twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനാവാന്‍ വിളിച്ചു, പിന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി; പ്രണയകഥയെ കുറിച്ചും നടന്‍ രാജേഷ് ഹെബ്ബാര്‍

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് രാജേഷ് ഹെബ്ബാര്‍. നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. ടെലിവിഷന് പുറമേ വെള്ളിത്തിരയിലും ശ്രദ്ധേയ സാന്നിധ്യമാണ് രാജേഷ്. കഴിഞ്ഞ ദിവസങ്ങളില്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ രാജേഷ് ഹെബ്ബാര്‍ ആണ് അതിഥിയായിട്ടെത്തിയത്. എംജിയുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി തന്റെ ജീവിതത്തെ കുറിച്ചാണ് നടന്‍ തുറന്ന് സംസാരിച്ചത്. ഭാര്യ അനിതയെ ആദ്യമായി പരിചയപ്പെട്ടത് മുതല്‍ സിനിമയില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ചൊക്കെ അദ്ദേഹം പറയുന്നു. വിശദമായി വായിക്കാം...

    ഭാര്യ അനിതയെ ആദ്യം പരിചയപ്പെടുന്നത്

    'വിക്ടോറിയ കോളേജില്‍ ആണ് ഞാന്‍ പഠിച്ചത്. അതൊരു മിക്‌സഡ് കോളേഡ് ആയത് കൊണ്ടാണ് അടിപൊളിയായത്. അനിത എന്റെ അനിയത്തിയുടെ കൂടെ മേഴ്‌സി കോളേജിലാണ് പഠിച്ചത്. ഞങ്ങള്‍ക്കൊരു വെസ്റ്റേണ്‍ ബാന്‍ഡ് ഉണ്ടായിരുന്നു. അവിടെ ഒരിക്കല്‍ പാടാന്‍ പോയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ആദ്യമായി അനിതയെ കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് അനിത വിക്ടോറിയയില്‍ പഠിച്ചത്. നാലാം ക്ലാസ് മുതല്‍ ഓരോരുത്തരോടും ഇഷ്ടവും മോഹവുമൊക്കെ തോന്നിയിട്ടുണ്ട്. അതൊക്കെ അനിതയ്ക്കും അറിയാം. കാരണം അനിതയുടെ സുഹൃത്തുക്കളും അതിലുണ്ട്. പേടിയുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് തീരെ പേടിയില്ലെന്നും അതാണ് കുഴപ്പമെന്നുമാണ് രാജേഷ് മറുപടി നല്‍കിയത്.

    ഭാര്യയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്

    പ്രൊപ്പോസ് ചെയ്യാനൊക്കെ എനിക്ക് പേടി ഉണ്ട്. അതുകൊണ്ട് അനിത ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഞാന്‍ ചോദിക്കാതെ ചോദിക്കാതെ നടന്നിട്ട് ഒടുവില്‍ ഗതിക്കെട്ട് അവള്‍ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അങ്ങനെ എങ്കില്‍ രാജേഷിന്റെ പാട്ട് കേട്ടിട്ടാണോ അനിത വീണതെന്ന് എംജി ചോദിക്കുന്നു. താനും വിശ്വസിക്കുന്നത് അതാണെന്ന് താരം പറഞ്ഞു. അന്ന് പാടിയ പാട്ട് കൂടി പാടാമോ എന്ന് കൂടി അവതാരകന്‍ ചോദിക്കുമ്പോള്‍ അത് ഏതാണെന്ന് ഓര്‍മ്മ ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഭാര്യ പാടാമോ എന്ന് ചോദിക്കാറുള്ള പാട്ടാണ് രാജേഷ് പാടിയത്. ഒപ്പം ഭാര്യയ്ക്ക് വേണ്ടി പാട്ടിലെ വരികളില്‍ താന്‍ വരുത്തിയ മാറ്റത്തെ കുറിച്ചും രാജേഷ് ഹെബ്ബാര്‍ സൂചിപ്പിച്ചു.

    സിനിമയിലെത്താൻ കഷ്ടപ്പെട്ടു

    സിനിമയില്‍ എത്താന്‍ വേണ്ടി കഥ എഴുതി നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗതിക്കേട് കൊണ്ട് ചെയ്തതാണെന്നാണ് രാജേഷ് പറയുന്നത്. ഈ ചാന്‍സ് ചോദിച്ച് നടക്കുമ്പോള്‍ ഏതോ ഒരു കഷണ്ടി വന്ന് അവസരം ചോദിക്കുന്നതായിട്ടാണ് എല്ലാവരും കരുതുന്നത്. അതിന് മുന്‍പ് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുള്ള ആളാണെന്ന് പറയാന്‍ വേണ്ടിയാണ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ആരോടെങ്കിലും ചാന്‍സ് ചോദിച്ച് ചെല്ലുമ്പോള്‍ ഇതൊന്ന് കണ്ട് നോക്കിയിട്ട് ഇഷ്ടപ്പെട്ടാല്‍ എന്നെയൊന്ന് സ്വീകരിക്കൂ എന്നായിരുന്നു പറഞ്ഞത്.

