സീത-ഇന്ദ്രന്‍ ദാമ്പത്യ ബന്ധം പൊട്ടിത്തെറിയിലേക്ക്! ഇനി ഒരുമിച്ച് പോവാനാവില്ലെന്ന് സീത! പ്രമോ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളിലൊന്നാണ് സീത. സ്വാസികയും ഷാനവാസും നായികാനായകന്‍മാരായെത്തിയ പരമ്പര വിജയകരമായി മുന്നേറുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് പരമ്പര. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഈ പരമ്പര മുന്നേറിയത്. സീതയുടെയും ഇന്ദ്രന്റേയും വിവാഹം ലൈവായി നടത്തിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഞെട്ടിച്ചത്. രാമനുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായാണ് സീത ഇന്ദ്രനെ വിവാഹം ചെയ്തത്. കുട്ടിക്കാലം മുതലേ തന്നെ സീതയെ ഇഷ്ടപ്പെട്ടിരുന്ന ഇന്ദ്രനെ സംബന്ധിച്ച് ഏറെ സന്തോഷകരമായിരുന്നു ഈ വിവാഹം. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലായിരുന്നു ഇന്ദ്രനെത്തേടി ആദി ലക്ഷ്മിയെത്തിയത്.

ഇന്ദ്രന്റെയും സീതയുടെയും വിവാഹ ദിനത്തിലായിരുന്നു ആദി ലക്ഷ്മി ആദ്യമായി വന്നത്. പിന്നീട് ഓഫീസിലും വീട്ടിലുമൊക്കെ ഇന്ദ്രനെ അന്വേഷിച്ച് ആദിയെത്തിയതോടെയാണ് സീതയുടെ അച്ഛന്റെ സംശയം കൂടിയത്. സംശയനിവാരണത്തിനായി ആദി ലക്ഷ്മിയെ കാണാന്‍ പോയപ്പോഴാണ് അത് തന്‍രെ മകളാണെന്ന സത്യത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. കുടുംബം തകരാതിരിക്കനായി അവരെ സംരക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഇന്ദ്രനോട് പറഞ്ഞതിനാല്‍ സീതയെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരും തമ്മിലുള്ള രഹസ്യ സംസാരത്തിന് കാതോര്‍ത്ത സീത ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിലും നേരിട്ട് ചോദിച്ചിരുന്നില്ല. എന്നാല്‍ സുമംഗലയ്ക്ക് അച്ഛന്‍ കിഡ്‌നി ദാനം ചെയ്യുന്നുവെന്നറിഞ്ഞപ്പോഴാണ് സീത നേരിട്ട് അവര്‍ക്കരികിലേക്കെത്തിയതും കാര്യങ്ങള്‍ തിരക്കിയതും.

Seetha

ബൈപാസ് സര്‍ജ്ജറി കഴിഞ്ഞ അച്ഛന് എങ്ങനെ കിഡ്‌നി ദാനം ചെയ്യാനാവുമെന്നായിരുന്നു സീതയുടെ സംശയം. എന്നാല്‍ ഇത് മറച്ചുവെച്ചാണ് അദ്ദേഹം പരിശോധനയ്‌ക്കെത്തിയതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. അച്ഛന്‍ ഇത്തരമൊരു കാര്യം ചെയ്യുമ്പോള്‍ അതേക്കുറിച്ച് തന്നെ അറിയിക്കാതിരുന്നതിന് ഇന്ദ്രനുമായി പിണങ്ങിയിരിക്കുകയാണ് സീത. കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തതെന്നും ഇത് പൊറുക്കാന്‍ തനിക്കാവില്ലെന്നുമുള്ള നിലപാടിലാണ് സീത. ഇവരുടെ ദാമ്പത്യ ബന്ധം അവസാനിക്കുന്നുവെന്ന തരത്തിലുള്ള പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതും. പ്രമോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X