»   » ചപ്പാത്തിയ്ക്ക് വേണ്ടി തല്ലുകൂടിയ മലയാളത്തിലെ രണ്ട് മുന്‍നിര നായികമാര്‍; വീഡിയോ കാണൂ

ചപ്പാത്തിയ്ക്ക് വേണ്ടി തല്ലുകൂടിയ മലയാളത്തിലെ രണ്ട് മുന്‍നിര നായികമാര്‍; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പല താരങ്ങളും തമ്മിലുള്ള തമ്മില്‍ തല്ലുകളെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. വാക്ക് പോരും കൈയ്യാങ്കളിയുമൊക്കെ നായികമാര്‍ തമ്മിലുണ്ടാവുമ്പോള്‍ അത് മറച്ചുവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെയിതാ പരസ്യപ്പെടുത്തുന്നു.

എല്ലാവരെയും കണ്ണുമടച്ച് വിശ്വസിച്ചതുകൊണ്ട് ഒരുപാട് പണികിട്ടി; പ്രിയാമണിയുടെ വെളിപ്പെടുത്തല്‍

മംമ്ത മോഹന്‍ദാസും പ്രിയാ മണിയുമാണ് ചപ്പാത്തിയ്ക്ക് വേണ്ടി തല്ലുകൂടിയ ആ രണ്ട് മുന്‍നിര നായികമാര്‍. മംമ്ത മോഹന്‍ദാസ് തന്നെയാണ് തല്ലുകൂടുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും. അപ്പോള്‍ തന്നെ മനസ്സിലായിക്കാണുമല്ലോ, ഇത് ഗൗരവമുള്ള തല്ലുകൂടലല്ല എന്ന്...

സെറ്റിലെ തമാശ

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സിന്റെ വിധികര്‍ത്താക്കളാണ് മംമ്ത മോഹന്‍ദാസും പ്രിയാമണിയും. സെറ്റില്‍ നടക്കുന്ന തമാശയെന്നോണമാണ് ചപ്പാത്തിയ്ക്ക് വേണ്ടി തല്ലുകൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

ഡാന്‍സാണോ കോമഡിയാണോ..

ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോര്‍ പൂര്‍ണമായും ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ മാത്രം വേദിയാണെന്ന് പറയാന്‍ കഴിയില്ല. അവിടെ കോമഡി വേദികളില്‍ നടക്കുന്നതിനെക്കാള്‍ വലിയ കോമഡിയാണ് നടക്കാറുള്ളത്. വിധികര്‍ത്താക്കളും അവതാരകരും മത്സരാര്‍ത്ഥികളും തമ്മിലുള്ള രസകരമായ അംഗങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷിയാണ്.

ഇപ്പോഴുള്ള തല്ലുകൂടല്‍

ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന തല്ലുകൂടലും ഈ തമസാശയുടെ ഭാഗമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ തന്നെ അറുപതിനായിരത്തിനടുത്ത് ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു...

കാണൂ

മംമ്ത മോഹന്‍ദാസും പ്രിയാമണിയും തമ്മില്‍ ചപ്പാത്തിയ്ക്ക് വേണ്ടി തല്ലുകൂടുന്ന വീഡിയോ ഇതാണ്.

English summary
See tug of war between Priyamani and Mamta Mohandas for Chapati

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam