For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയുടെ കാറില്‍ നിന്നും പിടിച്ചത് ജിഷിനെ? വരദ ഗര്‍ഭിണിയാണോന്ന് അങ്ങോട്ട് ചോദിച്ചു, ഗോസിപ്പുകളെ കുറിച്ച് താരം

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ടിഷ്ടപ്പെട്ട് വിവാഹിതരായതാണ്. എന്നാല്‍ താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകളിപ്പോള്‍ പ്രചരിക്കുന്നത്. ഈ വിഷയത്തില്‍ ഇനിയും വരദയോ ജിഷിനോ പ്രതികരിച്ചിട്ടില്ല.

  കഴിഞ്ഞ ദിവസം നടന്‍ ആദിത്യന്‍ ജയനൊപ്പം ജിഷിന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ ഈ അഭിമുഖത്തിലൂടെ തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെ പറ്റിയാണ് നടന്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ വിവാഹമോചനമായോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു.

  ജിഷിന്‍ നടിമാരുടെ കൂടെ കാറില്‍ യാത്ര ചെയ്യാറുണ്ടോ എന്നായിരുന്നു ആദിത്യന്‍ ചോദിച്ചത്. 'ഉണ്ടല്ലോ, എന്റെ ഭാര്യയും ഒരു നടിയല്ലേ എന്ന് താരം തിരിച്ച് ചോദിച്ചു'. അവരെ കുറിച്ച് പറയേണ്ടെന്ന് പറഞ്ഞ ആദിത്യന്‍ ഒരു നടിയുടെ കൂടെ ജിഷിനെ നാട്ടുകാര്‍ പിടിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ച് ചോദിച്ചു.

  'ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു, ആ നടി പുറത്തിറങ്ങി. കൂടെയുള്ളത് ജിഷിന്‍, അവന്‍ പുറത്തേക്ക് ഇറങ്ങുന്നില്ല' ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തയെ കുറിച്ചാണോ ചോദിച്ചതെന്ന് ജിഷിന്‍ ചോദിക്കുന്നു.

  Also Read: മീനാക്ഷിയും കാവ്യയും പിണക്കത്തിലാണോ? ഗോസിപ്പുകാരുടെ വായടപ്പിച്ച് കൊണ്ട് പുതിയ ചിത്രം വൈറലാവുന്നു

  ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞിട്ടാണ് ഇക്കാര്യം ഞാനറിയുന്നത്. യൂട്യൂബ് നിറയെ കമന്റുകളാണ്. വരദയുടെ ഭര്‍ത്താവ് അല്ലേ, അവന്‍ ചെയ്യും, എന്നൊക്കെയാണ് കമന്റുകള്‍. അത് നീയല്ലെന്ന് പുറത്ത് പറയാന്‍ പറഞ്ഞത് അമ്മയാണ്. പക്ഷേ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഞാനല്ല അതെന്ന് അറിയാം.

  വരദയുടെ അടുത്ത് ഇത് പറഞ്ഞപ്പോള്‍ വേറെ വല്ലോ പെണ്ണുങ്ങളും ആണെങ്കില്‍ വിശ്വസിക്കാമായിരുന്നു. ഈ പറഞ്ഞ ആളായത് കൊണ്ട് വിശ്വാസമില്ലെന്നാണ് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ഞാനല്ല അതെന്ന് പറഞ്ഞ് ലൈവില്‍ വന്നിരുന്നു.

  Also Read: ശ്വേത മേനോന് പ്രതിഫലം പോര, ആശ ശരത്തിന് കഥ ഇഷ്ടപ്പെട്ടില്ല! പ്രമുഖര്‍ ഒഴിവാക്കിയ സിനിമയെ കുറിച്ച് സംവിധായകന്‍

  പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒത്തിരി പേരെ ഉണ്ടെന്ന് ജിഷിന്‍ പറയുന്നു. സ്‌കൂളിലും കോളേജിലും വര്‍ക്ക് ചെയ്യുന്ന സെറ്റിലുമൊക്കെ പ്രണയിച്ചിട്ടുണ്ട്. സെറ്റില്‍ നിന്നും ഏറ്റവുമധികം പ്രണയിച്ച ആളാണ് ഭാര്യ വരദയെന്ന് ജിഷിന്‍ പറയുന്നു. ഇപ്പോഴും പ്രണയമുണ്ടോന്ന ചോദ്യത്തിന് ഉണ്ടെന്നും നടന്‍ പറഞ്ഞു. ഒരാളെ പ്രണയിക്കുന്നതിനും സ്‌നേഹിക്കുന്നതിനും എന്താ കുഴപ്പമെന്ന് താരം ചോദിക്കുന്നു.

  Also Read: മറിയാമ്മയുടെ കല്യാണം കഴിഞ്ഞു; വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയെ കുറിച്ച് ഡിംപിള്‍ റോസിന്റെ മമ്മി

  വരദ നല്ലൊരു നടി മാത്രമല്ല, നിര്‍മാതാവും സംവിധായികയുമൊക്കെയാണ്. പക്ഷേ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. കാരണം എവിടെ ഞങ്ങള്‍ പോയോ, അവിടെയൊക്കെ അടിയാണ്. ഞാനവിടെ പഞ്ചാര അടിച്ച് നടന്നാലും അവള്‍ക്ക് കുഴപ്പമൊന്നുമില്ല. പിന്നെ അവളുടെ ഏറ്റവും നല്ല ക്വാളിറ്റി സെറ്റില്‍ പോയാല്‍ ആരെയും കുറിച്ച് കുശുമ്പും കുന്നായ്മയും പറയില്ലെന്നുള്ളതാണ്.

  ജിഷിന്‍-വരദ എന്നടിച്ചാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച് സമയം കൂടി തരണം. ഡിവോഴ്‌സ് ആയിട്ടില്ല. ആവുമ്പോള്‍ എന്തായാലും അറിയിക്കാം എന്ന് തന്നെയാണ് ജിഷിന്‍ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യന്‍ പറയുമ്പോള്‍ ഡിവോഴ്‌സ് ആയിട്ടില്ലെങ്കില്‍ വരാമെന്നായി താരം.

  അതേ സമയം ഡിവോഴ്‌സ് ന്യൂസ് പോലെ വന്ന മറ്റൊരു വാര്‍ത്തയെ കുറിച്ചും ജിഷന്‍ പറഞ്ഞു. 'കുറേ നാള്‍ മുന്‍പ് എന്നെ ഒരാള്‍ വിളിച്ചിട്ട് കണ്‍ഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ വരദ ഗര്‍ഭിണിയല്ലേന്ന് പറഞ്ഞു. അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ് ഗര്‍ഭന്യൂസായി വന്നത്. എന്നിട്ട് ഞാന്‍ അവളെ വിളിച്ച് നീ ഗര്‍ഭിണിയാണോന്ന് ചോദിച്ചു. അവള്‍ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതിതൊക്കെ എന്‍ജോയ് ചെയ്യുകയാണെന്നും' ജിഷന്‍ പറയുന്നു.

  English summary
  Serial Actor Jishin Mohan Opens Up About Gossips On His Name And Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X