്ച് ബഷീര്‍ ബാഷി എത്തിയിരുന്നു. തനിക്ക് അസുഖമായതിനാലാണ് താന്‍ പാത്രം കഴുകാന്‍ പോയതെന്നാണ് താരം പറഞ്ഞത്. എന്നാല്‍ തന്നെ ഞെട്ടിക്കാനും മാത്രം ബഷീര്‍ വളര്‍ന്നിട്ടില്ലെന്നും താരം തുറന്നടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അനൂപ് ചന്ദ്രനും തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ശ്വേത പരാതിപ്പെട്ടിരുന്നു.

  എപ്പോഴും കരയാറില്ലെന്ന് ശ്രീലക്ഷ്മി

  എപ്പോഴും കരയാറില്ലെന്ന് ശ്രീലക്ഷ്മി

  ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയുടെ കരച്ചിലിനെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഓരോരുത്തരുടെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് ചോദിച്ചത്. എപ്പോഴും കരയാറില്ലെന്നാണ് താരം പറഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ രഞ്ജിനി നല്ല പ്രകടനമാണെന്നും മികച്ച പെര്‍ഫോമന്‍സാണെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ വിലയിരുത്തല്‍. പേളിയും ശ്വേതയും ഇതേ അഭിപ്രായക്കാരായിരുന്നു.

  English summary
  Another elimination in Big Boss, Who will eliminate?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X