twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടോപ് സിംഗര്‍ ഗ്രാന്‍റ് ഫിനാലെയില്‍ വിജയകിരീടം സീതാലക്ഷ്മിക്ക്! അര്‍ഹിച്ച നേട്ടമെന്ന് ആരാധകര്‍!

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ റിയാലിറ്റി ഷോകളിലൊന്നായിരുന്നു ടോപ് സിംഗര്‍. കുസൃതി നിറച്ച് കുട്ടിപ്പാട്ടുകാരെത്തിയപ്പോള്‍ പ്രേക്ഷകരെ അവരെ നെഞ്ചേറ്റുകയായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ പരിപാടിക്ക് ലഭിച്ചത്. എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, സിതാര, അനുരാധ ശ്രീറാം തുടങ്ങിയവര്‍ക്കൊപ്പം ഗായകരും താരങ്ങളുമെല്ലാം പരിപാടിയിലേക്ക് എത്തിയിരുന്നു. വ്യത്യസ്തമായ ഗാനങ്ങളുമായാണ് മത്സരാര്‍ത്ഥികളെല്ലാം എത്താറുള്ളത്. കുസൃതി നിറഞ്ഞ മറുപടികളും കമന്റുകളുമൊക്കെയായെത്തിയ കുരുന്ന് ഗായകരുടെ പരിപാടിയുടെ റേറ്റിംഗും ഏറെ മുന്നിലായിരുന്നു.

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ടോപ് സിംഗറിന്റെ ഗ്രാന്റ് ഫിനാലെയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. തിരുവോണം ദിനത്തില്‍ ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ മാരത്തോണ്‍ നടത്തുമെന്ന് നേരത്തെ തന്നെ അണിറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഫിനാലെ നടത്തിയത്. സീതാലക്ഷ്മിയായിരുന്നു ടോപ് സിംഗര്‍ ടൈറ്റില്‍ സ്വന്തമാക്കിയത്. ഗ്രാന്‍ഡ് ഫിനാലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ

    ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ

    വ്യത്യസ്തമായ പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം ആ വ്യത്യസ്തത പ്രകടമായിരുന്നു. ചാനലില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരിപാടികളിലൊന്നായ ടോപ് സിംഗര്‍ അവസാനിച്ചിരിക്കുകയാണ്. ഒരാഴ്ചയോളം നീണ്ടുനിന്ന മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആരായിരിക്കും വിജയകിരീടം സ്വന്തമാക്കുന്നതെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

    സീതാലക്ഷ്മിയും തേജസും

    സീതാലക്ഷ്മിയും തേജസും

    2018 സെപ്റ്റംബര്‍ 22നായിരുന്നു ടോപ് സിംഗര്‍ തുടങ്ങിയത്. 8 പേരായിരുന്നു ഫിനാലെയില്‍ മത്സരിച്ചത്. സീതാലക്ഷ്മിയായിരുന്നു ടോപ് സിംഗര്‍ വിജയകിരീടം സ്വന്തമാക്കിയത്.50 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് സീതാലക്ഷ്മിക്ക് ലഭിച്ചത്. തേജസിനായിരുന്നു രണ്ടാം സ്ഥാനം, വൈഷ്ണവി പണിക്കരും ദിതിയുമായിരുന്നു മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഫിനാലെയില്‍ ഒടുവിലായാണ് വിജയികളെ പ്രഖ്യാപിച്ചത്.

    Recommended Video

    Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam
    ചരിത്രം കുറിച്ചു

    ചരിത്രം കുറിച്ചു

    ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ടോപ് സിംഗര്‍. ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന ഫിനാലെ ഇതാദ്യമായാണ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായി നീണ്ടുനിന്ന ഫൈനല്‍ മത്സരം തുടങ്ങിയത് പൂരാടം ദിനത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ ഓണത്തിനും റേറ്റിംഗില്‍ മുന്നിലായിരുന്നു ടോപ് സിംഗര്‍. മോഹന്‍ലാലായിരുന്നു കുരുന്ന് ഗായകര്‍ക്കൊപ്പം ഓണം ആഘോഷിക്കാനായെത്തിയത്.

    അതിഥികളായെത്തിയവര്‍

    അതിഥികളായെത്തിയവര്‍

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളും ടോപ് സിംഗറിലേക്ക് എത്തിയിരുന്നു. ഗായകരും ഇടയ്ക്ക് കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കാനായി എത്താറുണ്ടായിരുന്നു, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, മഞ്ജു വാര്യര്‍, അപര്‍ണ്ണ ബാലമുരളി, ഭാവന, രമേഷ് പിഷാരടി ഇവരെല്ലാം ടോപ് സിംഗറില്‍ അതിഥികളായെത്തിയിരുന്നു.

    കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്

    കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്

    ടോപ് സിംഗറിലെ കുട്ടിത്താരങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കാനായി കഴിഞ്ഞ തവണ മോഹന്‍ലാല്‍ എത്തിയിരുന്നു. കളിചിരിയും പാട്ടുമൊക്കെയായി രസകരമായ എപ്പിസോഡ് റേറ്റിംഗിലും ഒന്നാം സ്ഥാനത്തായിരുന്നു. മോഹന്‍ലാല്‍ തങ്ങള്‍ക്ക് അരികിലേക്കെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു കുരുന്ന് ഗായകര്‍ പറഞ്ഞത്. ഇത്തവണയും ഓണത്തിന് പ്രേക്ഷകര്‍ വിടാതെ കണ്ട പരിപാടി ടോപ് സിംഗറാണെന്നതില്‍ സംശയമില്ല.

    English summary
    Seethalakshmi wons the Top Singer Title, Fans getting happy after the Grand Finale
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X