»   » ഓട്ടോഗ്രാഫിലെ ജെയിംസ് അളിയനും കുടുങ്ങി, വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണൂ!!

ഓട്ടോഗ്രാഫിലെ ജെയിംസ് അളിയനും കുടുങ്ങി, വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണൂ!!

By: Nihara
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ജെയിംസ് അളിയന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈ താരത്തിന്‍രെ പേര് രഞ്ജിത്ത് രാജ് എന്നാണെന്നത് പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ ജെയിംസ് അളിയന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്യും.

ഫേസ് ബുക്ക് പേജിലൂടെ രഞ്ജിത്ത് തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അധികമാരെയും അറിയിക്കാതെ നടത്തിയ ചടങ്ങിന്‍രെ ചിത്രങ്ങല്‍ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവിട്ട് രഞ്ജിത്ത് രാജ്

ഓട്ടോഗ്രാഫിലെ ഫൈവ് ഫിംഗേഴ്‌സ് ഗാംങ്ങിന്റെ പ്രധാന തലവനായ രഞ്ജിത്ത് ഫേസ് ബുക്കില്‍ ആക്ടീവാണ്. നിരവധി ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

രഹസ്യമായി നടത്തി

അധികമാരെയും അറിയിക്കാതെ രഹസ്യമായാമ് ചടങ്ങ് നടത്തിയതെന്ന് രഞ്ജിത്ത് തന്നെ കുറിച്ചിട്ടുണ്ട്.

മനസ്സ് ചോദ്യം കഴിഞ്ഞു

മനസ്സു ചോദ്യം കഴിഞ്ഞു ഇനി മേയ് എട്ടിനു കാണാമെന്ന് താരം ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ധന്യയാണ് രഞ്ജിത്തിന്റെ വധു.

സീരിയല്‍ താരത്തിന്‍രെ മകന്‍

പഴയകാല സീരിയല്‍ താരം ഉഷയുടെ മകനാമ് രഞ്ജിത്ത്. ഓട്ടോഗ്രാപിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

English summary
Serial actor Ranjith Raj got engaged.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam