For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദിത്യൻ മനസില്‍ പക കൊണ്ട് നടക്കും, ദുഷ്ട ചിന്തയാണ്; സീരിയലില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ച് നടന്‍ ഷാനവാസ്

  |

  സീത സീരിയലിലെ ഇന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ വമ്പന്‍ ജനപ്രീതിയാണ് നടന്‍ ഷാനവാസിന് ലഭിച്ചത്. സ്വാസികയ്‌ക്കൊപ്പമുള്ള നായിക, നായകന്‍ വേഷം ഒത്തിരി ആരാധകരെ നേടി കൊടുക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സീരിയല്‍ അവസാനിച്ചെങ്കിലും സീരിയലിന്റെ ലൊക്കേഷനിലെ ചില സംഭവവികാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഷാനവാസിപ്പോള്‍.

  നീല സാരിയിൽ മനോഹരിയായി ഐശ്വര്യ അർജുൻ, ആരെയും മയക്കുന്ന താരപുത്രിയുടെ ചിത്രങ്ങൾ കാണാം

  സീതയില്‍ പെട്ടെന്നൊരു ദിവസം ഷാനവാസ് മരിക്കുന്നതാണ് കാണിച്ചത്. അത് തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിന് പിന്നില്‍ കളിച്ചത് നടന്‍ ആദിത്യന്‍ ജയനാണെന്നും പറയുകയാണ് താരം. കഴിഞ്ഞ ദിവസങ്ങളില്‍ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാനവാസ് എത്തിയത്.

  എനിക്കെതിരെ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്ത് വിടാതിരുന്നതും ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നതും. അവരുടെ കുടുംബ ജീവിതത്തില്‍ ഞാന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല. എന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം എന്റെ പേരില്‍ സംവിധായകന് വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോന്ന സംശയം ഉണ്ടെന്നും ഷാനവാസ് പറയുന്നു.

  എന്നോട് അവര്‍ക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവന്‍ ഉണ്ടാക്കിയതാണോ ആ വ്യാജ സന്ദേശം എന്നാണ് ഇപ്പോള്‍ എന്റെ സംശയം. മാത്രമല്ല ഞാനഭിനയിച്ച മറ്റൊരു സീരിയലിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തിക്കെട്ട മനസിന്റെ ഉടമയാണ്. പല ഓണ്‍ലൈന്‍ ചാനലുകളും എന്നെ കുറിച്ച് മോശമായി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അപ്പോഴൊക്കെ ഞാന്‍ ഒന്നും പ്രതികരിക്കാതെ ഇരുന്നത് സഹപവര്‍ത്തകരുടെ ഉപദേശപ്രകാരമാണ്.

  പ്രതികരിച്ചാല്‍ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീം ആയിരിക്കുമത്രേ. അവര്‍ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു. തിരുവനന്തപുരത്ത് വച്ച് ഞാന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയിലാണ് ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ എന്നെ വിളിച്ച് വിവരം പറഞ്ഞു. അവിടേക്ക് ഞാന്‍ വരേണ്ടെന്ന് അവര്‍ ഉപദേശിച്ചു. പക്ഷേ ഞാന്‍ പോയി. നേരെ ചെന്ന് ആദിത്യനോട് കുശലം പറഞ്ഞു.

  ഒപ്പം വന്ന ഗുണ്ട നേതാവിനോട് എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാന്‍ വരാം. കാര്യങ്ങള്‍ പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് വേദിയിലേക്ക് പോയി. ഞാന്‍ കാര്യം മനസിലാക്കിയെന്ന് അറിഞ്ഞതോടെ അവര്‍ മുങ്ങി. എന്നെ മാത്രമല്ല പലരെയും ഇതുപോലെ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവന്‍. ഇങ്ങനെ ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മനസില്‍ വിഷം കൊണ്ട് നടക്കുക, പക കൊണ്ട് നടക്കുക, എന്നൊക്കെ കേട്ടിട്ടേയുള്ളു. അതാണ് ആദിത്യന്‍. എന്തൊരു ദുഷ്ട ചിന്തയാണ് അയാള്‍ക്ക്.

  പത്ത് വര്‍ഷം മുന്‍പ് ആദിത്യനും ഞാനും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചു. ഞാന്‍ നായകനും ആദിത്യന്‍ വില്ലനുമായിട്ടാണ് അഭിനയിച്ചത്. ചെറിയ മുതല്‍ മുടക്കില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഒരു കുഞ്ഞ് ചിത്രമാണ്. സിനിമയില്‍ ആദിത്യന് പ്രതിഫലമായി പറഞ്ഞുറപ്പിച്ച തുകയുടെ പകുതി ആദ്യം കൊടുത്തു. ബാക്കി ഷൂട്ട് കഴിഞ്ഞ് കൊടുക്കാം എന്നായിരുന്നു കരാര്‍. എന്നാല്‍ ഷൂട്ട് തീരും മുന്‍പ് മുഴുവന്‍ കാശും വേണം. ഇല്ലെങ്കില്‍ അഭിനയിക്കില്ലെന്നും ആദിത്യന്‍ വാശിപിടിച്ചു. ഇതോടെ അഭിനയിക്കാന്‍ എത്തിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് ഞാന്‍ ആദിത്യനെ വിളിച്ച് പറഞ്ഞു.

  Recommended Video

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  അന്ന് തുടങ്ങിയതാണ് എന്നോടുള്ള പക. മാത്രമല്ല ഞങ്ങള്‍ കബളിപ്പിക്കുകയാണെന്ന് രാജന്‍ പി ദേവ് ചേട്ടനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ആദിത്യനെ സിനിമയിലേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്. പക്ഷേ ചേട്ടന് കാര്യങ്ങള്‍ മനസിലായതോടെ അദ്ദേഹം ആദിത്യനെ വിളിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. അതോടെ ആദിത്യന്‍ വന്നു. അഭിനയിച്ചു. അതിന്റെ പകയാണ് എന്നെ ഉപദ്രവിക്കാന്‍ കാരണമായത്. ഞാനിതൊക്കെ അറിയുന്നത് പിന്നീടൊരു ചാനലില്‍ അവന്‍ എന്നെ കുറിച്ച് ഇതൊക്കെ വച്ച് പകയോടെ സംസാരിച്ചപ്പോഴാണ്. ഞാന്‍ പോലും അതൊക്കെ എന്നേ മറന്ന് പോയിരുന്നു എന്നും ഷാനവാസ് പറയുന്നു.

  English summary
  Seetha Serial Actor Shanavas's Argument Against Adithyan Jayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X