For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് സീരിയലുകള്‍ 13 എപ്പിസോഡ് മാത്രമേ ഉണ്ടായിരുന്നുള്ളു; തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞ് മധു മോഹന്‍

  |

  ഒരു കാലത്ത് ദൂരദരന്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മധു മോഹന്‍. അഭിനയം, നിര്‍മ്മാണം, തിരക്കഥ , സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും മധുമോഹന്‍ കഴിവ് തെളിയിച്ചിരുന്നു. സ്വകാര്യ ചാനലുകള്‍ മിനിക്രീന്‍ രംഗത്ത് ചുവടുറപ്പിക്കുന്നത് വരെ തിളങ്ങി നിന്നിരുന്നു മധു മോഹന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനഭിനയിച്ച ദൂരദര്‍ശനിലെ സീരിയലുകളെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മധു മോഹന്‍ തുറന്ന് പറയുന്നത്.

  'ദൂരദര്‍ശന്‍ പിച്ചവച്ച് തുടങ്ങിയ സമയം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം നായകന്‍ എന്നീ കുപ്പായങ്ങള്‍ ഒരേ സമയം അണിഞ്ഞ് മധുമഹന്‍ ഗൃഹസദസുകളുടെ പ്രിയങ്കരനായ കാലം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മധുമോഹനെ മലയാളി വീട്ടമ്മമാര്‍ മറന്നിട്ടില്ല. നമ്മുടെ മധുമോഹന്‍ എന്ന് വിശേഷിപ്പിക്കുന്നു. അന്‍പതിലധികം സീരിയലുകള്‍ സംവിധാനം ചെയ്തു. പുരട്ചി തലൈവര്‍ എംജിആറിന്റെ ചെന്നൈ രാമപുരത്തെ എംജി ആര്‍ ഗാര്‍ഡന്‍സ് എന്ന വീട്ടില്‍ ജീവിതത്തിലെ കുടുംബനായകന്റെ വേഷത്തിലാണ് മധുമോഹന്‍. ഭാര്യ ഗീത എംജിആറിന്റെ വളര്‍ത്ത് മകളാണ്.

  അന്ന് പതിമൂന്ന് എപ്പിസോഡ് മാത്രം ഉള്ളതായിരുന്നു സീരിയലുകള്‍. എക്‌സ്റ്റന്‍ഷന്‍ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ എപ്പിസോഡ് ലഭിക്കൂ. ആര്‍ക്കും വേണ്ടാതിരുന്ന അഞ്ചരമണിയുടെ സ്ലോട്ട് 'മാനസി' സീരിയലിലൂടെ ഞാന്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റി. അതോടെ തുടര്‍ച്ചയായി വീണ്ടും എക്‌സന്‍ഷന്‍ ലഭിക്കുകയും നാലരവര്‍ഷം ആ മെഗാ സീരിയല്‍ തുടരുകയും ചെയ്തു. ആര്‍ക്കും വേണ്ടാത്ത ഉച്ചയ്ക്ക് രണ്ടര മണി സ്ലോട്ടില്‍ 'സ്‌നേഹസീമ' സീരിയല്‍. അതും സൂപ്പര്‍ ഹിറ്റ്. അപ്പോള്‍ അടുത്ത സ്ലോട്ടില്‍ മറ്റ് നിര്‍മാതാക്കള്‍ വന്ന് ഇടം പിടിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പല ബാനറുകളില്‍ ഞാന്‍ സീരിയല്‍ ചെയ്തു. എല്ലാ സീരിയലിലും ഞാന്‍ തന്നെ നായകന്‍. അത് പ്രേക്ഷകരെ ബോറടിപ്പിച്ചുണ്ടെന്ന് തോന്നിയിട്ടുണ്ട്.

  കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാലാണ് സീരിയലുകള്‍ ചെയ്യാന്‍ സാധിച്ചത്. അനുമതി ലഭിക്കാന്‍ ആവശ്യമായ സമയം അറിയാമായിരുന്നു. അതിന് ശേഷം മറ്റ് സീരിയലിനും സമയം ലഭിക്കണം. ഇതായിരുന്നു എന്നെ മറ്റ് നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കിയത്. നൂറിലധികം തിരക്കഥകള്‍ പല ബാനറുകളില്‍ കൊടുത്ത് അനുമതി നേടി. എല്ലാം അഞ്ച് വര്‍ഷം നീണ്ട ആസൂത്രണത്തിന്റെ ഫലം.

  എന്നാല്‍ കഥയിലോ താരങ്ങളിലോ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ആദ്യം മുതല്‍ തന്നെ സീനിയറായ സിനിമാ താരങ്ങളാണ് അഭിനയിച്ചത്. കുടുംബ വിശേഷങ്ങള്‍ സീരിയലിലാണ് കൂടുതല്‍ താരങ്ങള്‍ അഭിനയിച്ചത്. മാമുക്കോയ, എംഎസ് തൃപ്പൂണിത്തറ, കോഴിക്കോട് നാരായണന്‍ നായര്‍, സുകുമാരി, ഫിലോമിന, തുടങ്ങി വലിയ താരനിര. ആദ്യ സീരിയലായ വൈശാഖ സന്ധ്യയില്‍ അടൂര്‍ഭാസി, മുത്തയ്യ, പ്രമീള, ശാരി, സബിത ആനന്ദ്, എന്നിവര്‍ അഭിനയിച്ചു. ഞാന്‍ നിര്‍മ്മി്ച് പിഎന്‍ മേനോന്‍ സാര്‍ സംവിധാനം ചെയ്ത 'ഇതളുകള്‍' സീരിയലില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. ആ സീരിയലിന് രണ്ട് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

  English summary
  Serial Actor Madhu Mohan About His Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X