    അല്ലു അര്‍ജുൻ്റെ തീരുമാനം സഹിക്കുന്നില്ല; സിനിമയുടെ റിലീസ് മാറ്റിയതോടെ മെഗാസ്റ്റാർ വിഷമത്തിലെന്ന് ആരാധകരുംഅല്ലു അര്‍ജുൻ്റെ തീരുമാനം സഹിക്കുന്നില്ല; സിനിമയുടെ റിലീസ് മാറ്റിയതോടെ മെഗാസ്റ്റാർ വിഷമത്തിലെന്ന് ആരാധകരും

    സിനിമയിൽ നിന്നും പുറത്താക്കിയ അനുഭവം

    അത് അയച്ച് കൊടുത്ത 99 ശതമാനം സംവിധായകരും വന്ന് കാണൂ എന്നാണ് പറഞ്ഞത്. ആ ഷോര്‍ട്ട് ഫിലിം എഴുതിയതും സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഞാനാണ്. അതില്‍ അഭിനയിച്ചത് എന്റെ ഭാര്യയും അച്ഛനുമാണ്. ആര്‍ക്കും കാശ് കൊടുക്കേണ്ടി വന്നിട്ടില്ല. പതിനേഴായിരം രൂപയ്ക്ക് ചെയ്ത കൊച്ച് ചിത്രത്തിലൂടെ ഡല്‍ഹി ഇന്റര്‍നാഷണല്‍ അവാര്‍ഡും കേരളത്തില്‍ മൂന്ന് അവാര്‍ഡും കിട്ടി. ഈ സിഡി വെച്ചിട്ടാണ് ഞാനിപ്പോള്‍ സാറിന്റെ മുന്നില്‍ ഇരിക്കുന്നത്. 2003 ല്‍ ആണ് ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്. ചാന്‍സ് കിട്ടിയിട്ട് നഷ്ടപ്പെട്ടടതിനെ കുറിച്ചും താരം പറഞ്ഞിരുന്നു.

    മലയാള സിനിമയില്‍ ദിലീപ് സൃഷ്ടിച്ച റെക്കോര്‍ഡുകളില്‍ ഒന്ന്; ഇന്നും ആരും തകര്‍ത്തിട്ടില്ലെന്ന് ആരാധകര്‍മലയാള സിനിമയില്‍ ദിലീപ് സൃഷ്ടിച്ച റെക്കോര്‍ഡുകളില്‍ ഒന്ന്; ഇന്നും ആരും തകര്‍ത്തിട്ടില്ലെന്ന് ആരാധകര്‍

    Recommended Video

    ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍
    ഒരേ സിനിമയിൽ നിന്ന് രണ്ട് തവണ പുറത്തായി

    ഒരു സിനിമയിലെ മെയിന്‍ വില്ലനായി എന്നെ തിരഞ്ഞെടുത്തിരുന്നു. അത് ഒരു ലെജന്‍ഡറി സംവിധായകന്‍ വിളിച്ച് മറ്റാര്‍ക്കും ഡേറ്റ് കൊടുക്കരുത് എന്നൊക്കെ പറഞ്ഞു. അതോടെ ബാക്കി ഒക്കെ ഞാന്‍ ഒഴിവാക്കി കൊണ്ടിരുന്നു. കാരണം ഞാന്‍ സ്വപ്‌നം കണ്ടിരുന്നത് എന്റെ മുന്നിലേക്ക് തുറന്ന് വരികയാണ്. പക്ഷേ ഒരാഴ്ചയ്ക്ക് മുന്‍പ് വിളിച്ചിട്ട് എന്നെ മാറ്റിയെന്ന് പറഞ്ഞു. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ബാക്കി എല്ലാ പ്രൊജക്ടും വേണ്ടെന്ന് പറഞ്ഞതോടെ ആ സിനിമയിലെ ഒരു ചെറിയ റോളില്‍ അഭിനയിക്കാന്‍ വിളിച്ചു.

    അതിന് ഞാന്‍ വരാമെന്ന് പറഞ്ഞു. കാരണം അതുപോലെ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നേ വിചാരിച്ചിരുന്നുള്ളു. പക്ഷേ ആ വേഷത്തില്‍ നിന്നും എന്നെ മാറ്റി. ഷൂട്ടിങ്ങിന് ചെന്നു. ഉച്ച വരെ അവിടെ ഇരുന്നു. ഡ്രസിന്റെ അളവൊക്കെ എടുത്തു. എന്നിട്ട് പറഞ്ഞത് ഇന്ന് അഭിനയിക്കാനില്ല. രണ്ട് ദിവസം കഴിഞ്ഞേ ഉള്ളു എന്നാണ്. പക്ഷേ അതിനും മറ്റൊരാളെ വെച്ചിരുന്നു. കാരണം ഞാന്‍ പുതിയ ആളാണ്. എന്നെ വെച്ച് എങ്ങനെ മാര്‍ക്കറ്റ് ചെയ്യുമെന്ന് അവരും കരുതിയിട്ടുണ്ടാവാം എന്നും രാജേഷ് പറയുന്നു.

    Read more about: rajesh hebbar
    English summary
    Serial Actor Rajesh Hebbar Opens Up His Wife Anitha Proposed Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X