For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ വിവാഹമോചിതനല്ല, ഭാര്യയെയും മക്കളെയും പബ്ലിക്ക് ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഷാനവാസ് ഷാനു

  |

  കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ വേഷത്തിലെത്തി. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറിയ താരമാണ് ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്. സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റലര്‍ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

  റായി ലക്ഷ്മി സൌന്ദര്യ സംരംക്ഷണത്തിലാണ്, വർക്കൌട്ടിനിറങ്ങഇയ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  നടി മേഘ്‌ന വിന്‍സെന്റ് നായികയായിട്ടെത്തിയ സീരിയലില്‍ ഡികെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനവാസാണ്. മിനിസ്‌ക്രീന്റെ ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന ഷാനവാസ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സീരിയല്‍ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ഷാനവാസ് പറയുന്നത്.

  മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന പേര് മാറ്റി രാജാവിന്റെ മകന്‍ എന്നാക്കാന്‍ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റിയൂമില്‍ ആയിരിക്കും. മനസിലായല്ലോ കഷ്ടപ്പാട്. ബംഗ്ലാളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഹിറ്റ്‌ലര്‍ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്‌ലര്‍ ആവണമല്ലോ. ആവശ്യമില്ലാതെ ഹിറ്റ്‌ലര്‍ ആവില്ലെന്നാണ് താരത്തിന്റെ മറുപടി.

  ഞങ്ങളെ കൊണ്ട് വന്ന് ബുദ്ധിമുട്ടിക്കുന്നു എന്നല്ല പറയുന്നത്. ഇത്രയും നല്ല സ്‌നേഹവും മര്യാദയും കാശും കിട്ടുന്ന വേറെ ഏത് ഫീല്‍ഡ് ഉണ്ട്. ഒരു ജില്ലാ കലക്ടര്‍ വാങ്ങുന്നതിലും ശമ്പളം വാങ്ങുന്നവര്‍ ഇവിടെ ഉണ്ട്. പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയവരൊന്നുമല്ല സിനിമയില്‍ കോടികള്‍ ഉണ്ടാക്കുന്നത്. അതിലോട്ടുള്ള വഴിയാണ് സീരിയലുകള്‍. നമ്മുടെയൊക്കെ ലക്ഷ്യം സിനിമയാണ്. അത് വിചാരിച്ചാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

  മിസിസ് ഹിറ്റലറിനെ കുറിച്ചുള്ള ട്രോളുകളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് ഷാനവാസ് പറഞ്ഞത്. 'ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. പക്ഷേ ഹൃദയത്തിലോ എന്റെ ബെഡ് റൂമിലോ സ്ഥാനം ഉണ്ടാവില്ല. പിന്നെ നീ എന്തിനാടാ കെട്ടുന്നത്' എന്ന ട്രോളിനെ കുറിച്ച് അവതാരക വീണ പറഞ്ഞു. എന്നാല്‍ പിന്നെ ട്രോള്‍ വരുന്നതാണ് നല്ലതെന്ന് താരം പറയുന്നു. അപ്പോഴല്ലേ ശ്രദ്ധിക്കപ്പെടുക, അങ്ങനെ എങ്കിലും ആളുകള്‍ കാണട്ടേ എന്ന് ഷാനവാസ് സൂചിപ്പിക്കുന്നു. ട്രോളുകളൊക്കെ ആസ്വദിക്കുകയാണ്.

  ആക്ഷന്‍ കിംഗ് ഓഫ് മിനിസ്‌ക്രീന്‍ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് വെളിപ്പെടുത്തി. കുങ്കുമപ്പൂവ് സീരിയല്‍ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലി കൂടിപ്പിക്കുകയായിരുന്നു. സീത സീരിയലിലും കുറച്ച് ഫൈറ്റ് ഉണ്ടായിരുന്നു. വില്ലന്‍ക്യാരക്ടര്‍ ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടം. അതാവുമ്പോള്‍ ഞാന്‍ എന്തെങ്കിലും വന്ന് ചെയ്താല്‍ മതി. മറ്റേത് ആണെങ്കില്‍ ഒരുപാട് ഇമോഷന്‍സ് ഇടേണ്ടി വരും.

  Recommended Video

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. എന്റെ കുടുംബത്തെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിലോ മറ്റിടങ്ങളിലോ കൊണ്ടിട്ട് പബ്ലിസിറ്റി ആക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. ഞാന്‍ ഡിവോഴ്‌സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാല്‍ ഷാനവാസിന്റെ വീട് കാണിച്ച് തരും. ഞാന്‍ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്ന് ഷാനവാസ് പറയുന്നു.

  Read more about: shanavas ഷാനവാസ്
  English summary
  Seetha Serial Actor Shanavas Shanu Opens Up About Her Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X